Latest News

Home » കല,സാഹിത്യം » പദ്മവ്യൂഹം ഭേദിച്ച് കാരുണ്യം

പദ്മവ്യൂഹം ഭേദിച്ച് കാരുണ്യം

A D Bennyമാരക രോഗത്തിന്‍റെയും പ്രൊഫഷണല്‍ ജീവിതത്തിന്‍റെയും വെല്ലുവിളികളുടെ പത്മവ്യൂഹം ഭേദിച്ച അസാധാരണ മന:ശക്തിയുള്ള അഡ്വ.എ .ഡി.ബെന്നിയുടെ ജീവിതകഥയാണ് “പദ്മവ്യൂഹം ഭേദിച്ച്.”

വര്‍ത്തമാനകാലത്തെ രോഗാവസ്ഥകളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അടയാളപ്പെടുത്തുന്ന ഈ കൃതി രചിച്ചിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മാണി പയസാണ്.

ചരിത്രത്തോടും സമകാലിക ജീവിത യാഥാര്‍ഥ്യങ്ങളോടും ചേര്‍ന്നു കിടക്കുന്ന അപൂര്‍വ്വ രചനാരീതി കൊണ്ട് ശ്രദ്ധേയമായ പുസ്തകത്തിന്‍റെ രണ്ടാം പതിപ്പും പുറത്തിറങ്ങി.

ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും ഒരു പോലെ പകര്‍ന്നു തരുന്ന അനുഭവങ്ങളാണ് അഡ്വ.ബെന്നി പങ്കുവെക്കുന്നത്.

ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ട്പ്പെട്ടവന് നേരെ നീട്ടപ്പെടുന്ന ഒരു കൈതാങ്ങാണ് ഈ പുസ്തകം. ഓരോ മനുഷ്യന്‍റെയും ജീവിതത്തിലേക്ക് പ്രതീക്ഷയുടെ വെളിച്ചം വീശുകയാണ് അഡ്വ.എ.ഡി.ബെന്നിയുടെ അനുഭവങ്ങളും ഓര്‍മ്മകളും ദര്‍ശനങ്ങളും …….

രോഗാവസ്ഥയില്‍ തളര്‍ന്നുപോകുന്നവരും ജീവിതത്തില്‍ ഒറ്റപ്പെടുന്നവരും പ്രതീക്ഷകള്‍ നഷ്ട്പ്പെട്ടവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.

സാധാരണക്കാരനു നീതി ലഭിക്കുന്നതിനു വേണ്ടി പോരാടുന്നതാണ് ബെന്നിയുടെ തൊഴില്‍.. തൊഴിലിനോടൊപ്പം സേവനവുമാണത്. അസംഘടിതരായ  ഉപഭോക്താക്കള്‍  ചൂഷണം ചെയ്യപ്പെടുന്നതിനെതിരായ പോരാട്ടം എല്ലാ അര്‍ത്ഥത്തിലും  അഡ്വ.ബെന്നി വെച്ചു നീട്ടുന്നത് കാരുണ്യത്തിന്‍റെ ഒരു കൈതാങ്ങാണ്.

പദ്മവ്യൂഹം ഭേദിച്ച് കാരുണ്യം Reviewed by on . മാരക രോഗത്തിന്‍റെയും പ്രൊഫഷണല്‍ ജീവിതത്തിന്‍റെയും വെല്ലുവിളികളുടെ പത്മവ്യൂഹം ഭേദിച്ച അസാധാരണ മന:ശക്തിയുള്ള അഡ്വ.എ .ഡി.ബെന്നിയുടെ ജീവിതകഥയാണ് "പദ്മവ്യൂഹം ഭേദിച്ച മാരക രോഗത്തിന്‍റെയും പ്രൊഫഷണല്‍ ജീവിതത്തിന്‍റെയും വെല്ലുവിളികളുടെ പത്മവ്യൂഹം ഭേദിച്ച അസാധാരണ മന:ശക്തിയുള്ള അഡ്വ.എ .ഡി.ബെന്നിയുടെ ജീവിതകഥയാണ് "പദ്മവ്യൂഹം ഭേദിച്ച Rating: 0

About nammudemalayalam

scroll to top