Home » സ്പെഷ്യൽ » നമ്മുടെ മലയാളം ആറാം വാര്‍ഷികം ആഘോഷിച്ചു

നമ്മുടെ മലയാളം ആറാം വാര്‍ഷികം ആഘോഷിച്ചു

നമ്മുടെ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ആറാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ സെലിബ്രേഷനും വര്‍ണ്ണാഭമായി ആഘോഷിച്ചു. തൃശൂര്‍ വൈ. എം. സി.എ ഹാളില്‍ നടന്ന പരിപാടി ബാബു എം. പാലിശ്ശേരി എം. എല്‍ . എ  നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. “ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നമ്മുടെ മലയാളത്തിനു കഴിഞ്ഞത് അഭിനന്ദനാര്‍ഹമെന്ന്‍ ” എം. എല്‍ . എ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

തൃശൂര്‍ ജില്ലാ പഞ്ചായത്ത്പ്രസിഡണ്ട്‌  സി.സി. ശ്രീകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഓണ്‍ലൈനിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരുമായി സംവേദിക്കുന്നതോടൊപ്പം തന്നെ പാരമ്പരാഗത രീതിയായ പുസ്തക പ്രസാധനവും പ്രോത്സാഹിപ്പിക്കുന്നത് നല്ല കാര്യമെന്ന്‍ സി.സി. ശ്രീകുമാര്‍ പറഞ്ഞു.

അഭിനയരംഗത്തെ മികവിന് പ്രശസ്ത സീരിയല്‍ – സിനിമാ നടന്‍ ആനന്ദിനെ ബാബു എം. പാലിശ്ശേരി എം. എല്‍ . എ ആദരിച്ചു. ജൈവസംരക്ഷണരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് സുനില്‍ കുമാര്‍ (സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്സ്, ആലുവ), കാര്‍ഷിക വ്യവസായ രംഗത്തെ മികവിന് പി. എന്‍. ചന്ദ്രശേഖരന്‍ (ചന്ദ്രഗിരി മോഡേണ്‍ റൈസ് മില്‍, പന്തരങ്ങാടി), മാലിന്യസംസ്കരണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വി.ടി . ഷിജു (ദിനമിത്ര ബയോഗ്യാസ് പ്ലാന്‍റ്, കോട്ടയം), കണ്‍സ്ട്രക്ഷന്‍ രംഗത്തെ മികവിന് സുഭാഷ്  കെ. നായര്‍ (ശ്രീ  പി. ബി. കോണ്‍ട്രാക്റ്റെഴ്സ് ആന്‍ഡ്‌ കണ്‍സ്ട്രക്ഷന്‍സ്, തൃശൂര്‍), കാര്‍ഷികരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് അജേഷ് മാത്യു (മാതാ ജാതി നേഴ്സറി, കല്ലടിക്കോട്), വനിതാ കര്‍ഷകയെന്ന നിലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ലത വിജയ്‌ (ചാഴൂര്‍), സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ  മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശാന്ത് മേനോന്‍ (വിക്ടറി ഗ്രൂപ്പ്‌ ഓഫ് ഇന്‍സ്റ്റിട്ട്യുഷന്‍സ്, തൃശ്ശൂര്‍), ഊര്‍ജസംരക്ഷണരംഗത്തെ മികവിന് സുനില്‍ പുരുഷോത്തമന്‍ (ഗ്രീന്‍ എനര്‍ജി  സെന്‍റര്‍, തൃശ്ശൂര്‍), തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കെ. ജി. സനീഷ് (എന്‍ഡോ- യു. എസ്. ഐ. ടി. എഡ്യുക്കേഷന്‍, വെള്ളാങ്കല്ലുര്‍), വ്യക്തിത്വവികസന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. എസ്. കിഷോര്‍ (പ്രാണദര്‍ശന്‍ മൈന്‍ഡ് കെയര്‍ സെന്‍റര്‍, എറണാകുളം), യുവസംരംഭകന്‍ എന്ന നിലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ടി. എന്‍. നീരജ് (ഹെല്ലര്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, തൃശ്ശൂര്‍) എന്നിവര്‍ക്ക് മലയാളശ്രീ അവാര്‍ഡ്‌ സമ്മാനിച്ചു.

Udgadanam copy

Sadass copy

Anadh

 

Subash K Nair copy

P.N ChandraSekaran copy

K.G. Saneesh copy

Latha Vijay copy

Sunil kumar copy

sunil purushothaman

V.T. Shiju copy

T. N. Neeraj copy

S. KISHOR copy

Prawsanth Menon copy

babu m palissery

Arun

jeorje lesli

Vedi

Sajeeshetan, Group copy

plant

Sangeethavirune copy

 

 

 

 

നമ്മുടെ മലയാളം ആറാം വാര്‍ഷികം ആഘോഷിച്ചു Reviewed by on . നമ്മുടെ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ആറാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ സെലിബ്രേഷനും വര്‍ണ്ണാഭമായി ആഘോഷിച്ചു. തൃശൂര്‍ വൈ. എം. സി.എ ഹാളില്‍ നടന്ന പരിപാടി ബാബു എം. നമ്മുടെ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ആറാം വാര്‍ഷികവും മലയാളശ്രീ അവാര്‍ഡ്‌ സെലിബ്രേഷനും വര്‍ണ്ണാഭമായി ആഘോഷിച്ചു. തൃശൂര്‍ വൈ. എം. സി.എ ഹാളില്‍ നടന്ന പരിപാടി ബാബു എം. Rating: 0

About nammudemalayalam

scroll to top