Latest News

Home » ആരോഗ്യം » പേരക്കയിലെ ഗുണങ്ങള്‍

പേരക്കയിലെ ഗുണങ്ങള്‍

വിദ്യ വിജയന്‍

guava fruit

നമ്മുടെയെല്ലാം വീടുകളിലും ചുറ്റുപാടുകളിലും സുലഭമായി കാണുന്ന  ഒന്നാണ് പേര. കടകളില്‍ നിന്നും നാം വാങ്ങുന്ന പഴങ്ങളെക്കാളും എത്രയോ ഗുണമേന്മയുള്ളതാണ് പേരായ്ക്ക എന്ന്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവത്തില്‍ പേരയ്ക്കയെ ആരും ശ്രദ്ധിക്കാതെ പോകാന്‍ കാരണം. എന്നാല്‍ നാം ഗൌനിക്കാതെ പോകുന്ന പേരയ്ക്കാ പഴത്തിന് നമുക്കറിയാത്ത ചില ഔഷധ ഗുണങ്ങള്‍ ഉണ്ട്. അത്  താഴെ:

ഒരു ഓറഞ്ചിനേക്കള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി പേരക്കയിലുണ്ട്.  സമ്പുഷ്ടമായ ലൈക്കോപ്പിന്‍ എന്ന കരോട്ടിനോയിഡ്‌ പേരക്കയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്യാന്‍സറിനെ വരെ തടയാനുള്ള ശക്തി ഇതിനുണ്ട്.  ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. പേരക്കയില്‍ 8൦ ശതമാനത്തോളം വെള്ളമായതിനാല്‍ ശരീരത്തെ ഹൈട്രേറ്റായി നിലനിര്‍ത്താന്‍ സാധിക്കുന്നു.

ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യവും ഫൈബറും ഹൃദയത്തെ സംരക്ഷിക്കുന്നു. ഇതു കൂടാതെ പ്രമേഹത്തെ തടയാനും പേരയ്ക്കക്കു കഴിവുണ്ട്. പേരയ്ക്കയുടെ തൊലിക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവ്  കൂട്ടാന്‍ കഴിവുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ തൊലി കളഞ്ഞശേഷം കഴിക്കുന്നതാണ് നല്ലത്. പേരയില കഴുകി ചതച്ച് ശുദ്ധജലത്തില്‍ ഇട്ടുവെച്ച് 12 മണിക്കൂറുകള്‍ക്കുശേഷം അരിച്ചെടുത്ത വെള്ളം കുടിക്കുന്നതും പ്രമേഹരോഗികള്‍ക്ക് രോഗശമനത്തിന് നല്ലതാണ്.

കാത്സ്യവും നാരുകളും ധാരാളമുള്ള ഈ ഫലം ചര്‍മ്മ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും വളരെ ഫലപ്രദമാണ്.  വിറ്റമിന്‍ ഐ, സി എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മ കോശങ്ങള്‍ ഉത്തേജിപ്പിച്ച് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്ന പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, ഫോളിക് ആസിഡ് തുടങ്ങിയവ ധാരാളമായി ഈ ഫലത്തില്‍ അടങ്ങിയിരിക്കുന്നു. സൗന്ദര്യവര്‍ധന വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലും മുടിയുടെ ആരോഗ്യത്തിനായി നിര്‍മ്മിക്കുന്ന ക്രീമുകളിലും മറ്റും പേരയ്ക്ക ഉപയോഗിക്കാറുണ്ട്.  ചര്‍മ്മത്തില്‍ ചുളിവ് വീഴാതിരിക്കാനും ചര്‍മ്മത്തെ ബാധിക്കുന്ന രോഗങ്ങള്‍ തടയാനും പേരയ്ക്ക  സഹായിക്കുന്നു. കൂടാതെ കണ്ണിനടിയിലെ കറുത്തപാടുകള്‍ ഇല്ലാതാക്കാനും മുഖക്കുരുവരാതിരിക്കുന്നതിനും പേരയ്ക്ക ഉപയോഗിക്കാം.  മോണയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ബക്ടീരിയക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയുന്നു.

വയറിളക്കമുള്ളപ്പോള്‍  പേരയ്ക്ക കഴിക്കുന്നത്‌ ഏറെ ഗുണം ചെയും. അധികം പഴുത്താല്‍ ഇവയിലെ വിറ്റാമിന്‍ സി കുറയുന്നതിനാല്‍ ഇളം പഴുത്ത അവസ്ഥയില്‍ കഴിക്കുന്നതാണ് ഏറ്റവും ഗുണം.

 

പേരക്കയിലെ ഗുണങ്ങള്‍ Reviewed by on . നമ്മുടെയെല്ലാം വീടുകളിലും ചുറ്റുപാടുകളിലും സുലഭമായി കാണുന്ന  ഒന്നാണ് പേര. കടകളില്‍ നിന്നും നാം വാങ്ങുന്ന പഴങ്ങളെക്കാളും എത്രയോ ഗുണമേന്മയുള്ളതാണ് പേരായ്ക്ക എന്ന് നമ്മുടെയെല്ലാം വീടുകളിലും ചുറ്റുപാടുകളിലും സുലഭമായി കാണുന്ന  ഒന്നാണ് പേര. കടകളില്‍ നിന്നും നാം വാങ്ങുന്ന പഴങ്ങളെക്കാളും എത്രയോ ഗുണമേന്മയുള്ളതാണ് പേരായ്ക്ക എന്ന് Rating: 0

About nammudemalayalam

Comments (1)

  • Sunil Kumar N.N.

    പേരയ്ക്ക തിന്നാൽ വായ നന്നായി കഴുകണം.

scroll to top