Home » സ്പെഷ്യൽ » സ്വദേശി ഉത്പന്നങ്ങളുമായി രാംദേവിന്‍റെ പതഞ്‌ജലി

സ്വദേശി ഉത്പന്നങ്ങളുമായി രാംദേവിന്‍റെ പതഞ്‌ജലി

patanjali
പതഞ്‌ജലി ആരോഗ്യ കേന്ദ്രം

 

patamjali ayurvedic thirissur 3
മൈദയില്ലാത്ത ബിസ്ക്കറ്റുകള്‍

 മൈദയില്ലാത്ത ബിസ്ക്കറ്റ്, അജ്നോമോട്ടോയിലും രാസവിഷങ്ങളിലും മുങ്ങികുളിക്കാത്ത ജംഗ് ഫുഡ്സ്, ഇതുവരെ കാണാത്ത വിവിധതരം ജ്യൂസുകള്‍, ആരോഗ്യവാര്‍ധകങ്ങളായ ഫുഡ് സപ്ലിമെന്റുകള്‍, സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍, വിവിധ ധാന്യങ്ങളും പൊടികളും തുടങ്ങി മാരക രോഗങ്ങള്‍ക്കുള്ള  ഔഷധങ്ങള്‍ വരെ ഒരു കുടക്കീഴില്‍ അണി നിരത്തി പതഞ്‌ജലി ആരോഗ്യ കേന്ദ്രം ജൈവവഴിയിലേക്കും ആരോഗ്യത്തിലേക്കും പുതിയൊരു വാതായനം തുറക്കുകയാണ്. തൃശൂര്‍ എം.ജി റോഡില്‍ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിട്ട് മൂന്നു മാസമേ ആകുന്നുള്ളൂവെങ്കിലും ആരോഗ്യത്തിന് ഹാനികരമല്ലാത്തതും പോഷക പ്രദവുമായ ഉത്പന്നങ്ങള്‍ തേടി ധാരാളം പേര്‍ ഇവിടെയെത്തുന്നു. പ്രശസ്ത യോഗാചാര്യന്‍ ബാബ രാംദേവ് രൂപം നല്‍കിയ പതഞ്‌ജലി ആയുര്‍വേദയുടെ ആസ്ഥാനം നേപ്പാളാണ്.

patamjali ayurvedic thirissur
വിവിധതരം ജ്യൂസുകള്‍

          വിവിധതരം ജ്യൂസുകള്‍ പതഞ്‌ജലിയുടെ പ്രധാന ആകര്‍ഷണമാണ്. കറ്റാര്‍വാഴ, നെല്ലിക്ക, കറ്റാര്‍വാഴ-ചിറ്റമൃത്, ഞാവല്‍പ്പഴം, റോസ്, മാങ്ങ, തുടങ്ങിയവയുടെ ഒറ്റയ്ക്കും കൂട്ടിച്ചേര്‍ത്തുമുള്ള ജ്യൂസുകള്‍ ശീതളപാനിയത്തെക്കാള്‍ ഔഷധത്തിന്‍റെ ഗുണം ചെയ്യും.

പുരാണ ഗ്രന്ഥങ്ങളില്‍  ഋഷീശ്വരന്മാര്‍ വിവരിച്ചിരിക്കുന്ന സസ്യജാലങ്ങളുടെയും ഫലങ്ങളുടെയും സത്തുപയോഗിച്ചുള്ള ‘സ്വരസ്’ ചികിത്സയാണ് ഇതിന്‍റെ അടിസ്ഥാനം. മിശ്രിത ജ്യൂസിന് ഫലം ഇരട്ടിയാണത്രെ. നെല്ലിക്ക-കറ്റാര്‍വാഴ ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതോടൊപ്പം രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഞാവല്‍പ്പഴ ജ്യൂസ് പ്രമേഹ രോഗത്തെ  കടിഞ്ഞാണിടുമത്രെ. പ്രമേഹമില്ലാത്തവര്‍ കഴിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. റോസ് സര്‍ബത്ത് സ്ത്രീ രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. റോസാപൂവ് പഞ്ചസാരലായനിയില്‍ ഇട്ടുവെച്ച ഗുല്‍കന്ദ്‌ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ശ്രേഷ്ഠമത്രെ. ഈ  ഹെല്‍ത്ത് ടോണിക്കുകള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ട്.

ഉദര സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റി കൂടല്‍ ശുദ്ധമാക്കുന്ന ഇസ്ബഗോള്‍, ദഹനത്തിനും ആന്‍റി ഓക്സിഡന്‍റുമായ ബെല്‍ കാന്‍ഡി, മൂത്രക്കല്ലിനുള്ള ആശ്മാരിഹാര്‍ റാസ്‌ , വിവിധ ആസവങ്ങള്‍  തുടങ്ങി ജലദോഷത്തിനു മുതല്‍ കാന്‍സര്‍, എയ്‌ഡ്‌സ്‌, വെരിഗോസ് വെയ്ന്‍, വാതരോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ഔഷധങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത് പതഞ്‌ജലിയുടെ ഹരിദ്വാറിലുള്ള ഔഷധനിര്‍മ്മാണ കേന്ദ്രമാണ്. ഏതൊക്കെ രോഗത്തിനുള്ളതാണെന്നും കഴിക്കേണ്ട അളവും ഔഷധങ്ങളുടെ ലേബലില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നുള്ള പ്രത്യേകതയുമുണ്ട്.

നാടന്‍ പശുവിന്‍റെ  പാലിന്‍റെയും ഗോമൂത്രത്തിന്‍റെയും ഉത്പന്നങ്ങള്‍ക്കും വന്‍ ഡിമാന്‍റ് ആണ്. ജൈവരീതിയില്‍ ഉത്പാദിപ്പിച്ചെടുത്ത ഭക്ഷ്യ വസ്തുക്കള്‍ മാത്രം നല്‍കി വളര്‍ത്തിയ നാടന്‍ സിന്ധി പശുവിന്‍റെ നറുനെയ്‌- കൗസ് ഗീ -നൂറുശതമാനം പരിശുദ്ധി വാഗ്ദാനം ചെയ്യുന്നു. ഗോമൂത്രം വാറ്റിയെടുത്ത ഗോധന്‍ ആര്‍ക്ക് 60- ഓളം രോഗങ്ങള്‍ക്ക് സിദ്ധ ഔഷധമാണത്രെ. പഞ്ചഗവ്യ സോപ്പ് ത്വക്ക് രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്.

patamjali ayurvedic thirissur 1

ആരോഗ്യവാര്‍ധക ഉത്പന്നങ്ങള്‍

തേന്‍, ബദാം പാക്ക്, മുളപ്പിച്ച ഗോതമ്പിന്റെ പൊടി, വിവിധ ധാന്യങ്ങള്‍ പൊടിച്ചുണ്ടാക്കിയ പുഷ്ടഹാര്‍ ഡാലിയ, കടലമാവ്, ബാര്‍ളി, ഗോതമ്പ് നുറുക്ക്, വിവിധ തരം ബിസ്ക്കറ്റുകള്‍, മസാല പൊടികള്‍, കുരുമുളക്, മഞ്ഞള്‍പ്പൊടി, സോപ്പ്, അലക്ക് സോപ്പ്, സോപ്പ് പൊടി, ഹാന്‍ഡ്‌ വാഷ്,മാങ്ങത്തെര, പപ്പടം തുടങ്ങി വീട്ടാവശ്യത്തിനുള്ള ഉത്പന്നങ്ങളുടെ നീണ്ട നിരയോടൊപ്പം ഫെയ്സ്പാക്ക്, ഫെയ്സ് വാഷ്, ഹെന്ന, ഹെയര്‍ ഓയില്‍, ഹെയര്‍ ക്ലെന്‍ഡര്‍, ഷാം പൂ, ഹെയര്‍നെസ് ക്രീം, തുടങ്ങിയ സൗന്ദര്യ വര്‍ധകവസ്തുക്കളുടെ ശേഖരങ്ങളും ഇവിടെയുണ്ട്.

സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ജൈവ ഉത്പന്നങ്ങള്‍ ലഭ്യമാക്കി ആരോഗ്യത്തിലേക്ക് നയിക്കുന്നതോടൊപ്പം സ്വദേശി ഉത്പന്നങ്ങള്‍ വിപണിയില്‍ സ്ഥാനം പിടിക്കുക എന്നതും പതഞ്‌ജലിയുടെ ലക്ഷ്യമാണ്‌.  
       വിദഗ്ധ വൈദ്യ ഉപദേശങ്ങള്‍ക്ക് ആയുര്‍വേദ ഡോക്ടറുടെ സേവനവും ആരോഗ്യ കേന്ദ്രത്തിലുണ്ട്. ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പതഞ്‌ജലിയുടെ വെബ്സൈറ്റിലും ലഭ്യമാണ്. അടുത്തു തന്നെ സൗജന്യ യോഗ പരിശീലനവും ആരോഗ്യ കേന്ദ്രത്തില്‍ ആരംഭിക്കും.

 

 

 

സ്വദേശി ഉത്പന്നങ്ങളുമായി രാംദേവിന്‍റെ പതഞ്‌ജലി Reviewed by on . പതഞ്‌ജലി ആരോഗ്യ കേന്ദ്രം  മൈദയില്ലാത്ത ബിസ്ക്കറ്റുകള്‍ മൈദയില്ലാത്ത ബിസ്ക്കറ്റ്, അജ്നോമോട്ടോയിലും രാസവിഷങ്ങളിലും മുങ്ങികുളിക്കാത്ത ജംഗ് ഫുഡ്സ്, ഇതുവരെ കാണാ പതഞ്‌ജലി ആരോഗ്യ കേന്ദ്രം  മൈദയില്ലാത്ത ബിസ്ക്കറ്റുകള്‍ മൈദയില്ലാത്ത ബിസ്ക്കറ്റ്, അജ്നോമോട്ടോയിലും രാസവിഷങ്ങളിലും മുങ്ങികുളിക്കാത്ത ജംഗ് ഫുഡ്സ്, ഇതുവരെ കാണാ Rating: 0

About nammudemalayalam

scroll to top