Home » കല,സാഹിത്യം » ആ ജനലഴികള്‍ക്കപ്പുറം

ആ ജനലഴികള്‍ക്കപ്പുറം

നീന ജിനേഷ്

window at girl

അനാഥത്തിന്‍റെ കൊടിയമൂര്‍ച്ചകള്‍ അനുഭവത്തിന്‍റെ  വഴിവക്കുകളാണ്. കാരണം അനുഭവിക്കുന്നത് നഷ്ട്ത്തിന്‍റെയും, തുടചുനീക്കപെടുന്ന ബന്ധനത്തിന്‍റെയും, വ്യക്തി ബന്ധനങ്ങളുടെയും അകല്‍ച്ചയെയാണ്. അനുഭവത്തിന്‍റെ  പാഠം ഉള്‍ക്കൊണ്ട ഈ ജനല്‍പാളിക്കപ്പുറം ഒരുലോകമുണ്ട്.  അവിടെ കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന ഒരു തെരുവുണ്ട്. മനസ്സില്‍ ആണയിട്ടുപറയുന്ന മൃദുലമായവാക്കുകള്‍  എവിടെയോ പോയ്മറയുന്ന  പ്രതിഷകളായിരുന്നു. ഇവിടെ മഴക്ക്  മധുരിമയുടെ  ഓര്‍മ്മയാണ്. കാലത്തിന് നഷ്ട്ബോധത്തിന്‍റെ  ഉലചിലാണ്, ജന്മത്തിന് എരിഞ്ഞടങ്ങാത്ത നിര്‍വ്യതിയാണ്. ഇവിടെ എന്‍റെ സ്വപ്നങ്ങളും, മോഹങ്ങളും  മൗനത്തിന്‍റെ വാചാലതയായിരുന്നു.  കണ്ണുകളിലൂടെ ജീവിതം  പകര്‍ന്ന്‍, കണ്ണീരിലൂടെ സ്വപ്നത്തെ അലങ്കരിച്ച് അത് മൗനത്തിന്‍റെ  പടിവാതിലിലേക്ക്   ചവിട്ടി താഴ്ത്തുകയാണ് ചില നേരങ്ങളില്‍  മനസ്സും.

ഇവിടെ ഓര്‍ഫണേജിലെ  വാകമരതണലില്‍  ഇളംതെന്നല്‍   ആരെയാണോ  തലോടുന്നത്.  അങ്ങകലെ  പെയ്യുന്ന  മരങ്ങളില്‍  മഞ്ഞായ്‌ കുതിരുന്ന തുള്ളികള്‍ എന്തിനാണോ  മണ്ണിലേക്ക്    അടുക്കുന്നത്.   സ്മൃതിയുടെ   ഈ  ഇരവുകള്‍ക്ക് ആദ്യവും  അവസാനവും ഇല്ലാത്ത  എന്‍റെ   ജിവന്‍റെ    കണികകളില്‍   ആര്‍ക്കാണോ  ഇനിയും  വേദനകള്‍  നല്കുവാനിഷ്ടം.  സ്വര്‍ഗ്ഗീയതയുടെ  മൗനം, എന്നാല്‍  എരിഞ്ഞടങ്ങുന്ന  മനസ്സില്‍  ജന്മവും, ജീവിതവും  പൊഴിഞ്ഞു അമരുകയായിരുന്നു.  ശംഖൊലിയുടെ  തീരാത്ത  വേദനകള്‍, മഞ്ഞിന്‍റെ മായാത്തകണങ്ങളില്‍, പുലരിയുടെ വിള്ളലുകള്‍ക്കു  നടുവിലൂടെ……

യാത്രയുടെ മൗനം  എത്രയോഭീകരമാണ്.  അതനുഭവിക്കുന്നത്  സ്നേഹത്തിന്‍റെയും, പ്രണയത്തിന്‍റെയും  മറ്റൊരു കാമന  ഉണര്‍ത്തി  തരുന്ന  ജിവവചസ്സുകളാണ്. അകമൊഴിഞ്ഞ  ആ വീഥിയിലൂടെ   ആരൊക്കെയോ   ചലിക്കുന്നുണ്ട്.  അവിടെ  മരണത്തിന്‍റെ  വിളികാത്ത്  കഴിയുന്ന തെരുവിന്‍റെ  അലോസരപെടുത്തുന്ന  ദിക്കുകള്‍.  ഏകാന്തതയുടെ   മൗനം  എവിടെ നിന്നോ  എന്നെ  തേടിഎത്തുകയാണ്.  എനിക്കിപ്പോഴും  കത്തിയമരുന്ന   ആ  പുകച്ചുരുള്‍  കാണാം.  കര്‍മ്മാഗ്നിയിലൂടെ  വലം   വയ്ക്കുന്ന   ആത്മാക്കളെ  കാണാം..  ചിതറി വീഴുന്ന കണ്ണുനീരില്‍  ആരുടെ  അനാഥത്തെ  കുറിക്കുകയാണോ.  ഒരിക്കലും മറക്കാനാവാത്ത  നിര്‍വൃതി  ഇവിടെ അകലങ്ങളില്‍  സ്നേഹത്തിന്‍റെ   വാചാലത, എരിഞ്ഞടങ്ങുന്ന  മണ്‍ചിരാതിലും   ജീവന്‍റെ   അന്ത്യാഭിലാഷം. തെന്നിമറയുന്ന    മേഘശകലങ്ങള്‍  ഹ്രദയവായ്പ്പിന്‍റെ  നേരിയ  മൂടുപടം   അണിയുന്നതുപോലെ. ഇവിടെ  എനിക്കു  വേണ്ടി  ആ തെരുവുകള്‍   കത്തിയമരുകയാണ്.  ആ പുകയില്‍  മറ്റുജീവിതങ്ങള്‍  എരിയുകയാണ്.  ആ മണ്ണിന്‍റെ   ഗന്ധം  മറ്റൊരു   വാചാലമായി. അവിടുത്തെ  കാഴ്ച  നേരിയ  മഞ്ഞുപോലെ  തുടച്ചുനീക്കപെടുകയാണ്. കാര്‍മ്മികതയുടെ  കൈവിരല്‍   തൂങ്ങി    എന്‍റെ    ജീവിതം   ഏതോ  അകലങ്ങളെ  പ്രതിക്ഷിച്ചു. നിന്‍റെ  കണ്ണുകളില്‍  പച്ചപ്പിന്‍റെ   പ്രണയം മാത്രമായിരുന്നില്ല.  ഇവിടെ  നിനകൊപ്പം,  മണ്ണിലെ  മാറിലെ  ചൂടായ്,  മറ്റാരോ എരിഞ്ഞടങ്ങുമ്പോള്‍   അവിടെ  എരിയുന്ന  മറ്റൊരു  ജനത്തിലേക്ക്  കണ്ണുതുറക്കാന്‍  ഞാന്‍  മടങ്ങുകയാണ്. ആഗ്രഹത്തിന്‍റെ  ആ  നിലാവെളിച്ചത്തില്‍  അനുഭവത്തിന്‍റെ  ഒരു  തിരിനാളമായ്  നാളെയും………

ആ ജനലഴികള്‍ക്കപ്പുറം Reviewed by on . അനാഥത്തിന്‍റെ കൊടിയമൂര്‍ച്ചകള്‍ അനുഭവത്തിന്‍റെ  വഴിവക്കുകളാണ്. കാരണം അനുഭവിക്കുന്നത് നഷ്ട്ത്തിന്‍റെയും, തുടചുനീക്കപെടുന്ന ബന്ധനത്തിന്‍റെയും, വ്യക്തി ബന്ധനങ്ങളുട അനാഥത്തിന്‍റെ കൊടിയമൂര്‍ച്ചകള്‍ അനുഭവത്തിന്‍റെ  വഴിവക്കുകളാണ്. കാരണം അനുഭവിക്കുന്നത് നഷ്ട്ത്തിന്‍റെയും, തുടചുനീക്കപെടുന്ന ബന്ധനത്തിന്‍റെയും, വ്യക്തി ബന്ധനങ്ങളുട Rating: 0

About nammudemalayalam

scroll to top