ബ്രാഹ്മണ്യത്തിന്റെ അലയൊലികള്‍ മിന്നിമറയുന്ന അഗ്രഹാരങ്ങള്‍. കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന പൈതൃകഗ്രാമം. ഗോവിന്ദപുരം, ശേഖരപുരം, കല്‍പ്പാത്തി അങ്ങനെ പോകുന്ന ഗ്രാമങ്ങള്‍. ന്യു കല്‍പ്പാത്തി എന്നറിയപ്പെടുന്ന പാലക്കാടിന്റെ പാതയിലൂടെ നടന്നുനീങ്ങിമ്പോഴും മനസ്സില്‍ തങ്ങിനില്ക്കുന്ന സിനിമാസംവിധായകരുടെ ഇഷ്ടലൊക്കേഷനുകള്. അതെ ഇവിടുത്തെ സൌഹ്യദകൂട്ടായ്മയും, സഹകരണ മനോഭാവവും ഇവിടെ മാത്രമേ കാണുകയുള്ളൂ. പ്രശസ്തമായ രഥോത്സവും ഈ മണ്ണില്‍ തന്നെ. പരമ്പരാഗത, പൈതൃക സമ്പന്നതയും നിറയുന്ന ഈ ഗ്രാമത്തില്‍ കലാപാരമ്പര്യത്തിന്റെ ശംഖൊലികള്‍ മുഴങ്ങുന്നത് അത്ഭുതകരമായ കാര്യമൊന്നുമല്ല. സാഹിത്യവും സംഗീതവും അതിലേറെ അണിയിച്ചൊരുക്കിയ അനുഭവ പൈതൃക സമ്പന്നതയുടെ കാവലാളായി ഇവിടുത്തെ ഗ്രാമവാസികള്‍. പാലക്കാട് തമിഴിന്റെ ശൈയില്‍ മലയാളം ഉടലെടുത്തതോ, അതുമല്ലെങ്കില്‍ മലയാളതനിമയില് ഒരു തമിഴ്ഗ്രാമം പുലരിയുടെ വെട്ടം തെളിയിച്ചതോ.
പാലക്കാടന്‍ മണ്ണിലെ കല്‍പ്പാത്തി ഗ്രാമത്തിലെ വയലിന് ആര്‍ട്ടിസ്റ്റ് ആര്. സ്വമിനാഥന്‍ മാസ്റ്ററെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. കലാ തമസ്സ്യയുടെ ചിരക്കാലസ്മൃതികളില് ധ്വനിമര്മരത്തിന്റെ നാദങ്ങള്‍ വയലിനിലൂടെ ഉണര്ത്തിതരുന്ന മാസ്റ്റര്‍ക്ക് ഗുരുക്കന്മാരുടെയും, ശിഷ്യരുടെയും സൌഹ്യദകൂട്ടയ്മ തന്നെ വേണ്ടുവോളം. 1961 ഏപ്രില്‍ 6 ന് കെ. ബി. രാജഗോപല അയ്യരുടെയും അനന്തലക്ഷ്മി അമ്മാളിന്റെയും അഞ്ചുമക്കളില്‍ ഇളയമകനായി ജനിച്ചു. അച്ഛന്റെ കിളിമാനൂരിലുള്ള വീട്ടിലായിരുന്നു ബാല്യം. ദാരിദ്ര്യത്തിന്റെയും, കഷ്ടതകളുടെയും ദുരിത കടലില്‍ ജീവിതം തള്ളിനീക്കിയ അദ്ധേഹത്തിന് തീര്‍ത്തും തന്റെ കഴിവുകളുടെ അകമ്പടി തുണയാവുകയായിരുന്നു. പിന്നീട് അച്ഛനും, അമ്മയും കൊല്ലത്തേക്ക് മാറിയപ്പോള്‍ എഴുപതു വര്‍ഷം വിഷ്ണു മഠം കച്ചേരിവാര്ഡില് വളര്‍ന്നുവന്നു. ആ യുവത്വത്തിനു നടുവില്‍ കേട്ടും, അറിഞ്ഞും, അനുഭവിച്ചും സംഗീതത്തിന്റെയും കലാതനിമയുടെയും അനുഭവസമ്പത്തായ് അദ്ധേഹം മാറുകയായിരുന്നു. അച്ഛന് രാജഗോപലഅയ്യര് കര്‍ണ്ണാടക സംഗീതത്തില്‍ പ്രവീണ്യവും, ഗുരുക്കന്മാരുടെ ഗുരുവും ആയിരുന്നു. നിരവധി ശിഷ്യസമ്പത്തുക്കളും അദ്ദേഹതിനുണ്ടായിരുന്നു.
സംഗീതവും താളമയ ബന്ധങ്ങളുടെ കാലംകുറിചിട്ട ജീവിത ധ്വനിയും താന്‍ തന്നെയാണെന്ന സത്യത്തെ അറിയിച്ചുകൊടുക്കുകയാണ് അമ്മ അനന്തലക്ഷ്മി അമ്മാള്‍. സംഗീതത്തിന്റെയും വീണയുടെയും രുചി വൈവിധ്യങ്ങള്‍ അറിയിച്ചു കൊടുത്തിരുന്നു. പുലര്വെട്ടങ്ങള് എന്നും കല്പ്പാത്തിപുഴയുടെ സ്വരനാദമായ് ഒഴുകി അടുക്കുകയാണ്. അതിലൂടെ ജീവിത യാഗാഗ്നിയുടെ തത്വസംഹിതയും അര്ത്ഥമൂല്യങ്ങളുടെ യുക്തിഭദ്രതയും അകലെ അല്ല. വയലിന് രംഗത്തെ ഒരു കലാവൈഭവത്തിന് ഉടമയാണ് താന്‍ എന്ന് അദ്ധേഹം പറയുന്നില്ല. എങ്കില്ലും ആത്മനിര്‍വൃതിയുടെ ഒരു ചിരക്കാല സ്വപ്നമായ് അതില്‍ പാരമ്പര്യതൃഷ്ണയുടെ കലാകേന്ദ്രമായി അദ്ദേഹത്തിന്റെ ഈ വീടും ആറാടി നില്ക്കുന്നു. തന്റെ കലയുടെയും ജീവിത സംതൃപ്തിയുടെയും ഉദാത്തമായ മാതൃക എന്ന പോലെ അദ്ധേഹം സ്നേഹിക്കുന്ന സംഗീതവും, വയലിനും, വീണാനാദങ്ങളും അകലുന്നില്ല. ജീവിതസഖിയായ രാജേശ്വരി സ്വമിനാഥന്‍ സംഗീത അദ്ധ്യാപിക കൂടിയാണ്. മുപ്പതോളം കുട്ടികള്‍ അവരുടെ ശിഷ്യഗണങ്ങളില്‍പ്പെടുന്നു.
പാലക്കാട് ചെമ്പൈ സംഗീതകോളേജില്‍ 24 വര്‍ഷം അദ്ധ്യാപകാനായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തെ ശ്രി സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീതകോളേജില്‍ ജോലിചെയ്യുകയാണ്. കലയുടെ ലോകത്ത് അച്ഛന്റെയും അമ്മയുടെയും നാദങ്ങളും , കരതലങ്ങളുടെ ചലനങ്ങളും കണ്ടു വളര്‍ന്ന അദ്ധേഹത്തിന് മറ്റൊരു അനുഭവസമ്പത്ത് എന്തിന്? ആ കലാ തപസ്സ്യയുടെ അന്തരീക്ഷം ഒരു പക്ഷേ തനിക്ക് വഴി വിളക്കായ് തെളിഞ്ഞു കത്തിയ സ്മൃതി മധുരിമയുടെ അഷ്ടപദിയായിരിക്കാം.
ആരുടെ കൈയ്യൊപ്പും സ്വയം ഏല്ക്കാതെ തന്റെ കഴിവിനെ അറിയാന്‍ അദ്ധേഹം അറിഞ്ഞത് മദ്രാസ്സിലെ തമിഴ്നാട് മ്യൂസിക് കോളേജിലെ 2 വര്‍ഷത്തെ വയലിന് പഠനത്തോടെയാണ്. 1981-83 കാലഘട്ടങ്ങള്‍ തന്റെ പ്രവര്‍ത്തി പരിചയങ്ങളുടെയും, വിഭൂതി ഉണര്‍ത്തുന്ന മാറ്റൊലി തേടിയിറങ്ങിയ അദ്ധേഹത്തിന് എന്നും ഓര്‍മ്മകളില്‍ നിറഞ്ഞുനില്ക്കുന്ന കോളേജായിരുന്നു അത്. സൗഹ്യദങ്ങളും സ്വപ്നങ്ങളും ഒരുമിച്ച് വളര്‍ന്നപ്പോള്‍ തനിക്ക് നേടാന്‍ ഏറെ ഉണ്ടെന്ന് അദ്ധേഹം ചിന്തിച്ചു. തുടര്‍ന്ന് വയലിന് മാസ്ട്രോസംഗീത ആചാര്യന് ശ്രിപറവൂര് എം. എസ്. അനന്തരാമന്റെ കീഴില്‍ ഉപരിപഠനം നടത്തി. ഗുരുവിന്റെ അനുഭവജ്ഞാനം ശിഷ്യന്റെ മുറിപാടിലെ തീരാത്ത ജ്വാലയായ്… തുടര്‍ന്ന് കോട്ടയത്തെ മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയില്‍ എം.എ.വയലിന് എടുത്തു.
ഇത്രയും കാലത്തെ മാസ്റ്ററുടെ കലാജീവിതത്തിന് 2008 ലെ തൃശ്ശൂരിലെ തിരുവമ്പാടി ദേവസ്വംസംഗീതതിലകം നല്കി ആദരിച്ചു. പാലക്കാട് സത്യസായി സംഘടനയിലെ നിരവധി അവാര്‍ഡുകളും പാരിതോഷികങ്ങളും അദ്ധേഹത്തിന് ലഭിക്കുകയുണ്ടായി. ഈ സംഗീത കാലകുടുംബത്തിന് അനുഭവസമ്പത്തുമാത്രമല്ല പാരമ്പര്യതനിമയും നിലനിര്‍ത്തിയ എ.ഐ.ആര്. ചെന്നൈയില്‍ സ്റ്റാഫായ ആര് വിദ്വാനന്ദനും, അദ്ധേഹം അവിടെ മൃദ്വംഗം ആര്‍ട്ടിസ്റ്റാണ്. മൂത്തസഹോദരങ്ങള്‍ ആര് വെങ്കിടേശ്വരന് വയ്പ്പാട്ടിലും പ്രാവീണ്യം നേടിയ ആളാണ്. സഹോദരിമരായ ഗോമതി, ആനന്ദവല്ലിയും ചെറുപ്പം മുതലേ സംഗീതത്തിന്റെ വിരല്‍തുമ്പു പിടിച്ചു നടന്നു വന്നവരാണ്. ഗോമതി കൊല്ലത്തെ സംഗീത അദ്ധ്യാപികയായിരുന്നു. സഹോദരി ആനന്ദവല്ലി ചെന്നൈയിലുമാണ്.
നാദസ്വര ബ്രഹ്മത്തിന്റെ അനുഭവത്തിന് ഭക്തിയുടെ നിറദീപം ചാര്ത്തികൊടുക്കുന്നതില് തന്റെ ഗണപതിഭഗവാന്റെ അനുഗ്രഹവും ഉണ്ടെന്ന് സ്വാമിനാഥന് മാസ്റ്റര്‍ വിശ്വസിക്കുന്നു. സ്വരവര്ണ്ണജാതി ഉണര്‍ത്തുന്ന തന്റെ കലാതമസ്സ്യക്ക് കൂട്ടയ് സൌഹൃദ ബന്ധങ്ങളുടെയും സഹോദര സമ്പത്തിന്റെയും തീരാത്ത ജ്വാലകള്‍ ഉണ്ട്. ഇവിടെ അത് ആളികത്തുകയല്ല, ഹൃദയത്തില്‍ സ്നേഹത്തിന്റെ അമൃതായ് പടരുകയാണ്. ഈ അനുഭവസമ്പത്തും സാക്ഷാത്കാരത്തിന്റെ മാറ്റൊലി തീര്‍ത്ത സൌഹൃദകൂട്ടായ്മയായിരുന്നു പ്രഗത്ഭരായ തന്റെ കൂട്ടുക്കാര് എന്ന് അദ്ധേഹം പറയുന്നു. കാഞ്ഞങ്ങാട് രാമചന്ദ്രന്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീത സംവിധായാകന് ശരത്, കുഴല്‍മന്ദം രാമകൃഷ്ണന്, പിന്നണിഗായകന്‍ പി. ഉണ്ണികൃഷ്ണന്, കര്‍ണ്ണാടക സംഗീതത്തിലെ ജീവിക്കുന്ന ഇതിഹാസമായ ടി.എന്‍. ശേഷഗോപാലന്, സിനിമാ നടന് മുകേഷ്, പാലക്കാടുള്ള പിന്നണിഗായകന്‍ ശ്രിറാം, ഗസല്‍ രാജാവ് ഹരിഹരന്, തിരുവനന്തപുരത്തെ രമേഷ്നാരയണന്, പ്രണവം ശങ്കരന് നമ്പൂതിരി തുടങ്ങിയവര്‍ ഇദ്ധേഹത്തിന്റെ സൌഹൃദ സംഗീതത്തിന്റെയും, ജീവിതരുചിഭേദങ്ങളുടെയും അടുപ്പവും വേദനയും അറിഞ്ഞവര്‍. കാലം എഴുതിമായ്ക്കാത്ത ചിത്രങ്ങളിലൂടെ കവിതയ്ക്ക് പുതുനാമ്പുകള്‍ തേടിവരുമ്പോള്‍ സ്വരങ്ങളുടെ ഈ താളങ്ങള്‍ വയലിന് കമ്പിയിലൂടെ പാടി ഉണര്‍ത്താന്‍ ഇവരുണ്ടാകുമാല്ലോ. വിക്ടോറിയ കോളേജില്‍നിന്ന് ബി.കോം. കഴിഞ്ഞ ശേഷം ചെമ്പൈ സംഗീത ഗാനഭൂഷണം ഡിപ്ലോമ, ഗാന പ്രവീണ പോസ്റ്റ് ഡിപ്ലോമ കരസ്ഥമാക്കിയും അതിനുശേഷം മദര്‍ തെരേസ വുമണ്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എ.യും എം.ഫിലും എടുത്തിട്ടുണ്ട്. ഇപ്പോള്‍ വീട്ടില്‍നിന്ന് സംഗീതം പഠിപ്പിച്ചു കൊടുക്കുകയാണ്. മുപ്പതോളംപേര്‍ ടീച്ചറുടെ ശിഷ്യത്വം സ്വീകരിച്ചുവരുകയാണ്. മൂത്തമകന് വിഗ്നേശ് കോയമ്പത്തൂരില്‍ ജി.ആര്. ദാമോദരന്‍ കോളേജില്‍ ഡിഗ്രി കഴിഞ്ഞു. രണ്ടാമത്തെ മകന് തിരുവനന്തപുരം ഭരതീയ വിദ്യഭാവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഒരു യുഗസന്ധ്യയുടെ ശ്രാവണദീപത്തില് ജ്വലിച്ചുയരുന്ന ദീപ്തമൊഴികളില് കലയുടെ ഈ ചെറു തോണിയില്‍. ആര്. സ്വമിനാഥന്‍ മാസ്റ്ററും അടുക്കുകയാണ്. ഒരു കലാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അച്ഛന്റെയും അമ്മയുടെയും സംഗീതവും കലാതപസ്സ്യയും നേര്‍വഴികളിലൂടെ തന്റെ ജീവിതത്തെയും ലക്ഷ്യ പാരണ്യത്തെയും അറിഞ്ഞ അദ്ധേഹത്തിന് എന്നും വയലിന് മാസ്റ്റര്‍ ഗുരുശിഷ്യബന്ധത്തിന്റെ ഏറ്റവുംഉദാത്തമായ മാതൃകയാവാന്‍ കഴിയട്ടെ. ഈ കല്പ്പാത്തിയുടെ വീഥികളില്‍ നിറഞ്ഞൊഴുകുന്ന നാദങ്ങള്‍ ഞാനും അല്‍പ്പനേരം ശ്രവിക്കട്ടെ….!