Latest News

Home » സിനിമ » പ്രണയത്തിന്‍റെ സുഗന്ധവുമായി അനാര്‍ക്കലി

പ്രണയത്തിന്‍റെ സുഗന്ധവുമായി അനാര്‍ക്കലി

സനിത അനൂപ്‌

a

 

പ്രണയത്തിന്‍റെ മാസ്മരിക ഗന്ധമാണ് അനാര്‍ക്കലി. ഉള്ളില്‍ പ്രണയം സൂക്ഷിക്കുന്ന എതൊരാള്‍ക്കും ഈ സിനിമയെ ഇഷ്ടപ്പെടാനാവും. ഖവാലി സംഗീതത്തിന്‍റെ മാസ്മരികതയില്‍ ശന്തനുവും നാദിറയും കണ്ടുമുട്ടുമ്പോള്‍ പ്രക്ഷകമനസിലും പ്രണയം പെയ്തിറങ്ങുന്നു. പറഞ്ഞു വച്ച പ്രണയങ്ങളേക്കാള്‍ ഉദാത്തമായി ഒന്നുമില്ലെങ്കിലും അതിഭാവുകത്വമില്ലാതെ കഥ പറയുവാന്‍ സച്ചിയുടെ കന്നി സംവിധാനത്തിനു കഴിഞ്ഞിട്ടുണ്ട്.

വന്യതയും തീക്ഷണതയും സ്വാഭാവികമായി ചേരുന്ന ശന്ദനുവിന്‍റെയും നാദിറയുടേയും ജീവിതത്തിലേക്ക് പ്രണയം ശക്തമായി ഇരച്ചെത്തുന്നു. കണ്ണില്‍ മിന്നിമറയുന്ന ഒരു ചെറിയ ഇഷ്ടത്തിന്‍റെ മിന്നലൊളി അതു പ്രണയമാണെന്ന് ഇരുവരും തിരിച്ചറിയുമ്പോഴെക്കും അവരുടെ ജീവിതത്തിനുമേല്‍ നിഴല്‍ വീഴുന്നു. വാഗ്ദാനങ്ങള്‍ക്കും വാക്കിനിടയിലുള്ള ഒളിച്ചു കളിയാണ് പിന്നെ ഇവരുടെ ജീവിതം. അതെ പ്രണയം മരണം പോലെ സത്യമാണ്.

പ്രഥ്വിയുടെ പ്രണയനായകന്‍ ശന്തനു ഉജ്ജ്വലമായി. ആക്ഷന്‍ സീക്കന്‍സുകളും കുത്തിനിറച്ച തമാശകളുമില്ലാതെ കൈയ്യടക്കത്തില്‍ ഒരു പ്രണയ കഥ എങ്ങനെ പറയാമെന്ന് സച്ചി നമ്മെ അനാര്‍ക്കലിയിലൂടെ കാണിച്ചു തരുന്നു. ലക്ഷദ്വീപിന്‍റെ ശ്വാസമുള്ള ഫ്രെയിമുകളിലൂടെ ക്യാമറാമാന്‍ സുജിത് വാസു ദേവനും കാഴ്ചയുടെ വസന്തമാണ് സമ്മാനിക്കുന്നത്.

b

രണ്ടാം പകുതിയില്‍ അല്‍പം അയഞ്ഞു പോകുന്ന കഥ ക്ലൈമാക്സില്‍ ഉഷാറാകുന്നുണ്ട്. ബിജു മേനോന്‍റെ സക്കറിയ കഥാഗതിയില്‍ നിര്‍ണ്ണായകമാണ്. ആക്ഷനുപുറമെ തമാശയും തനിക്കു വഴങ്ങുമെന്ന് ബിജു വീണ്ടും മലയാളികളെ ഓര്‍മ്മപ്പെടുത്തി. പ്രണയ നഷ്‌ടങ്ങളുടെ കഥാപാത്രങ്ങളായും അതേ സമയം വേറിട്ട അവതരണത്തിലൂടെ മിയയുടെ ഡോക്ടറും സംസ്കൃതി ക്ഷേണായിയുടെ അനിയത്തിക്കുട്ടിയും നേര്‍ത്ത വേദനയാവുന്നുണ്ട് പ്രേക്ഷകന്. ലക്ഷദ്വീപിന്‍റെ ഓള്‍ ഇന്‍ ഓള്‍ ആയ ആറ്റക്കോയ ഓള്‍ ഇന്‍ഡ്യാ റേഡിയോയിലെ അനൌണ്‍സറായ രാജീവ് അതെ ലക്ഷദ്വീപിലെ കാഴ്ചകള്‍ വ്യത്യസ്തമാണ്. അനാര്‍ക്കലിയെപ്പോലെ തന്നെ.

കേശവിയില്‍ പുതുമകള്‍ സമ്മാനിക്കുന്ന ഗാനങ്ങളാണ് ചിത്രത്തിന്‍റെ ഹൈ ലൈറ്റ്സ്. ആളൊരിത്തിയുടെ വശ്യതയില്‍ ചേറ്റുവ ഷാജഹാനോപ്പം പ്രേക്ഷകനും ഒന്ന്‍ ആടിപ്പോകുന്നുണ്ട്. കലാസംവിധായകന്‍ അജയ് മങ്ങാട് ഫ്രെയ്മുകളെ നിറമുള്ളതാക്കുന്നുണ്ട്. അഞ്ചു സംവിധായകരാണ് അനാര്‍ക്കലിയില്‍ വ്യത്യസ്ത വേഷങ്ങളിലെത്തുന്നത്. ഒന്നുറപ്പിച്ചു പറയാനാകും പ്രണയം മരണം പോലെ സത്യമാണ്.

പ്രണയത്തിന്‍റെ സുഗന്ധവുമായി അനാര്‍ക്കലി Reviewed by on .   പ്രണയത്തിന്‍റെ മാസ്മരിക ഗന്ധമാണ് അനാര്‍ക്കലി. ഉള്ളില്‍ പ്രണയം സൂക്ഷിക്കുന്ന എതൊരാള്‍ക്കും ഈ സിനിമയെ ഇഷ്ടപ്പെടാനാവും. ഖവാലി സംഗീതത്തിന്‍റെ മാസ്മരികതയില്‍   പ്രണയത്തിന്‍റെ മാസ്മരിക ഗന്ധമാണ് അനാര്‍ക്കലി. ഉള്ളില്‍ പ്രണയം സൂക്ഷിക്കുന്ന എതൊരാള്‍ക്കും ഈ സിനിമയെ ഇഷ്ടപ്പെടാനാവും. ഖവാലി സംഗീതത്തിന്‍റെ മാസ്മരികതയില്‍ Rating: 0

About nammudemalayalam

scroll to top