Latest News

Home » സിനിമ » പട്ടിയുണ്ട് സൂക്ഷിക്കുക

പട്ടിയുണ്ട് സൂക്ഷിക്കുക

Pattiyund Sookshikuka poster

കേരളത്തിലെ  വര്‍ദ്ധിച്ചു വരുന്ന തെരുവുനായ് ശല്ല്യത്തിനെതിരെ പ്രതിഷേധാത്മകമായി തയ്യാറാക്കിയ മ്യൂസികല്‍ കോമഡി വീഡിയോ ആല്‍ബമാണ് ”പട്ടിയുണ്ട് സൂക്ഷിക്കുക”. നായ ശല്ല്യം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന വിവിധ അവസ്ഥകളെ ആല്‍ബം ഹാസ്യാത്മകമായി ചിത്രികരിചിരിക്കുന്നു. യുക്തമായ തീരുമാനം എടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അധികാരികളെ ആല്‍ബം ഓര്‍മിപ്പിക്കുന്നു.

നടനും അവതാരകനുമായ രാജേഷ് കുറുമാലിയാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. കാരിക്കേച്ചറിസ്റ്റ് സജീഷ് കുട്ടനെല്ലൂരാണ് ആശയവും നിര്‍മ്മാണവും. ഗാനരചനയും ആലാപനവും സജീവ്‌ കടമ്പാട്ടാണ്. ക്യാമറ സജിരാമന്‍, സംഗീതം അഭി വര്‍ഗ്ഗീസ്.

നാട്ടിലെങ്ങും താരങ്ങളായ തെരുവുനായ്ക്കളെ പ്രതിരോധിക്കാന്‍ ഇനിയും വൈകരുതെന്ന്‍ ജനങ്ങളെ ഓര്‍മിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കൊല്ലണമെന്ന് പറയുന്നില്ല…. പകരം  ഉപദ്രവകാരികളായവയെ പിടിച്ചു കെട്ടി മാറ്റിപാര്‍പ്പിച്ച് ജനങ്ങളുടെ ഭീതി ഒഴിവാക്കണമെന്നാണ് ആല്‍ബം പ്രവര്‍ത്തകരുടെ പ്രധാന ആവശ്യം.

പട്ടിയുണ്ട് സൂക്ഷിക്കുക Reviewed by on . കേരളത്തിലെ  വര്‍ദ്ധിച്ചു വരുന്ന തെരുവുനായ് ശല്ല്യത്തിനെതിരെ പ്രതിഷേധാത്മകമായി തയ്യാറാക്കിയ മ്യൂസികല്‍ കോമഡി വീഡിയോ ആല്‍ബമാണ് ''പട്ടിയുണ്ട് സൂക്ഷിക്കുക''. നായ ശല കേരളത്തിലെ  വര്‍ദ്ധിച്ചു വരുന്ന തെരുവുനായ് ശല്ല്യത്തിനെതിരെ പ്രതിഷേധാത്മകമായി തയ്യാറാക്കിയ മ്യൂസികല്‍ കോമഡി വീഡിയോ ആല്‍ബമാണ് ''പട്ടിയുണ്ട് സൂക്ഷിക്കുക''. നായ ശല Rating: 0

About nammudemalayalam

scroll to top