Home » കല,സാഹിത്യം » സംഗീതം

സംഗീതം

എന്‍.കെ. സുരേന്ദ്രന്‍

scenery-piano copy

 

പുഴയൊഴുകുമ്പോള്‍ സംഗീതം

പുലരിക്കിളിമൊഴി സംഗീതം

കാട്ടാറൊഴുകും സംഗീതം
കുയിലുകള്‍ പാടും സംഗീതം

ചേതനയറ്റൊരു ജീവന്‍ ചിതയ്ക്കായ്
ആഗമിക്കുമ്പോള്‍ സംഗീതം
മംഗല്യത്തിന് സംഗീതം
മംഗളം നേരുമ്പോള്‍ സംഗീതം

കരയും കുഞ്ഞിന് സംഗീതം
കൂവും കോഴിക്ക് സംഗീതം
അത്യുന്നതങ്ങളില്‍ , പാപജനങ്ങളില്‍
എങ്ങും പൊഴിയുന്നു സംഗീതം

അന്ധനു വെളിച്ചം സംഗീതം
ആത്മശാന്തിക്ക് സംഗീതം
കുരുവികള്‍ മൂളും സംഗീതം
ചിലമ്പൊലി ഉതിരും സംഗീതം

കരിവണ്ടുതിര്‍ക്കും സംഗീതം
ഇല്ലിക്കാട്ടിന്‍ സംഗീതം
ഇല കൊഴിയുമ്പോള്‍ സംഗീതം
ഇരുണ്ട കാട്ടിന്‍ സംഗീതം

മനസ്സു കുളിരാന്‍ സംഗീതം
ഉന്മാദത്തിന് സംഗീതം
മാനവര്‍ നെഞ്ചില്‍ ചേര്‍ത്തുവെക്കും
മായാതംരംഗം സംഗീതം

 

 

 

സംഗീതം Reviewed by on .   പുഴയൊഴുകുമ്പോള്‍ സംഗീതം പുലരിക്കിളിമൊഴി സംഗീതം കാട്ടാറൊഴുകും സംഗീതം കുയിലുകള്‍ പാടും സംഗീതം ചേതനയറ്റൊരു ജീവന്‍ ചിതയ്ക്കായ് ആഗമിക്കുമ്പോള്‍ സംഗീതം മംഗല്യത്തിന്   പുഴയൊഴുകുമ്പോള്‍ സംഗീതം പുലരിക്കിളിമൊഴി സംഗീതം കാട്ടാറൊഴുകും സംഗീതം കുയിലുകള്‍ പാടും സംഗീതം ചേതനയറ്റൊരു ജീവന്‍ ചിതയ്ക്കായ് ആഗമിക്കുമ്പോള്‍ സംഗീതം മംഗല്യത്തിന് Rating: 0

About nammudemalayalam

scroll to top