Home » സിനിമ » തിക്കുറുശ്ശി പുരസ്‌കാരം ദുല്‍ഖറിനും ഭാമയ്ക്കും

തിക്കുറുശ്ശി പുരസ്‌കാരം ദുല്‍ഖറിനും ഭാമയ്ക്കും

ottamanthaaram malayaalam filimതിക്കുറുശ്ശിയുടെ പൊന്‍ തിളക്കം ഈ വര്‍ഷം ദുല്‍ഖറിനും ഭാമയ്ക്കും.  മികച്ച ചിത്രമായി  വിനോദ് മങ്കര സംവിധാനം ചെയ്ത ഒറ്റമന്ദാരത്തെ തിരഞ്ഞെടുത്തു. ദുല്‍ഖര്‍ സല്‍മാന്‍  മികച്ച നടനായും, ഒറ്റമന്ദാരത്തിലെ അഭിനയത്തിന് നടി ഭാമ മികച്ച നടിയായും  തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധായകനായി വിനോദ് മങ്കരന്‍.  (ചിത്രം ഒറ്റമന്ദാരം). മികച്ച സഹനടന്‍- ജോയ്മാത്യു, മികച്ച സംഗീതജ്ഞന്‍- രമേശ്‌ നാരായണന്‍ (ചിത്രം ഒറ്റമന്ദാരം),  സമീര്‍ താഹിര്‍ -മികച്ച ഛായാഗ്രാഹകന്‍ (ചിത്രം ബാംഗ്ലൂര്‍ ഡേയ്സ്). രഞ്ജിത്ത് ശങ്കര്‍- മികച്ച  തിരക്കഥ (ചിത്രം വര്‍ഷം). മികച്ച ഗായകന്‍- വിജയ്‌ യേശുദാസ് (ചിത്രം ആന്‍ഗ്രി ബേബിസ്). മികച്ച ഗായികമാരായി സുജാതയും മകള്‍ ശ്വേത മേനോനും  (ചിത്രം ഒറ്റമന്ദാരം). ഞാന്‍,  ഒറ്റമന്ദാരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിയായി സജിത മഠത്തിലിനെ തിരഞ്ഞെടുത്തു.

മികച്ച ഗാനരചയിതാവായി രാജീവ്‌ ആലുങ്കല്‍ (ചിത്രം ആന്‍ഗ്രി ബേബീസ്).  മികച്ച പശ്ചാത്തലസംഗീതം ബിജിപാല്‍ (ചിത്രം ഞാന്‍). ജനപ്രിയ നടന്‍ ബിജു മേനോന്‍ (ചിത്രം വെള്ളിമൂങ്ങ). ജനപ്രിയ നടി നിക്കി ഗല്‍റാണി (ചിത്രം 1983, വെള്ളിമൂങ്ങ).  ജനപ്രിയ സംവിധായക അഞ്ജലി മേനോന്‍ (ചിത്രം ബാംഗ്ലൂര്‍ ഡേയ്സ്), കൂടാതെ ജനപ്രിയ ചിത്രമെന്ന നിലയ്ക്കും  ബാംഗ്ലൂര്‍ ഡേയ്സ് തിരഞ്ഞെടുക്കപ്പെട്ടു .ജനപ്രിയ സംഗീതജ്ഞന്‍ ഗോപി സുന്ദര്‍ (ചിത്രം 1983,  ബാംഗ്ലൂര്‍ ഡേയ്സ്).

മികച്ച ജനപ്രിയ ഗായികയായി  രമ്യ നമ്പീശനും, ഗായകനായി ഹരിചരണേയും തിരഞ്ഞെടുത്തു. ഷാന്‍ റഹ്മാനും, സംവിധായകന്‍ ജിബു ജേക്കബ് (വെള്ളിമൂങ്ങ) എന്നിവര്‍ പ്രത്യേക ജൂറി പുരസ്ക്കാരത്തിനും അര്‍ഹരായി.

 

തിക്കുറുശ്ശി പുരസ്‌കാരം ദുല്‍ഖറിനും ഭാമയ്ക്കും Reviewed by on . തിക്കുറുശ്ശിയുടെ പൊന്‍ തിളക്കം ഈ വര്‍ഷം ദുല്‍ഖറിനും ഭാമയ്ക്കും.  മികച്ച ചിത്രമായി  വിനോദ് മങ്കര സംവിധാനം ചെയ്ത ഒറ്റമന്ദാരത്തെ തിരഞ്ഞെടുത്തു. ദുല്‍ഖര്‍ സല്‍മാന്‍ തിക്കുറുശ്ശിയുടെ പൊന്‍ തിളക്കം ഈ വര്‍ഷം ദുല്‍ഖറിനും ഭാമയ്ക്കും.  മികച്ച ചിത്രമായി  വിനോദ് മങ്കര സംവിധാനം ചെയ്ത ഒറ്റമന്ദാരത്തെ തിരഞ്ഞെടുത്തു. ദുല്‍ഖര്‍ സല്‍മാന്‍ Rating: 0

About nammudemalayalam

scroll to top