മദ്യം

എന്‍. കെ. സുരേന്ദ്രന്‍

 

alcohol person

മദ്യം മയക്കിയൊരു രാവില്‍
ഞാനാ മാരകസത്യമറിഞ്ഞു
മൃത്യുവിലേക്കുളള യാത്ര
അതിന്‍ ഊടുവഴികള്‍ തെളിഞ്ഞു
നുരച്ചു പൊങ്ങിയ മദ്യം
എന്‍റെ കരളിനെ ചുര മാന്തി നില്‍ക്കെ
യൗവനമെങ്ങോ മരിച്ചു
എന്നില്‍ വാര്‍ദ്ദക്യ ലക്ഷണം ജനിച്ചു
എന്‍ ഉദയപ്രകാശം കണ്ട് കൊതിച്ചവന്‍
ദീനരായ് അകലെ എന്‍
അസ്തമയം കണ്ട് ‍ഞെട്ടിനില്ക്കേ
ആനന്ദമെല്ലാം കൊഴിഞ്ഞു
എന്നില്‍ ആലസ്യഭാവം പിറന്നു
ശത്രുക്കള്‍ പൊട്ടിച്ചിരിച്ചു
മിത്രങ്ങളോ കണ്ണടച്ചു
പകര്‍ന്നുതന്നവരകലെ മാറി
ചെളിയില്‍ നോക്കി ചിരിച്ചു
രോഷാഗ്നി എന്‍റെ കണ്ഠത്തില്‍
തീപാറും നാദങ്ങള്‍ നല്കി
പ്രതികാരചിന്തകള്‍ മദ്യത്തിലലിഞ്ഞു
പ്രതിലോമശക്തികള്‍ ശിരസ്സില്‍ ചവിട്ടി
എത്ര ദിനങ്ങള്‍ എങ്ങോ ശയിച്ചു
സത്യം ഇരുള്‍ പിളര്‍ന്നെന്‍റെ മുന്നില്‍
ക്രുദ്ധശക്തിയായ് ഉറഞ്ഞുതുളളുന്നു.
മൃത്യു ഒരുവാര മുന്നില്‍ വന്ന്
ക്രുദ്ധനായെന്നെ തുറിച്ചുനോക്കുന്നു.
ഒരുവേള ഞാനീ മണ്ണില്‍ പതിച്ചാല്‍
ശവംതീനിയെറുമ്പുകള്‍ ചാലുകള്‍ വിതയ്ക്കും
നരഭോജിപരുന്തുകള്‍

വട്ടം പറക്കും സ്വര്‍ണ്ണമണികണ്ഠന്‍ഈച്ചകള്‍
നാക്കില്‍ നടക്കും
മദ്യത്തിലസ്തമിച്ചെത്ര ജീവന്‍
ആയുസ്സു മദ്യത്തിലാക്കി എത്ര മദ്യം
ഒടുവിലൊരു ചോദ്യമെന്‍റെ കാതില്‍
ഗുരുവചനമായൊഴുകിയെത്തി
മദ്യം ത്യജിക്കണോ മൃത്യു അകറ്റണോ
മദ്യം രുചിക്കണോ മരണം വരിക്കണോ
മദ്യം ത്യജിക്കാം മനുഷ്യനായ് തീരാം
മദ്യം ത്യജിക്കാം, മനുഷ്യനായ് തീരാം

 

 

 

 

മദ്യം Reviewed by on .   മദ്യം മയക്കിയൊരു രാവില്‍ ഞാനാ മാരകസത്യമറിഞ്ഞു മൃത്യുവിലേക്കുളള യാത്ര അതിന്‍ ഊടുവഴികള്‍ തെളിഞ്ഞു നുരച്ചു പൊങ്ങിയ മദ്യം എന്‍റെ കരളിനെ ചുര മാന്തി നില്‍ക്കെ യൗവനമ   മദ്യം മയക്കിയൊരു രാവില്‍ ഞാനാ മാരകസത്യമറിഞ്ഞു മൃത്യുവിലേക്കുളള യാത്ര അതിന്‍ ഊടുവഴികള്‍ തെളിഞ്ഞു നുരച്ചു പൊങ്ങിയ മദ്യം എന്‍റെ കരളിനെ ചുര മാന്തി നില്‍ക്കെ യൗവനമ Rating: 0

About nammudemalayalam

scroll to top