Latest News
Home » ആരോഗ്യം » തടി കുറയ്ക്കാന്‍ തേനും കറുവപ്പട്ടയും

തടി കുറയ്ക്കാന്‍ തേനും കറുവപ്പട്ടയും

വിദ്യ വിജയന്‍

honey

തടി കുറയ്ക്കുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം …. എന്നാൽ അതിന് ഏറ്റവും നല്ലത് പ്രകൃതിദത്ത വഴികൾ പരീക്ഷിക്കുന്നതാണ്. പാർശ്വഫലങ്ങൽ  ഉണ്ടാവില്ല എന്ന നേട്ടവുമുണ്ട്‌. പ്രകൃതിമാർഗ്ഗത്തിൽ ചില ഭക്ഷണപദാര്‍ഥങ്ങളും ചില പദാര്‍ഥങ്ങളുടെ മിശ്രിതവും തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. പ്രകൃത്യാ തന്നെ തടി കുറയ്ക്കാന്‍ തേനിനു കഴിയുമെന്ന് നമുക്കറിയാം. തേനിനൊപ്പം കറുവപ്പട്ടയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇരട്ടി ഫലമാണ്.  പ്രത്യേകിച്ച്, വയര്‍ കുറയ്ക്കാന്‍ ഇത് ഉത്തമ പ്രതിവിധിയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ ഹൃദയത്തിലെ ബ്ലോക്കുകള്‍ അകറ്റുന്നതുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് തേന്‍- കറുവപ്പട്ട മിശ്രിതം.

തേനും കറുവാപ്പട്ടയും ഒരു രീതിയിലലെങ്കില്‍ മറ്റൊരു രീതിയില്‍ മധുരം നല്‍കുന്നവയാണ്. തേന്‍ പ്രകൃതിദത്ത മധുരമാണ്. ഒപ്പം ആരോഗ്യ ഗുണങ്ങളും ഏറെയുണ്ട് . ശരീരത്തില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പിനെ ഇളക്കാന്‍ തേന്‍ സഹായിക്കുന്നു. ഇതുവഴി ശരീരത്തിന് ഊര്‍ജം ലഭിക്കുകയും തടി കുറയുകയും ചെയ്യും. നല്ല കോളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും തേനിന്‍റെ ഉപയോഗം സഹായിക്കുന്നു. കറുവപ്പട്ടയാവട്ടെ ദഹനത്തിനു സഹായിക്കുന്നു.  ശരീരത്തിന്‍റെ അപചയപ്രക്രിയയെ വര്‍ദ്ധിപ്പിക്കുന്നു.

കറുവപ്പട്ട-തേന്‍ ചായ

ഇത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ചായ തിളപ്പിക്കുമ്പോള്‍ അതില്‍ കറുവപ്പട്ടയും ചേര്‍ത്തു തിളപ്പിക്കുക. ചായയില്‍ അല്‍പ്പം തേന്‍ ചേര്‍ത്തും കഴിക്കുക.

വെള്ളത്തിനൊപ്പം

കറുവപ്പട്ട ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. ഇളം ചൂടോടെ ഇതില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. വേണമെങ്കില്‍ അല്‍പ്പം നാരങ്ങാനീരും.

ജാമിനു പകരം തേനും കറുവപ്പട്ടയും

ബ്രഡില്‍ തേന്‍, കറുവപ്പട്ട എന്നിവ ചേര്‍ത്തു കഴിയ്ക്കാം. ജാമിനു പകരം ബ്രഡില്‍ തേന്‍ പുരട്ടുക. കറുവപ്പട്ട പൊടിച്ചത് ഇതിനു മുകളിലിട്ടു കഴിയ്ക്കാം.

ഇളം ചൂടുള്ള വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും ഇളം ചൂടുള്ള ചെറു നാരങ്ങാവെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം നല്‍കും.

കിടക്കുന്നതിനു മുന്‍പു ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നത്‌ ഉറങ്ങുമ്പോള്‍ അപചയപ്രക്രിയ ശക്തിപ്പെടുത്താനും തടി കുറയ്ക്കാനും സഹായിക്കും.

Dalchini with leafമസാലയായി കറുവപ്പട്ട

കറുവപ്പട്ട ഭക്ഷണങ്ങളില്‍ മസാലയായി ചേര്‍ക്കാം.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍

ഒരു ടീസ്പൂണ്‍ തേനില്‍ അല്‍പം കറുവപ്പട്ട പൊടിച്ചത് വിതറി ഭക്ഷണത്തിനു മുന്‍പു കഴിക്കുക. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്.

സൈനസ്, കോള്‍ഡ്‌

ഇവയ്ക്ക് നല്ലൊരു പരിഹാരമാണ് കറുവപ്പട്ട, തേന്‍ എന്നിവ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത്.

വായിനാറ്റം അകറ്റാന്‍

തേനും കറുവപ്പട്ടയും  കലര്‍ത്തിയ  ഇളം ചൂടുവെള്ളം കവിള്‍ക്കൊള്ളുന്നത് വായിനാറ്റം അകറ്റും.

മുഖക്കുരു മാറാന്‍

തേന്‍, കറുവാട്ട പേസ്റ്റ്  പുറമെ പുരട്ടുന്നത്‌ മുഖക്കുരു മാറാന്‍ സഹായിക്കും.

തടി കുറയ്ക്കാന്‍ തേനും കറുവപ്പട്ടയും Reviewed by on . തടി കുറയ്ക്കുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം .... എന്നാൽ അതിന് ഏറ്റവും നല്ലത് പ്രകൃതിദത്ത വഴികൾ പരീക്ഷിക്കുന്നതാണ്. പാർശ്വഫലങ്ങൽ  ഉണ്ടാവില്ല എന്ന നേട്ടവുമുണ്ട്‌. പ തടി കുറയ്ക്കുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം .... എന്നാൽ അതിന് ഏറ്റവും നല്ലത് പ്രകൃതിദത്ത വഴികൾ പരീക്ഷിക്കുന്നതാണ്. പാർശ്വഫലങ്ങൽ  ഉണ്ടാവില്ല എന്ന നേട്ടവുമുണ്ട്‌. പ Rating: 0

About nammudemalayalam

scroll to top