Home » കാർഷികം » അടുക്കളയില്‍ നിന്നും അടുക്കള തോട്ടത്തിലേക്ക് വളമുണ്ടാക്കാം

അടുക്കളയില്‍ നിന്നും അടുക്കള തോട്ടത്തിലേക്ക് വളമുണ്ടാക്കാം

vermi combost unitവൃത്തിയായി സൂക്ഷിക്കുന്ന പുല്‍ത്തകിടിയിലും, പൂന്തോട്ടത്തിലുമൊക്കെ ഒരു ശല്യമായിട്ടാണ് മണ്ണിരയെ കാണുന്നത്. പക്ഷേ ജൈവീകമായി ഒരുക്കുന്ന ഗാര്‍ഡന് സിന്തെറ്റിക്കും, അജൈവീകമായ വളം ഉപയോഗിക്കാനേ പാടില്ല. പകരം മണ്ണിര കമ്പോസ്റ്റാണ് ഉപയോഗിക്കേണ്ടത്.
കര്‍ഷകന്‍റെ മിത്രമായ മണ്ണിരയെ കാര്‍ഷികഗവേഷണകേന്ദ്രങ്ങളില്‍ നിന്നോ, ഈര്‍പ്പമുളള മണ്ണില്‍ നിന്നോ ലഭ്യമാക്കാം. ഒരു മണ്ണിര കംപോസ്റ്റ് നിര്‍മ്മാണ യൂണിറ്റൊരുക്കുന്നതിനുളള നടപടികള്‍ ഇത്തരത്തിലാണ്.
cowpeaതണുപ്പുളള ഒരു പ്രദേശംതിരഞ്ഞെടുക്കുക. ഗ്രൗണ്ട് ലെവലില്‍ നിന്ന് കട്ടകെട്ടി ഒരു കുഴി ഉണ്ടാക്കുക. കടുത്ത മഴക്കാലത്തും ഇത്തരം ഇടങ്ങളില്‍ വെളളക്കെട്ടുണ്ടാവാന്‍ പാടുളളതല്ല. 120X120 സെ.മീ. നീളവും വീതിയും 50 ഉയരവുമാണ് വേണ്ടത്. ഇത്തരത്തിലുളള രണ്ട് പീറ്റുകള്‍ വേണം. ഒറ്റച്ചുമരില്‍ ചേര്‍ത്ത് ഇവ നിര്‍മ്മിച്ചാല്‍ നിര്‍മ്മാണത്തിനുളള ചെലവ് കുറയ്ക്കാം. വെളളം ഒഴുകി പോകുന്നതിനുളള സൗകര്യം കൂടി കണക്കിലെടുത്ത് ആവശ്യമായ ചെരിവ് നല്‍കണം. ഡ്രെയിന്‍ ഹോളുകള്‍, പ്ലാസ്റ്റിക് കൊണ്ടോ എസ്.എസ് മെഷ് കൊണ്ടോ സുരക്ഷിതമാക്കണം. ഇല്ലെങ്കില്‍ മണ്ണിരകള്‍ ഇതിലൂടെ നഷ്ടപ്പെടാം. പിറ്റിലേക്ക് ഉറുമ്പുകയറുന്നത് തടയാന്‍ ഡ്രെയിന്‍ ഹോളുകള്‍, പ്ലാസ്റ്റിക് കൊണ്ടോ എസ്.എസ് മെഷ് കൊണ്ടോ സുരക്ഷിതമാക്കണം. ഇല്ലെങ്കില്‍ മണ്ണിരകള്‍ ഇതിലൂടെ നഷ്ടപ്പെടാം. പിറ്റിലേക്ക് ഉറുമ്പ് കയറുന്നത് തടയാന്‍ ഡ്രെയിന്‍ ഹോളുകള്‍ക്ക് സമീപം കിടങ്ങില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് നന്നായിരിക്കും. ഇതില്‍ 2 ഇഞ്ച് വെളളം എപ്പോഴും ഉണ്ടായിരിക്കുകയും വേണം. ചെറിയ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ക്രിസ്റ്റല്‍സ് ഇതില്‍ നിക്ഷേപിക്കുന്നത് കൊതുക് വളരുന്നത് തടയും.
ഒരിഞ്ച് പെബിള്‍സ്, ഒരിഞ്ച് മെറ്റല്‍ എന്നിവ അഞ്ച് സെന്‍റീമീറ്റര്‍  കനത്തില്‍ വിരിച്ചാണ് അടിസ്ഥാന പാളി നിര്‍മ്മിക്കുന്നത്. 5X5 സെ.മീ ഉള്ള ചകിരികഷ്ണങ്ങള്‍ കൊണ്ട് അടുത്ത 20 സെ.മീ. നിറയ്ക്കുക. മണലുകൊണ്ടും മണ്ണുകൊണ്ടും ഇവ മൂടുക. ഇനി കരിയിലകള്‍ വിരിച്ച് കംപോസ്റ്റിന്‍റെ അടിസ്ഥാനഘടന നിര്‍മ്മിക്കാം. 10സെ.മീ കനത്തില്‍ വരെ ഇത്തരത്തില്‍ നിര്‍മ്മിക്കാം. വളര്‍ച്ചയെത്തിയ മണ്ണിരകളെ ഇതില്‍ നിക്ഷേപിക്കാം. ഇലകള്‍ തിന്നു തുടങ്ങുന്ന മണ്ണിരകള്‍ ചകിരിതൊണ്ടിനിടയില്‍ തണുത്ത അന്തരീക്ഷത്തില്‍ ജീവിക്കും. 100 ഓളം മണ്ണിരകളെ ആദ്യം ഒരു പിറ്റില്‍ ഇടാവുന്നതാണ്.   പിന്നീടവ വളര്‍ന്ന് പെരുകിക്കൊണ്ടിരിക്കും. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തിടത്തായിരിക്കണം പിറ്റ് വേണ്ടത്. മഴയും കൊളളരുത്.   സുതാര്യമായ പോളിപ്രൊപ്പലൈന്‍ ഷീറ്റ് ഇതിന് ഉപയോഗിക്കാവുന്നതാണ്.

നാല്‍പ്പത്തിയഞ്ചു ദിവസമാണ് മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിന് ആവശ്യമായിവരുന്ന സമയം. പച്ചക്കറി മാലിന്യങ്ങളും, നോണ്‍ ഫെനേലിക് ഇലകളും തീറ്റയായി കൊടുക്കാവുനതാണ്. എണ്ണയും മാംസ, മത്സ്യമാലിന്യങ്ങളും ഉപയോഗിക്കരുത്. ഇത് ദുര്‍ഗന്ധം സൃഷ്ടിക്കും. ആദ്യ 45 ദിവസം കഴിഞ്ഞ് അടുത്ത കുഴിയില്‍ ഇതേ രീതി അവലംബിക്കാവുന്നതാണ്. ഗ്യാനുള്‍സ് കുഴിയില്‍ പൂര്‍ണ്ണമായും കണ്ടാല്‍ ഉറപ്പിക്കാം,  മണ്ണിര കമ്പോസ്റ്റ് നിര്‍മാണം പൂര്‍ണ്ണമായി എന്ന്. ഒന്നിടവിട്ട് ഈ രീതി രണ്ട് പിറ്റുകളിലും ആവര്‍ത്തിച്ചാല്‍ അടുക്കളത്തോട്ടത്തിവശ്യമായ ജൈവവളം ലഭിക്കും. ഈ വളം 2,3 ദിവസം വെയിലുകൊള്ളിക്കുന്നത് കീടനാശനത്തിനു സഹായിക്കും. കമ്പോസ്റ്റ് 3 എം. എം. അരിപ്പയില്‍ അരിച്ചെടുക്കുന്നത് പൂര്‍ണ്ണമായും തിന്ന് തീരത്തെ കിടക്കുന്ന വസ്തുക്കളെ വളത്തില്‍ നിന്ന് വേര്‍ത്തിരിക്കും. ഇങ്ങനെ വേര്‍തിരിക്കുന്നത് ചെടികളെ അനുബാധയില്‍നിന്ന് രക്ഷിക്കും.

മണ്ണിര കമ്പോസ്റ്റ് ഒരുക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. കഴി ഒരിക്കലും ഉണങ്ങിപോകരുത്. ഈര്‍പ്പം ആവശ്യമെങ്കില്‍, വെള്ളം പാകത്തിന് തളിച്ചുകൊടുക്കണം. അതുപോലെതന്നെ അധിക ജലം നല്‍കുന്നതും ഉചിതമല്ല. വളം വരുന്നതിനു മുന്‍പ് സൂര്യപ്രകാശം കൊള്ളിച്ചാല്‍  മണ്ണിര കൂടുതല്‍ ആഴത്തില്‍ പോകുന്നതിനു സഹായിക്കും. മണ്ണിര ഇല്ലാതെ വളം വാരിയെടുക്കാനും കഴിയും.

അടുക്കളയില്‍ നിന്നും അടുക്കള തോട്ടത്തിലേക്ക് വളമുണ്ടാക്കാം Reviewed by on . വൃത്തിയായി സൂക്ഷിക്കുന്ന പുല്‍ത്തകിടിയിലും, പൂന്തോട്ടത്തിലുമൊക്കെ ഒരു ശല്യമായിട്ടാണ് മണ്ണിരയെ കാണുന്നത്. പക്ഷേ ജൈവീകമായി ഒരുക്കുന്ന ഗാര്‍ഡന് സിന്തെറ്റിക്കും, അജ വൃത്തിയായി സൂക്ഷിക്കുന്ന പുല്‍ത്തകിടിയിലും, പൂന്തോട്ടത്തിലുമൊക്കെ ഒരു ശല്യമായിട്ടാണ് മണ്ണിരയെ കാണുന്നത്. പക്ഷേ ജൈവീകമായി ഒരുക്കുന്ന ഗാര്‍ഡന് സിന്തെറ്റിക്കും, അജ Rating: 0

About nammudemalayalam

scroll to top