Home » സ്പെഷ്യൽ » മൂക്കു കൊണ്ട് ടൈപ്പ് ചെയ്ത് ഇന്ത്യക്കാരന്‍ ഗിന്നസില്‍ സ്ഥാനം പിടിച്ചു

മൂക്കു കൊണ്ട് ടൈപ്പ് ചെയ്ത് ഇന്ത്യക്കാരന്‍ ഗിന്നസില്‍ സ്ഥാനം പിടിച്ചു

mohammed ghurshid muhammedവെറും നാല്‍പ്പത്തിയേഴ് സെക്കന്റ്‌ കൊണ്ട് 103 വാക്കുകള്‍ സ്വന്തം മൂക്കു കൊണ്ട് കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്ത് ഇന്ത്യക്കാരന്‍ ഗിന്നസ് റെക്കാര്‍ഡിട്ടു. ഹൈദരാബാദ് സ്വദേശിയായ മൊഹമ്മദ് ഖുര്‍ഷീദ് ഹുസൈന്‍ എന്ന 23 കാരനാണ് മൂക്കു കൊണ്ട് കീ ബോര്‍ഡില്‍ അത്ഭുതം കുറിച്ചത്.

കൈകള്‍ പിന്നില്‍ കെട്ടിയ ശേഷമാണ് ഖുര്‍ഷീദ് മൂക്കു കൊണ്ട് ടൈപ്പ് ചെയ്യുന്നത്. “Guinness World Records has challenged me to type this sentence using my nose in the fastest time”  എന്നാണ്  ഖുര്‍ഷീദ് എഴുതിയത്. ഒരു കണ്ണ് അടച്ചു വെച്ചാണ്‌ ടൈപ്പ് ചേയ്യുന്നത് അല്ലെങ്കില്‍ കീകള്‍ കാണാന്‍ ബുദ്ധിമുട്ടാണ്. മൂന്നു വര്‍ഷം പ്രതിദിനം ആറുമണിക്കൂര്‍ പരിശീലിച്ചാണ്  ഖുര്‍ഷീദ് ഈ നേട്ടം കൈവരിച്ചത്.

ഖുര്‍ഷീദിനു ലഭിക്കുന്ന രണ്ടാമത്തെ റെക്കോര്‍ഡാണ് ഇത്.  ഇംഗ്ളീഷ് അക്ഷരമാല 3.43 സെക്കന്റ്‌ കൊണ്ട് ടൈപ്പ് ചെയ്തതിനാണ് ആദ്യത്തെ റെക്കാര്‍ഡ് നേടിയത്.

മൂക്കു കൊണ്ട് ടൈപ്പ് ചെയ്ത് ഇന്ത്യക്കാരന്‍ ഗിന്നസില്‍ സ്ഥാനം പിടിച്ചു Reviewed by on . വെറും നാല്‍പ്പത്തിയേഴ് സെക്കന്റ്‌ കൊണ്ട് 103 വാക്കുകള്‍ സ്വന്തം മൂക്കു കൊണ്ട് കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്ത് ഇന്ത്യക്കാരന്‍ ഗിന്നസ് റെക്കാര്‍ഡിട്ടു. ഹ വെറും നാല്‍പ്പത്തിയേഴ് സെക്കന്റ്‌ കൊണ്ട് 103 വാക്കുകള്‍ സ്വന്തം മൂക്കു കൊണ്ട് കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്ത് ഇന്ത്യക്കാരന്‍ ഗിന്നസ് റെക്കാര്‍ഡിട്ടു. ഹ Rating: 0

About nammudemalayalam

scroll to top