Home » കാർഷികം » ആസൂത്രണത്തോടെ പച്ചക്കറിത്തോട്ടം

ആസൂത്രണത്തോടെ പച്ചക്കറിത്തോട്ടം

amaranthusനന്നായി ആസൂത്രണം ചെയ്ത് അടുക്കളതോട്ടം ഒരുക്കിയാല്‍ വീട്ടിലേയ്ക്ക് ആവശ്യമുളള അളവില്‍ പലയിനം പച്ചക്കറികള്‍ ഉറപ്പാക്കാം. ഒപ്പം തോട്ടത്തിലെ കീട, രോഗബാധ കുറയ്ക്കുകയും ചെയ്യാം. ഗൃഹനിര്‍മ്മാണത്തിനു മുമ്പായി നടത്തുന്ന കണക്കുകൂട്ടലുകളും ആസൂത്രണവും പോലെ പ്രധാനമാണ്. പച്ചക്കറിത്തോട്ടം ഒരുക്കുന്നതിനളള പ്ലാനിങ്ങ്, തോട്ടത്തിലെ ഓരോ ഇഞ്ച് സ്ഥലവും ഉപയുക്തമാക്കാന്‍ ശാസ്ത്രീയമായ പ്ലാനിങ്ങ് സഹായിക്കുന്നു.
വിസ്തൃതി – അടുക്കളത്തോട്ടത്തിന് കൃത്യമായ വിസ്തൃതി ആവശ്യമില്ല. ഭൂമിയുടെ കിടപ്പ്, സ്ഥലലഭ്യത എന്നിവയനുസരിച്ച് വിസ്തൃതി നിശ്ചയിക്കാം. വീട്ടുവളപ്പിനു വിസ്താരമുളളപക്ഷം 10 സെന്‍റുവരെ വലുപ്പമുളള തോട്ടമൊരുക്കാം. സ്ഥലലഭ്യത കുറവാണെങ്കില്‍ തോട്ടത്തിന്‍റെ വിസ്തൃതിയും കുറയ്ക്കാം. വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച്, ഒരാള്‍ക്ക് അരസെന്‍റ് എന്ന തോതില്‍ എടുക്കുന്നതും നന്ന്. സ്ഥലം തീരെ കുറവാണെങ്കിലും വിഷമിക്കേണ്ട. ഒരു സെന്‍റില്‍ (40 ച.മീ) പോലും മികച്ച
tomatoഅടുക്കളത്തോട്ടമുണ്ടാക്കാം. ശാസ്ത്രീയമായി സംവിധാനം ചെയ്യണമെന്നുമാത്രം. സ്ഥലം തിരഞ്ഞെടുക്കല്‍ – വീടിനോടു ചേര്‍ന്നുളള സ്ഥലമാണ് ഏറ്റവും നല്ലത്. മേല്‍നോട്ടത്തിനും പരിചരണത്തിനും ഇതാണ് സൗകര്യപ്രദം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലമായിരിക്കണം. തണല്‍ കൂടിയാല്‍ വളര്‍ച്ചയും വിളവും കുറയും. അടുക്കളയുടെയും, കുളിമുറിയുടെയും അടുത്തായാല്‍ ഇവിടെനിന്നു പുറത്തുവരുന്ന വെളളംകൊണ്ട് നനയ്ക്കാമെന്ന മെച്ചവുമുണ്ട്. എന്നാല്‍ സോപ്പുവെളളം, ഡിറ്റര്‍ജെന്‍റുകള്‍ എന്നിവ അടങ്ങിയ വെളളം പച്ചക്കറികള്‍ക്കു നല്ലതല്ല. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുളള മണ്ണില്‍ പച്ചക്കറികള്‍ നന്നായി വളരും. മണല്‍ കൂടുതല്‍ ഉള്ളിടത്ത് തവണകളായി ജൈവവളം കൊടുക്കുന്നതാണ് ഉചിതം.
എന്നാല്‍ ഈ തോട്ടത്തിന്‍റെ നീളവും വീതിയും കുടുംബാംഗങ്ങളുടെ താല്‍പര്യത്തിന് അനുസൃതമായി മാറാം. വിസ്തൃതി ഒരു സെന്‍റില്‍ കുറയരുത് എന്ന് മാത്രം.
പത്ത് സെന്‍റ് അഥവാ 400 ച. മീറ്റര്‍ സ്ഥലത്ത് 12 പ്ലോട്ടുകളിലായാണ് പലയിനം പച്ചക്കറികള്‍ ആണ്ടുവട്ടം കൃഷി ചെയ്യുന്നത്. കേരളത്തിലെ നഗരങ്ങളില്‍ ഒരു സാധാരണ വീട്ടില്‍ ഇത്രയും സ്ഥലം സൂര്യപ്രകാശം നന്നായി ലഭിക്കുന്ന വിധം ഒഴിഞ്ഞുകിടക്കാനിടയില്ല. അതിനാല്‍ വീടിന്‍റെ പരിസരഘടന അനുസരിച്ച് മൊത്തം വിസ്തൃതിയില്‍ കുറവു വരുത്താം. എന്നാല്‍ അടിസ്ഥാന ആശയങ്ങള്‍ക്കു മാറ്റമുണ്ടാക്കാതെ നോക്കണം.
ശാസ്ത്രീയമായി വിളക്രമീകരണം നടത്തണം. അതുവഴി കീട, രോഗ ശല്യം കുറയ്ക്കാം. ഒരേ തരത്തിലുളള വിളകള്‍ ഒരു സ്ഥലത്തു തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീടിനടുത്ത് നല്ല സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാന്‍.

വിം, ഡിറ്റര്‍ജെണ്ട് എന്നിവ കലര്‍ന്ന വെള്ളം ഉപയോഗിക്കരുത്

അതിര്‍ത്തി തിരിക്കാന്‍ മധുരച്ചീര നന്ന്.

വശങ്ങളില്‍ പടര്‍ന്നുകയറുന്ന പച്ചക്കറികള്‍ നടുകയാണെങ്കില്‍സ്ഥലം ലാഭിക്കാം.
(ഉദാ. കോവല്‍, നിത്യവഴുതിന, പീച്ചില്‍, പയര്‍)

വേലിക്ക് ഇടയ്ക്ക് അഗത്തിച്ചീര നടാം

ദീര്‍ഘകാല വിളകള്‍ കഴിവതും ഒരു ഭാഗത്ത് (വടക്കുവശം) നടണം.

തണല്‍ വേണ്ട വിളകള്‍ ദീര്‍ഘകാല വിളകള്‍ക്കിടയില്‍ വളര്‍ത്താം.
(ഉദാ. കാന്താരി, സാമ്പാര്‍ചീര, ചേന, എന്നിവ) 

വളമായി മണ്ണിര കമ്പോസ്റ്റ്, സാധാരണ കമ്പോസ്റ്റ് എന്നിവ നിര്‍ബന്ധം.

ഒരു കുടുംബത്തില്‍പ്പെട്ട വിളകള്‍ ഒരു ഭാഗത്ത് കൃഷി ചെയ്യരുത്. (ഉദാ. തക്കാളി, വഴുതിന, മുളക്)

വീട്ടിലെ പച്ചക്കരിത്തോട്ടത്തിലേയ്ക്ക് ഇനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ദീര്‍ഘകാലം  വിളവ് നല്‍കുന്ന ഇനങ്ങള്‍ ഉള്‍പ്പെടുത്തണം.

.

.

ആസൂത്രണത്തോടെ പച്ചക്കറിത്തോട്ടം Reviewed by on . നന്നായി ആസൂത്രണം ചെയ്ത് അടുക്കളതോട്ടം ഒരുക്കിയാല്‍ വീട്ടിലേയ്ക്ക് ആവശ്യമുളള അളവില്‍ പലയിനം പച്ചക്കറികള്‍ ഉറപ്പാക്കാം. ഒപ്പം തോട്ടത്തിലെ കീട, രോഗബാധ കുറയ്ക്കുകയു നന്നായി ആസൂത്രണം ചെയ്ത് അടുക്കളതോട്ടം ഒരുക്കിയാല്‍ വീട്ടിലേയ്ക്ക് ആവശ്യമുളള അളവില്‍ പലയിനം പച്ചക്കറികള്‍ ഉറപ്പാക്കാം. ഒപ്പം തോട്ടത്തിലെ കീട, രോഗബാധ കുറയ്ക്കുകയു Rating: 0

About nammudemalayalam

scroll to top