Latest News

Home » ബിസിനസ്‌ » ഇനി വാച്ച് ഉപയോഗിച്ച് കാര്‍ നിയന്ത്രിക്കാം

ഇനി വാച്ച് ഉപയോഗിച്ച് കാര്‍ നിയന്ത്രിക്കാം

watchവാച്ചുപയോഗിച്ച് കാര്‍ നിയന്ത്രിക്കാം എന്നു കേട്ടാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ഇതാ അതും യാഥാര്‍ത്‌ഥമായിരിക്കുന്നു. എങ്ങനെയെന്നല്ലേ…

ജെയിംസ് ബോണ്ട് സിനിമകളില്‍ മാത്രം കണ്ടിരുന്ന ഇത്തരം ദൃശ്യങ്ങള്‍ ഇതാ നമ്മുടെ വിരല്‍തുമ്പില്‍. ഒരു ഹ്യുണ്ടായി കാറും  ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട് വാച്ചും ഫോണും നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഇനി ഇതെല്ലാം നിങ്ങള്‍ക്കും സാധിക്കും.

വിയരബിള്‍ ഡിവൈസിനായുള്ള ബ്ലൂലിങ്ക് ആപ്പ് ആണ് ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാനും ലോക്ക് ചെയ്യാനും ഹെഡ്  ലൈറ്റ് പ്രവര്‍ത്തിപ്പിക്കാനും വാഹനത്തെ ലൊക്കേറ്റു ചെയ്യാനുമൊക്കെ ഈ ആപ്ളിക്കേഷന്‍ സഹായിക്കും.

വെറുതെ വാച്ച് സ്ക്രീനില്‍ ടാപ്പ് ചെയ്ത് ലോക്ക് മൈ കാര്‍ എന്ന്‍ പറഞ്ഞാല്‍ ഉടന്‍തന്നെ  കാര്‍ ലോക്ക് ആകും. ബ്ലൂലിങ്ക് സിസ്റ്റം രണ്ട് വര്‍ഷം പഴക്കമുള്ളതാണ്. ആന്‍ഡ്രോയിഡ് വാച്ചിനായുള്ള ആപ്പാണ് ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. ഏതായാലും വാച്ചുപയോഗിച്ച് കാറിനെ നിയന്ത്രിക്കാമെങ്കിലും വാച്ചിനും ഫോണിനും അതിനു പറ്റിയ കാറിനുമൊക്കെയായി അല്‍പ്പം ആഡംബരത്തില്‍തന്നെ പണംചെലവഴിക്കേണ്ടി വരും.

ഇനി വാച്ച് ഉപയോഗിച്ച് കാര്‍ നിയന്ത്രിക്കാം Reviewed by on . വാച്ചുപയോഗിച്ച് കാര്‍ നിയന്ത്രിക്കാം എന്നു കേട്ടാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ഇതാ അതും യാഥാര്‍ത്‌ഥമായിരിക്കുന്നു. എങ്ങനെയെന്നല്ലേ.. വാച്ചുപയോഗിച്ച് കാര്‍ നിയന്ത്രിക്കാം എന്നു കേട്ടാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ഇതാ അതും യാഥാര്‍ത്‌ഥമായിരിക്കുന്നു. എങ്ങനെയെന്നല്ലേ.. Rating: 0

About nammudemalayalam

scroll to top