Latest News
Home » സ്പെഷ്യൽ » പറവൂര്‍ എഞ്ചിനീയേഴ്‌സിന് മലയാളശ്രീ അവാര്‍ഡ്

പറവൂര്‍ എഞ്ചിനീയേഴ്‌സിന് മലയാളശ്രീ അവാര്‍ഡ്

sarun

നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് പറവൂര്‍ എഞ്ചിനീയേഴ്‌സ് മാനേജിംഗ് പാര്‍ട്ട്ണര്‍ കെ. എസ്.  സരുണ്‍ അര്‍ഹനായി. വ്യവസായ രംഗത്തെ മികച്ച പ്രവര്‍ത്തനം പരിഗണിച്ചാണ് അവാര്‍ഡ്.

ഫുഡ് പ്രൊസസിംഗ് മെഷീനറികള്‍, പേപ്പര്‍ ബാഗ് പ്രൊഡക്ഷന്‍ യൂണിറ്റ് എന്നിവയുടെ രൂപകല്‍പനയിലും നിര്‍മ്മാണത്തിലും കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് പറവൂര്‍ എഞ്ചിനീയേഴ്‌സ്. 1985 ല്‍ പിതാവ് എറണാകുളം ജില്ലയിലെ എടവനക്കാട് ചെറിയ രീതിയില്‍ തുടങ്ങിയ കമ്പനിയാണ് ഇന്ന് സരുണിന്‍റെ നേതൃത്വത്തില്‍ ആധുനിക സാങ്കേതിക മികവോടെ പറവൂരില്‍ പ്രവര്‍ത്തിക്കുന്നത്. വൈവിധ്യമാര്‍ന്ന നാല്‍പ്പതോളം മെഷീനറികളുള്ള പറവൂര്‍ എഞ്ചിനീയേഴ്‌സ് ഇന്ത്യക്ക് പുറമെ വിദേശ രാജ്യങ്ങളിലും സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. കോയമ്പത്തൂരും യൂണിറ്റുള്ള കമ്പനി പൂര്‍ണ്ണമായും ഒട്ടോമാറ്റിക്ക് സംവിധാനത്തിലുള്ള മെഷീനുകളാണ് നിര്‍മ്മിക്കുന്നത്.
മെക്കാനിക്കല്‍ എഞ്ചിനീയറായ സരുണ്‍ തന്‍റെ സാങ്കേതിക വൈഭവവും പുതിയ ടെക്‌നോളജിയും ഉപയോഗിച്ച്  സംരംഭത്തെ വിപുലമാക്കാനും വികസിപ്പിക്കാനും കഠിന പ്രയത്‌നം നടത്തിയത് അഭിനന്ദനാര്‍ഹമാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി. വ്യവസായരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.

പറവൂര്‍ എഞ്ചിനീയേഴ്‌സിന് മലയാളശ്രീ അവാര്‍ഡ് Reviewed by on . നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് പറവൂര്‍ എഞ്ചിനീയേഴ്‌സ് മാനേജിംഗ് പാര്‍ട്ട്ണര്‍ കെ. എസ്.  സരുണ്‍ അര്‍ഹനായി. വ്യവസായ രംഗത്തെ മികച്ച പ്രവര്‍ത്ത നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് പറവൂര്‍ എഞ്ചിനീയേഴ്‌സ് മാനേജിംഗ് പാര്‍ട്ട്ണര്‍ കെ. എസ്.  സരുണ്‍ അര്‍ഹനായി. വ്യവസായ രംഗത്തെ മികച്ച പ്രവര്‍ത്ത Rating: 0

About nammudemalayalam

scroll to top