Latest News
Home » സ്പെഷ്യൽ » സില്‍വര്‍ കോണ്ടിമെന്‍റ്സിന് മലയാളശ്രീ അവാര്‍ഡ്‌

സില്‍വര്‍ കോണ്ടിമെന്‍റ്സിന് മലയാളശ്രീ അവാര്‍ഡ്‌

JUSTIN

നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് തൃശ്ശൂര്‍ തോളൂരിലെ സില്‍വര്‍കോണ്ടിമെന്‍റ്സ് മാനേജിംഗ് പാര്‍ട്ട്ണര്‍ ജസ്റ്റിന്‍ ജോസ് അര്‍ഹനായി. ഭക്ഷ്യോത്പന്ന നിര്‍മ്മാണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
സില്‍വര്‍ കഫേ, സില്‍വ ടീ, തോളൂര്‍ സ്‌പെഷ്യല്‍ അച്ചാര്‍ എന്നിവ പാരമ്പര്യ തനിമയോടെ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. നാലു പതിറ്റാണ്ട് മുന്‍പ് പിതാവ് പറവൂരില്‍ ആരംഭിച്ച സില്‍വര്‍ കഫേ ഇന്ന് സഹോദരങ്ങളായ ജെസ്റ്റിന്‍ പി. ജോസിന്‍റെയും ജെയ്സണ്‍ പി. ജോസിന്‍റെയും നേതൃത്വത്തില്‍ കേരളം മുഴുവന്‍ വിപണിയുള്ള ബ്രാന്‍ഡ് ആയിക്കഴിഞ്ഞു.
നാടന്‍ രുചിയുടെ കൈപുണ്ണ്യം അതേപടി നിലനിര്‍ത്തി ഭക്ഷ്യോത്പന്ന നിര്‍മ്മാണ രംഗത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു എന്നത് അഭിനന്ദനാര്‍ഹമാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി. ആ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു എന്നത് എടുത്ത് പറയേണ്ടതാണ്.

സില്‍വര്‍ കോണ്ടിമെന്‍റ്സിന് മലയാളശ്രീ അവാര്‍ഡ്‌ Reviewed by on . നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് തൃശ്ശൂര്‍ തോളൂരിലെ സില്‍വര്‍കോണ്ടിമെന്‍റ്സ് മാനേജിംഗ് പാര്‍ട്ട്ണര്‍ ജസ്റ്റിന്‍ ജോസ് അര്‍ഹനായി. ഭക്ഷ്യോത്പന് നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് തൃശ്ശൂര്‍ തോളൂരിലെ സില്‍വര്‍കോണ്ടിമെന്‍റ്സ് മാനേജിംഗ് പാര്‍ട്ട്ണര്‍ ജസ്റ്റിന്‍ ജോസ് അര്‍ഹനായി. ഭക്ഷ്യോത്പന് Rating: 0

About nammudemalayalam

scroll to top