Latest News
Home » സ്പെഷ്യൽ » വിവെസ്റ്റി ഗ്രീനിന് മലയാളശ്രീ അവാര്‍ഡ്

വിവെസ്റ്റി ഗ്രീനിന് മലയാളശ്രീ അവാര്‍ഡ്

 anuprasad1

നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് കോഴിക്കോട്ടെ വിവെസ്റ്റി ഗ്രീന്‍ സി.ഇ.ഒ എസ്.ജി. അനുപ്രസാദ് അര്‍ഹനായി. മാലിന്യ സംസ്‌ കരണരംഗത്ത് നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണി ച്ചാണ് അവാര്‍ഡ്.

വ്യാവസായിക,  ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുളള ചെലവുകുറഞ്ഞ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തതിലൂടെ സാമൂഹിക പ്രതിബന്ധത ഊട്ടിയുറപ്പിക്കുവാന്‍ വിവെസ്റ്റി ഗ്രീനിനു കഴിഞ്ഞു എന്നത് അഭിനന്ദനാര്‍ഹമാണ്. പ്ലാസ്റ്റിക് വേസ്റ്റ് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ചെലവ് കുറഞ്ഞതും നൂതനവുമായ പ്ലാന്‍റ് രൂപകല്‍പ്പന ചെയ്യാന്‍ കഴിഞ്ഞു എന്നതും നേട്ടമാണ്.   കുടുംബശ്രീ യൂണിറ്റുകള്‍ക്കുപോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഈ നൂതന സംവിധാനത്തിലൂടെ പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്ത് ഉപോത്പന്ന നിര്‍മാണവും സാധ്യമാണ്.  ചെലവുകുറഞ്ഞ ജിയോ മംബറെന്‍, എയറോബിക് ബിന്‍ എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.  മലിനജല സംസ്കരണത്തിലും മികവു തെളിയിച്ചിട്ടുണ്ട്.  മാലിന്യസംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുവാനും ജനകീയവും സുതാര്യവുമാക്കുവാനും അനുപ്രസാദിന്‍റെ നേതൃത്വത്തില്‍ വിവെസ്റ്റി ഗ്രീന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.

വിവെസ്റ്റി ഗ്രീനിന് മലയാളശ്രീ അവാര്‍ഡ് Reviewed by on .   നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് കോഴിക്കോട്ടെ വിവെസ്റ്റി ഗ്രീന്‍ സി.ഇ.ഒ എസ്.ജി. അനുപ്രസാദ് അര്‍ഹനായി. മാലിന്യ സംസ്‌ കരണരംഗത്ത് നടത്തിയ മാതൃ   നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് കോഴിക്കോട്ടെ വിവെസ്റ്റി ഗ്രീന്‍ സി.ഇ.ഒ എസ്.ജി. അനുപ്രസാദ് അര്‍ഹനായി. മാലിന്യ സംസ്‌ കരണരംഗത്ത് നടത്തിയ മാതൃ Rating: 0

About nammudemalayalam

scroll to top