Latest News
Home » സ്പെഷ്യൽ » മലയാളശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു

മലയാളശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു

MAL SREE.ai 3വിവിധ മേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നമ്മുടെ മലയാളത്തിന്‍റെ മലയാള ശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു. കാര്‍ഷിക വ്യവസായ രംഗത്തെ മികവുറ്റ പ്രവര്‍ത്തനത്തിന് ലീനേജ് അഗ്രോ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയരക്ടര്‍ ഖാലിദ് പി. പറമ്പത്ത്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക്  ഡയരക്ടര്‍ മാരായഇ.ബി. ലിബിന്‍, എം. ആര്‍. അരുണ്‍  എന്നിവരും വ്യവസായ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പറവൂര്‍ എഞ്ചിനീയേഴ്സ് പാര്‍ട്ട്ണര്‍ കെ. എസ്. സരുണ്‍, ഭക്ഷ്യോത്പാദനരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സില്‍വര്‍ കൊണ്ടിമെന്‍സ് മാനേജിംഗ് പാര്‍ട്ട്നര്‍മാരായ  ജെസ്റ്റിന്‍ പി. ജോസ്, ജെയ്സണ്‍ പി. ജോസ് എന്നിവരും,  മാലിന്യ രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനത്തിന് വിവസ്റ്റി ഗ്രീന്‍  സി. ഇ. ഒ ജി. എസ്. അനുപ്രസാദ്,   വിദ്യാഭ്യാസ രംഗത്തെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിസ്ഡം കോളേജ് മാനേജിംഗ് ഡയരക്ടര്‍ കെ. കൃഷ്ണകുമാര്‍, ക്ഷീരസംരക്ഷണ രംഗത്തെ മികവിന് അലൈന്‍ ഡയറിഫാം സോലുഷന്‍സ് മാനേജിംഗ് ഡയരക്ടര്‍  സിബിച്ചന്‍ തോമസ്‌, കാര്‍ഷിക മൂല്യവര്‍ദ്ധിത രംഗത്തെ മികവിന് മുസരീസ് കോകൊനട്ട് പ്രോഡക്ട്സ് മാനേജിംഗ് ഡയരക്ടര്‍ കെ.കെ രഞ്ജിത്ത്  തുടങ്ങിയവരാണ് അവാര്‍ഡിന് അര്‍ഹാരയത്.

നമ്മുടെ മലയാളം വാര്‍ഷികാഘോഷ ചടങ്ങില്‍ പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കും.

മലയാളശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു Reviewed by on . വിവിധ മേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നമ്മുടെ മലയാളത്തിന്‍റെ മലയാള ശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു. കാര്‍ഷിക വ്യവസായ രംഗത്തെ മികവുറ്റ പ്രവര്‍ത്തനത്തിന് ല വിവിധ മേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നമ്മുടെ മലയാളത്തിന്‍റെ മലയാള ശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു. കാര്‍ഷിക വ്യവസായ രംഗത്തെ മികവുറ്റ പ്രവര്‍ത്തനത്തിന് ല Rating: 0

About nammudemalayalam

scroll to top