Latest News
Home » സ്പെഷ്യൽ » നമ്മുടെ മലയാളം 10-ാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ് സെലിബ്രേഷനും ആഗസ്റ്റ് 12 ന്

നമ്മുടെ മലയാളം 10-ാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ് സെലിബ്രേഷനും ആഗസ്റ്റ് 12 ന്

LOGO WITH LETTER STYLE

 

MAL SREE.ai 3225px-Kalamandalam-Gopi-2നമ്മുടെ മലയാളം ഡോട് കോമിന്റെ പത്താം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ് സെലിബ്രേഷനും ആഗസ്റ്റ് 12 ന് വൈകീട്ട് 3 മണിക്ക് തൃശ്ശൂര്‍ വൈ.എം.സി.എ ഹാളില്‍ നടക്കും. മുരളി പെരുന്നല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗസിലര്‍ പൂര്‍ണ്ണിമ സുരേഷ് അദ്ധ്യക്ഷത വഹിക്കും. കെ.രാജന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.

ചടങ്ങില്‍ കഥകളി രംഗത്തെ കുലപതി പത്മശ്രീ കലാമണ്ഡലം ഗോപി, കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരെ ആദരിക്കും.

imagesവ്യത്യസ്ത മേഖലകളില്‍ മികവു പുലര്‍ത്തിയവര്‍ക്കുള്ള മലയാള ശ്രീ അവാര്‍ഡും ചടങ്ങില്‍ നല്‍കുന്നതാണ്. ഖാലിദ് പി. പറമ്പത്ത് (ലീനേജ് അഗ്രോ ഇന്‍ഡസ്ട്രീസ്), ഇ.ബി. ലിബിന്‍, എം.ആര്‍. അരുണ്‍( ഹൈഡ്രോ ടെക് കോളേജ്), കെ.എസ്.  സരുന്‍ (പറവൂര്‍ എഞ്ചിനീയേര്‍സ്), ജെസ്റ്റിന്‍ പി. ജോസ്, ജെയ്സണ്‍ പി. ജോസ് ( സില്‍വര്‍ കോണ്ടിമെന്‍ട് സ്), കെ.കെ. രഞ്ജിത്ത്( മുസിരിസ് കോക്കനട്ട് പ്രോഡക്റ്റ്സ്), കെ. കൃഷ്ണകുമാര്‍ ( വിസ്ഡം കോളേജ്),  എസ്. ജി. അനുപ്രസാദ് (വിവെസ്റ്റി ഗ്രീന്‍) സിബിച്ചന്‍ തോമസ്‌( അലൈന്‍ ഡയറിഫാം സോലുഷന്‍സ്) എന്നിവരാണ് അവാര്‍ഡ് നേടിയത്.

നമ്മുടെ മലയാളത്തിന്‍റെ സുഹൃത് സംഗമവും, തൊടുപുഴ ഡ്രീം വോയ്‌സ് അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും അരങ്ങേറും.

നമ്മുടെ മലയാളം 10-ാം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ് സെലിബ്രേഷനും ആഗസ്റ്റ് 12 ന് Reviewed by on .   നമ്മുടെ മലയാളം ഡോട് കോമിന്റെ പത്താം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ് സെലിബ്രേഷനും ആഗസ്റ്റ് 12 ന് വൈകീട്ട് 3 മണിക്ക് തൃശ്ശൂര്‍ വൈ.എം.സ   നമ്മുടെ മലയാളം ഡോട് കോമിന്റെ പത്താം വാര്‍ഷികവും മലയാള ശ്രീ അവാര്‍ഡ് സെലിബ്രേഷനും ആഗസ്റ്റ് 12 ന് വൈകീട്ട് 3 മണിക്ക് തൃശ്ശൂര്‍ വൈ.എം.സ Rating: 0

About nammudemalayalam

scroll to top