Latest News
Home » സ്പെഷ്യൽ » വിസ്ഡം കോളേജിന് മലയാളശ്രീ അവാര്‍ഡ്

വിസ്ഡം കോളേജിന് മലയാളശ്രീ അവാര്‍ഡ്

krishnakumarനമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാള ശ്രീ അവാര്‍ഡിന് വിസ്ഡം കോളേജ് മാനേജിംഗ് ഡയറക്ടര്‍ കെ. കൃഷ്ണകുമാര്‍ അര്‍ഹനായി. വിദ്യാഭ്യാസ രംഗത്തെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
തൊഴില്‍ സാധ്യത ഉറപ്പാക്കുന്ന പ്രൊഫഷണല്‍ കോഴ്‌സുകളിലൂടെ യുവ തലമുറയുടെ ഭാവി ഭദ്രമാക്കാനും വ്യക്തിത്വ രൂപീകരണത്തിലൂടെ നല്ല പൗരന്‍മാരായി വാര്‍ത്തെടുക്കാനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഹൈടെക് ക്ലാസ് റൂമുകളില്‍ ആധുനിക സങ്കേതങ്ങളിലൂടെ പഠനവും ഹരിത കാമ്പസിലൂടെ പ്രകൃതിയുടെ താളവും ഒരുപോലെ പകര്‍ന്നു നല്‍കാന്‍ കഴിയുന്നുവെന്നും എടുത്തു പറയേണ്ടതാണ്. പാവറട്ടി ആസ്ഥാനമായുള്ള കോളേജിന് കുന്നകുളത്ത് വനിതാ കോളേജുമുണ്ട്.
ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികളിലൂടെ മാതൃകയാവാന്‍ കെ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിന് കഴിഞ്ഞു എന്നത് പ്രശംസനീയമാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി.

വിസ്ഡം കോളേജിന് മലയാളശ്രീ അവാര്‍ഡ് Reviewed by on . നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാള ശ്രീ അവാര്‍ഡിന് വിസ്ഡം കോളേജ് മാനേജിംഗ് ഡയറക്ടര്‍ കെ. കൃഷ്ണകുമാര്‍ അര്‍ഹനായി. വിദ്യാഭ്യാസ രംഗത്തെ മികച്ച സേവന പ്രവര്‍ത്തനങ് നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാള ശ്രീ അവാര്‍ഡിന് വിസ്ഡം കോളേജ് മാനേജിംഗ് ഡയറക്ടര്‍ കെ. കൃഷ്ണകുമാര്‍ അര്‍ഹനായി. വിദ്യാഭ്യാസ രംഗത്തെ മികച്ച സേവന പ്രവര്‍ത്തനങ് Rating: 0

About nammudemalayalam

scroll to top