Latest News
Home » Uncategorized » മുസിരീസ് കോക്കനട്ട് പ്രൊഡക്ട്‌സിന് മലയാള ശ്രീ അവാര്‍ഡ്

മുസിരീസ് കോക്കനട്ട് പ്രൊഡക്ട്‌സിന് മലയാള ശ്രീ അവാര്‍ഡ്

Kനമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് കൊടുങ്ങലൂര്‍ മതിലകത്തെ മുസിരീസ് കോക്കനട്ട് പ്രൊഡക്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ.കെ. രഞ്ജിത്ത് അര്‍ഹനായി. കാര്‍ഷിക മൂല്യവര്‍ധന രംഗത്തെ മികവ് പരിഗണിച്ചാണ് അവാര്‍ഡ്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരിപൂര്‍ണ്ണ ശുദ്ധിയും ഗുണമേന്മയും ഉറപ്പുവരുത്തിയാണ് മുസിരീസ് വെളിച്ചെണ്ണ നിര്‍മ്മിക്കുന്നത്. തീരദേശത്തുനിന്നുള്ള തേങ്ങ സംഭരിക്കുന്നത് മുതല്‍ കാര്‍ബണ്‍ വിമുക്തമായ ഫ്രഷ് കൊപ്ര വെളിച്ചെണ്ണയാക്കി ഫില്‍റ്റര്‍ ചെയ്ത് ശുദ്ധീകരിച്ച് പായ്ക്കുചെയ്യുന്നതുവരെ എല്ലാം ശുചിത്വപൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചെയ്യുന്നത്. മികവിനുളള അംഗീകാരമായി ഐ.എസ്.ഒ സെര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
കുറഞ്ഞ കാലയലവിനുള്ളില്‍തന്നെ ബ്രാന്‍ഡ് ജനപ്രിയമാക്കുവാനും പരിശുദ്ധമായ ഉത്പന്നത്തിലൂടെ സാമൂഹിക പ്രതിബദ്ധത നിറവേറ്റി ആരോഗ്യ ജീവിതം ഉറപ്പിക്കാനും രഞ്ജിത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു എന്നത് അഭിനന്ദനാര്‍ഹമാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.

മുസിരീസ് കോക്കനട്ട് പ്രൊഡക്ട്‌സിന് മലയാള ശ്രീ അവാര്‍ഡ് Reviewed by on . നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് കൊടുങ്ങലൂര്‍ മതിലകത്തെ മുസിരീസ് കോക്കനട്ട് പ്രൊഡക്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ.കെ. രഞ്ജിത്ത് അര്‍ഹനായി. കാര നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാളശ്രീ അവാര്‍ഡിന് കൊടുങ്ങലൂര്‍ മതിലകത്തെ മുസിരീസ് കോക്കനട്ട് പ്രൊഡക്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ.കെ. രഞ്ജിത്ത് അര്‍ഹനായി. കാര Rating: 0

About nammudemalayalam

scroll to top