Latest News
Home » സ്പെഷ്യൽ » അലൈന്‍ ഡയറി ഫാം സൊലൂഷന്‍സിന് മലയാളശ്രീ അവാര്‍ഡ്

അലൈന്‍ ഡയറി ഫാം സൊലൂഷന്‍സിന് മലയാളശ്രീ അവാര്‍ഡ്

sibichan 1നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാള ശ്രീ അവാര്‍ഡിന് അലൈന്‍ ഡയറി ഫാം സൊലൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ സിബിച്ചന്‍ തോമസ് അര്‍ഹനായി. ക്ഷീര സംരക്ഷണ രംഗത്തെ മികവ് പരിഗണിച്ചാണ് അവാര്‍ഡ്.
ഗുണമേന്മയേറിയ കറവയന്ത്രങ്ങളും ചാസ് കട്ടറുകളും വികസിപ്പിച്ചെടുത്തതിലൂടെ ക്ഷീര മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സിബിച്ചന്‍റെ നേതൃത്വത്തിലുള്ള അലൈന്‍ ഡയറി ഫാം സൊലൂഷന്‍സിനു കഴിഞ്ഞു.

സ്ത്രീകള്‍ക്ക്പോലും അനായാസേന പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന  സോളാര്‍ മില്‍ക്ക്മെഷീന്‍ രൂപകല്‍പന ചെയ്ത് വിപണനം സാധ്യമാക്കിയതും എടുത്തുപറയേണ്ട നേട്ടമാണ്.

ക്ഷീര മേഖലയുടെ വികസനത്തിനും വളര്‍ച്ചക്കും സിബിച്ചന്‍ തോമസിന്‍റെ നേതൃത്വത്തിലുള്ള  പ്രവര്‍ത്തനങ്ങള്‍ കരുത്തു പകരുന്നുവെന്നത് അഭിനന്ദനാര്‍ഹമാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.

അലൈന്‍ ഡയറി ഫാം സൊലൂഷന്‍സിന് മലയാളശ്രീ അവാര്‍ഡ് Reviewed by on . നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാള ശ്രീ അവാര്‍ഡിന് അലൈന്‍ ഡയറി ഫാം സൊലൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ സിബിച്ചന്‍ തോമസ് അര്‍ഹനായി. ക്ഷീര സംരക്ഷണ രംഗത്തെ മികവ് പരിഗ നമ്മുടെ മലയാളം ഏര്‍പ്പെടുത്തിയ മലയാള ശ്രീ അവാര്‍ഡിന് അലൈന്‍ ഡയറി ഫാം സൊലൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ സിബിച്ചന്‍ തോമസ് അര്‍ഹനായി. ക്ഷീര സംരക്ഷണ രംഗത്തെ മികവ് പരിഗ Rating: 0

About nammudemalayalam

scroll to top