Home » സ്പെഷ്യൽ » പത്താം വാർഷികത്തിന്റെ നിറവിൽ നമ്മുടെ മലയാളം

പത്താം വാർഷികത്തിന്റെ നിറവിൽ നമ്മുടെ മലയാളം

നമ്മുടെ മലയാളത്തിന്‍റെ പത്താം വാർഷിക ആഘോഷം മുരളി പെരുന്നല്ലി എം എൽ എ ഉദഘാടനം ചെയ്യുന്നു . കെ രാജൻ എം എൽ എ, തൃശൂർ കോര്പറേഷന് കൗൺസിലർ പൂർണിമ സുരേഷ് , ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , മധു ചെമ്പേരി പി കെ പ്രിയ എന്നിവർ സമീപം

 

 

നമ്മുടെ മലയാളത്തിന്‍റെ പത്താം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാളശ്രീ അവാർഡ് സമർപ്പണവും സുഹൃത് സംഗമവും പരിപാടിക്ക് നിറം പകർന്നു. മുരളി പെരുന്നെല്ലി എം എൽ എ  പരിപാടി ഉദഘാടനം  ചെയ്തു. ഒട്ടനവധി പ്രതിസന്ധികൾ നേരിടുന്ന കാർഷിക മേഖലയുടെ  ഉന്നമനത്തിനും പരിപോഷണത്തിനും വേണ്ടി നമ്മുടെ മലയാളത്തിന്‍റെ ധീരതയയെയും  സാമൂഹിക  പ്രതിബദ്ധതയെയും അദ്ദേഹം   അഭിനന്ദിച്ചു. വിഷമുക്തമായ   ഭക്ഷണം ആരോഗ്യമേഖലയെ   പിടിച്ചുലക്കുന്ന ഈ കാലഘട്ടത്തിൽ   നമ്മുടെ മലയാളത്തിന്‍റെ പ്രവർത്തനങ്ങൾ ഏറെ പ്രസക്തി  ആർജ്ജിക്കുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ. രാജൻ എം ൽ എ ചൂണ്ടിക്കാട്ടി.

മുരളി പെരുന്നല്ലി എം എൽ എ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയ്ക്ക് ഉപഹാരം സമർപ്പിക്കുന്നു

നമ്മുടെ മലയാളത്തിന്‍റെ മുൻകാല സഹപ്രവർത്തകരും സുഹൃത്തുക്കളും അഭ്യുദയകാംഷികളും ഒത്തുകൂടിയ സുഹൃത് സംഗമത്തോടെയാണ് പരിപാടി ആരംഭിച്ചത് .  ഓർമകളും അനുഭവങ്ങളും പങ്കുവെച്ച് അവർ പഴയ കാലത്തിലേക്ക്  തിരികെനടന്നു.  നമ്മുടെ മലയാളത്തിന്‍റെ പ്രവർത്തന മേഖലകളും  വളർച്ചയും   ചർച്ച ചെയ്യാനുള്ള വേദി കൂടിയായി ഏറെ കാലങ്ങൾക്കു ശേഷമുള്ള ഈ ഒത്തുചേരൽ. അഡ്വ.മേതിൽ വേണുഗോപാൽ, സജീഷ് കുട്ടനെല്ലൂർ , നഫീസത്ബീവി , കുട്ടി എടക്കഴിയൂർ , ലക്ഷ്മി , മീനു , ഡെന്നി ഡൊമിനിക് , സന്ദീപ്  എന്നിവർ അനുഭവങ്ങൾ പങ്കുവെക്കുകയും കലാപ്രകടനങ്ങൾ കാഴ്ച്ചവെക്കുകയും ചെയ്തു .

കെ രാജൻ എം എൽ എ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനെ പൊന്നാട അണിയിച്ചു ആദരിക്കുന്നു

കഥകളി രംഗത്തെ കുലപതി  കലാമണ്ഡലം ഗോപി , കവിയും  ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ   എന്നിവരെ ചടങ്ങിൽ ആദരിച്ചു . നമ്മുടെ മലയാളം   മാനേജിങ് എഡിറ്റർ മധു ചെമ്പേരി കലാമണ്ഡലം ഗോപിയ്ക്ക് ഗുരു ദക്ഷിണ സമർപ്പിച്ചു.   വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മലയാളശ്രീ അവാർഡും ഇതോടൊപ്പം വിതരണം ചെയ്‌തു. വിവെസ്റ്റി ഗ്രീൻ സി ഇ ഒ എസ് ജി അനുപ്രസാദ്‌ , സിൽവർ കോണ്ടിമെന്‍റ്സ് മാനേജിങ് പാര്‍ട്ട്ണര്‍മാരായ ജസ്റ്റിൻ പി ജോസ് , ജെയ്സൺ പി ജോസ് , ലീനേജ് അഗ്രോ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഖാലിദ് പി പറമ്പത് , മുസിരിസ് കോക്കനട്ട് പ്രോഡക്ട്സ് മാനേജിങ് ഡയറക്ടർ കെ കെ രഞ്ജിത്ത് , ഹൈഡ്രോടെക് കോളേജ് ഡയറക്ടർമാരായ ഇ ബി ലിബിൻ , എം ആർ അരുൺ, അലൈൻ ഡയറി ഫാം സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ സിബിച്ചൻ തോമസ് എന്നിവരാണ് അവാർഡിന് അർഹരായത്.

നമ്മുടെ മലയാളം മാനേജിങ് എഡിറ്റർ മധു ചെമ്പേരി കലാമണ്ഡലം ഗോപിയ്ക്ക് ഗുരു ദക്ഷിണ സമർപ്പിക്കുന്നു

തൃശൂർ കോര്‍പറേഷന്‍ കൗൺസിലർ പൂർണിമ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ .മേതിൽ വേണുഗോപാൽ സ്വാഗതം ആശംസിച്ചു. മധു ചെമ്പേരിയും പി കെ പ്രിയയും ചേർന്ന് മുരളി പെരുന്നല്ലി എം എൽ എ , കെ രാജൻ എം എൽ എ , കൗൺസിലർ പൂർണിമ സുരേഷ് എന്നിവർക്കു ഉപഹാരം സമർപ്പിച്ചു .നമ്മുടെ മലയാളം റിപ്പോർട്ടർ അനീഷ ഹിന്ദ് എം നന്ദി പറഞ്ഞു . ചിത്ര ഹിരൺ, കെബിൻ, വിനീത പ്രസാദ്, പ്രതീഷ് കൂത്തുപറമ്പ്, ഗിരീഷ് , ശ്യാം എന്നിവർ പങ്കെടുത്തു . ഇതോടൊപ്പം അരങ്ങേറിയ സംഗീത സന്ധ്യ പരിപാടിക്ക് മാറ്റുകൂട്ടി .

പത്താം വാർഷികത്തിന്റെ നിറവിൽ നമ്മുടെ മലയാളം Reviewed by on . [caption id="attachment_5040" align="alignleft" width="356"] നമ്മുടെ മലയാളത്തിന്‍റെ പത്താം വാർഷിക ആഘോഷം മുരളി പെരുന്നല്ലി എം എൽ എ ഉദഘാടനം ചെയ്യുന്നു . കെ [caption id="attachment_5040" align="alignleft" width="356"] നമ്മുടെ മലയാളത്തിന്‍റെ പത്താം വാർഷിക ആഘോഷം മുരളി പെരുന്നല്ലി എം എൽ എ ഉദഘാടനം ചെയ്യുന്നു . കെ Rating: 0

About nammudemalayalam

scroll to top