Latest News
Home » വിദ്യാഭ്യാസം » ഗുരുവന്ദനം

ഗുരുവന്ദനം

ഇന്ന് സെപ്തംബർ അഞ്ച്, അധ്യാപക ദിനം. നമ്മെ അക്ഷരത്തിന്‍റെ ആദ്യ പാഠം പഠിപ്പിച്ച് നേര്‍വഴിലേക്ക് നടക്കാന്‍ പ്രേരിപ്പിച്ച അധ്യാപകര്‍ക്കായി ഒരു ദിനം. അമ്മയെന്ന വാക്കു ചൊല്ലി അക്ഷര ലോകത്തേക്ക് ചുവടുവെയ്ക്കുമ്പോള്‍ കൈ പിടിച്ചു മുന്നിലെത്തിച്ചത് മാതാ-പിതാക്കളാണ്. അവര്‍ തന്നെയാണ് ആദ്യ ഗുരുക്കന്മാര്‍. പിന്നീടുള്ള ജീവിത വഴിയില്‍ ആദ്യാക്ഷരത്തോടൊപ്പം അറിവിന്‍റെ അമൃത് പകര്‍ന്നു തന്ന ഗുരുക്കന്മാരുടെ സ്ഥാനം ദൈവത്തിനു തുല്യം.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ‍ഡോ.എസ്.രാധാകൃഷ്ണന്‍റെ ജന്മദിനം അധ്യാപക ദിനമായി നാം കൊണ്ടാടുമ്പോള്‍ തളര്‍ച്ചകളിലും തോല്‍വികളിലും മുഖം തിരിക്കാതെ നമ്മുക്ക് മുന്നോട്ട് നീങ്ങാന്‍ പ്രേരണയും പ്രചോദനവും നല്‍കിയ ഗുരുക്കന്മാരെയും മാതാ-പിതാക്കളെയുമാണ് നാം ആദ്യം സ്മരിക്കേണ്ടത്.

“വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും”
എന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷിനെ പോലെ വായനയുടെയും വിദ്യയുടെയും പ്രാധാന്യത്തെ നമ്മുക്കു പകര്‍ന്നു നല്‍കിയ ഗുരുക്കന്മാര്‍ക്ക് ഒരായിരം പ്രണാമം.

ഗുരുവന്ദനം Reviewed by on . ഇന്ന് സെപ്തംബർ അഞ്ച്, അധ്യാപക ദിനം. നമ്മെ അക്ഷരത്തിന്‍റെ ആദ്യ പാഠം പഠിപ്പിച്ച് നേര്‍വഴിലേക്ക് നടക്കാന്‍ പ്രേരിപ്പിച്ച അധ്യാപകര്‍ക്കാ ഇന്ന് സെപ്തംബർ അഞ്ച്, അധ്യാപക ദിനം. നമ്മെ അക്ഷരത്തിന്‍റെ ആദ്യ പാഠം പഠിപ്പിച്ച് നേര്‍വഴിലേക്ക് നടക്കാന്‍ പ്രേരിപ്പിച്ച അധ്യാപകര്‍ക്കാ Rating: 0

About nammudemalayalam

scroll to top