Latest News
Home » ബുക്സ് » ലൈക്ക് ലൈക്കടിക്കുമ്പോള്‍

ലൈക്ക് ലൈക്കടിക്കുമ്പോള്‍

 

 

സാമൂഹ്യ മാധ്യമങ്ങളില്‍ സര്‍പ്പത്തെ പോലെ ചുറ്റി പിണഞ്ഞു കിടക്കുന്ന സമൂഹത്തെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചു കാണിക്കുകയാണ് ‘ലൈക്കി’ലൂടെ ഇ.ജി.വസന്തന്‍. കാര്‍ട്ടൂണുകളില്‍ നൈപുണ്യം തെളിയിച്ചിട്ടുള്ള ഇ.ജി.വസന്തന്‍ അക്ഷരാര്‍ത്ഥത്തില്‍ വാക്കുകള്‍ക്കൊണ്ട് ചിത്രം വരച്ചിരിക്കുന്നു.

ജീവിതത്തിലേക്ക് ലോഗ് ഇന്‍ ചെയ്ത്, മറ്റുള്ളവരുടെ സങ്കടത്തില്‍ ലൈക്ക് അടിച്ച്, ഷെയര്‍ ചെയ്ത് സ്വയം മറന്ന് ലോഗ് ഔട്ട് ചെയുന്ന സമൂഹത്തെ വ്യത്യസ്ത പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് ‘ലൈക്കി’ല്‍. സാമൂഹ്യ വിപത്തുകളെ വിമര്‍ശിക്കുന്നത്തോടൊപ്പം, സ്വയം വിലയിരുത്താനുള്ള വേദി കൂടി ഒാരോ കഥകളിലും ഒരുക്കിയിരിക്കുന്നു.

കഥാസന്ദര്‍ഭങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചതോടൊപ്പം തന്നെ സങ്കടവും ആകുലതയും കഥാകൃത്ത് പങ്ക് വെയ്ക്കുന്നുണ്ട്. ഒരു തരത്തില്‍, നര്‍മ്മത്തിലൂടെ ആത്മ വിമര്‍ശനം നടത്താനുള്ള രംഗ വേദിയായി ‘ലൈക്ക്’ മാറിയിരിക്കുന്നു.

 

ലൈക്ക് (കഥകള്‍)
ഇ.ജി.വസന്തന്‍
പ്രിന്‍റ് ഹൗസ് പബ്ലിക്കേഷന്‍സ്
വില : 70

ലൈക്ക് ലൈക്കടിക്കുമ്പോള്‍ Reviewed by on .     സാമൂഹ്യ മാധ്യമങ്ങളില്‍ സര്‍പ്പത്തെ പോലെ ചുറ്റി പിണഞ്ഞു കിടക്കുന്ന സമൂഹത്തെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചു കാണിക്കുകയാണ് 'ലൈക്കി'ലൂടെ ഇ.ജ     സാമൂഹ്യ മാധ്യമങ്ങളില്‍ സര്‍പ്പത്തെ പോലെ ചുറ്റി പിണഞ്ഞു കിടക്കുന്ന സമൂഹത്തെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചു കാണിക്കുകയാണ് 'ലൈക്കി'ലൂടെ ഇ.ജ Rating: 0

About nammudemalayalam

Leave a Comment

scroll to top