Latest News

Home » സിനിമ » ജനുവരി 14ന് “ഐ” തിയേറ്ററുകളില്‍ എത്തുന്നു

ജനുവരി 14ന് “ഐ” തിയേറ്ററുകളില്‍ എത്തുന്നു

vikramലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന വിക്രം ചിത്രം ഐ ജനുവരി 14 ന് പ്രദര്‍ശനതിനെത്തുന്നു.  ശങ്കര്‍-വിക്രം ടീമിന്‍റെ ഐ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ആസ്കാര്‍ ഫിലിംസ് ആണ്. ലോകമെമ്പാടുമുള്ള 25,000 തിയേറ്ററുകളില്‍ ആണ് പ്രദര്‍ശനത്തിന് എത്തുന്നത്. കേരളത്തില്‍ 255 തിയേറ്ററുകളില്‍  പ്രദര്‍ശനത്തിനെത്തിക്കുന്നത് ഗ്ലോബല്‍ യുണൈറ്റഡ്മീഡിയ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്  ആണ്.

നിരവധി വിദേശ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രമാണ് ഐ.  ഇന്ത്യന്‍ സിനിമയിലേയും ഹോളിവുഡ് സിനിമയിലേയും സാങ്കേതികവിദഗ്ധര്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

180 കോടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണചെലവ്. വി.  രവിചന്ദ്രന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. എ. ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ  5 ഗാനങ്ങളാണ്  ചിത്രത്തില്‍ ഉള്ളത്. ചൈനയുടെ വിവിധഭാഗങ്ങളിലാണ് ഐ യുടെ  ചിത്രീകരണം നടത്തിയിരിക്കുന്നത്. പി. സി. ശ്രീറാം ക്യാമറ. ചിത്രത്തില്‍ സുരേഷ് ഗോപി അടക്കമുള്ള വലിയ തര നിരതന്നെ ഉണ്ട്. എമി  ജാക്സനാണ് ചിത്രത്തില്‍ വിക്രമിന്‍റെ  നായികാ വേഷം അഭിനയിക്കുന്നത്.

മെഡിക്കല്‍ രംഗത്തെ അപാകതകള്‍കൊണ്ട് ഒരു മൃഗത്തിന്‍റെ ശരീരാവസ്ഥയിലേക്ക് ഒരു മനുഷ്യന്‍ മാറുന്നതിന്‍റെ കഥയാണ് ഐ .ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത  മേക്കപ് പരീക്ഷണളാണ് ഐ സിനിമയില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

ജനുവരി 14ന് “ഐ” തിയേറ്ററുകളില്‍ എത്തുന്നു Reviewed by on . ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന വിക്രം ചിത്രം ഐ ജനുവരി 14 ന് പ്രദര്‍ശനതിനെത്തുന്നു.  ശങ്കര്‍-വിക്രം ടീമിന്‍റെ ഐ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന വിക്രം ചിത്രം ഐ ജനുവരി 14 ന് പ്രദര്‍ശനതിനെത്തുന്നു.  ശങ്കര്‍-വിക്രം ടീമിന്‍റെ ഐ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക Rating: 0

About nammudemalayalam

scroll to top