Latest News
Home » വീട് » വീട്ടിലൊരു പൂന്തോട്ടം

വീട്ടിലൊരു പൂന്തോട്ടം

വിദ്യ വിജയന്‍

kerala padippura garden

വീട്ടില്‍ ഒരു ഉദ്യാനമെന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതുകൊണ്ടുതന്നെ വീടിന് അനുയോജ്യമായ  പൂന്തോട്ടം എങ്ങനെയാവണമെന്ന് ആദ്യംതന്നെ  ഒരു പ്ലാന്‍ മനസ്സിലുണ്ടാകണം. ഓരോ വശത്തുനിന്നും നോക്കുമ്പോള്‍  പൂന്തോട്ടം എങ്ങനെ ആയിരിക്കണമെന്ന് ഒരു ധാരണ ഉണ്ടാവണം. എങ്കില്‍ മാത്രമേ പൂന്തോട്ടം മനോഹരമാകൂ.

ഒരു നല്ല പൂന്തോട്ടം ഒരുക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  • നിലം ഒരുക്കല്‍

പൂന്തോട്ടം നിര്‍മ്മിക്കുമ്പോള്‍ ആദ്യം തന്നെ നിലം ഒരുക്കി എടുക്കുക. അതിനായി പ്രധാനമായും ചെയ്യേണ്ടത് മേല്‍ മണ്ണ് സംരക്ഷിക്കുക എന്നതാണ്.  വളക്കൂര്‍ ധാരാളമായി അടങ്ങിയിരിക്കുന്നത് മേല്‍ മണ്ണിലാണ്. അതിനാല്‍ നഷ്ടപ്പെടാത്തെയും, വളം ചേര്‍ത്ത് എപ്പോഴും സമ്പുഷ്ടമാക്കിയും മേല്‍ മണ്ണിനെ നിലനിര്‍ത്തുക.

  • gardenവളം നല്‍കാം

രണ്ടാമതായി ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മണ്ണില്‍ വളം ചേര്‍ക്കുകയെന്നത്. ജൈവവളം ഉപയോഗിക്കുന്നതാണ് ചെടികള്‍ക്കും മണ്ണിനും ഏറ്റവും ഗുണം ചെയുന്നത്. പാച്ചിലവളം, എല്ലുപൊടി, കാലിവളം,മീന്‍വളം എന്നീ ജൈവ വളങ്ങള്‍ ചെടികള്‍ക്ക് കൂടുതല്‍ ഫലം ചെയ്യും. അതിനാല്‍ ചെടികള്‍ക്ക് വളമായി ഇവ ഉപയോഗിക്കം.

  • തൈകള്‍ ഉണ്ടാക്കുന്നത് 

മണ്ണില്‍ കമ്പുകൊണ്ട് മൂന്ന് സെ.മി. ഇടവിട്ട് ചെറുചാലുകലെടുക്കണം. വിത്തുകള്‍ അല്പം മണല്‍ ചേര്‍ത്ത് പാകിയതിനു ശേഷം മണ്ണിട്ട്‌ മൂടുക. നനയ്ക്കുമ്പോള്‍  നനവ് കൂടുകയോ  വെള്ളം കുത്തനെവീഴുകയോ അരുത്. വിത്തു പാകിയ ശേഷം ഒരു കടലാസുപരത്തുകയും ചുറ്റും ചാരമൊ ഉറുമ്പുപൊടിയൊ വിതറുകയും വേണം. വിത്ത് ഉറുമ്പുകൊണ്ടുപോകാതിരിക്കാനാണ് ഇതു ചെയുന്നത്. വിത്തു പാകി തൈ ഉണ്ടാക്കുന്നതിനു പകരം തണ്ടു മുറിച്ചുനട്ടും പതി  വെച്ചും തൈകള്‍ ഉണ്ടാക്കാവുന്നതാണ്.

  • ക്രമീകരണം

kerala mordern house gardenചെടികള്‍ നടുന്നതിന് തീര്‍ച്ചയായും ഒരു ക്രമീകരണത്തിന്‍റെ ആവശ്യം ഉണ്ട്. തോട്ടത്തിന്‍റെ വിസ്തൃതിയനുസരിച്ചാണ് അതില്‍ വള്ളിച്ചെടികളും കുറ്റിച്ചെടികളും നട്ടു വളര്‍ത്തേണ്ടത്. തോട്ടത്തില്‍  വൃക്ഷങ്ങള്‍ നില്‍പ്പുണ്ടെങ്കില്‍ അവ കഴിയുന്നതും അവിടെ  തന്നെ നിലനിര്‍ത്തി പൂന്തോട്ടം പ്ലാന്‍ ചെയ്യുന്നതാണ്‌ നല്ലത്. കൂടാതെ വലിയ മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതുകൊണ്ട് മറ്റു ചെടികള്‍ക്ക് സൂര്യപ്രകാശവും വെള്ളവും ലഭിക്കാന്‍ ഭാവിയില്‍ പ്രയാസമുണ്ടാകുമോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്.

ഇവയ്ക്കെല്ലാം പുറമേ ചെടികള്‍ക്ക് ചില ശത്രുക്കള്‍ കൂടി ഉണ്ട്. നമ്മള്‍ കാര്യമായി ഗൌനിച്ചില്ലെങ്കില്‍ അവ നമ്മുടെ ചെടികളെ കാര്‍ന്നുതിന്നു നശിപ്പിക്കുന്നു.

  • ശത്രുക്കള്‍ 

തുരപ്പന്‍ – തുരപ്പന്‍ ചെടിയുടെ തണ്ട് തുരന്ന് ചെടികളെ  നശിപ്പിക്കുന്നു. ‘ആന്‍തയോ’ നേര്‍പ്പിച്ചു തളിക്കുന്നതിലൂടെ ഇവളെ തുരത്താനാവും.

ഇലതുരപ്പന്‍ – ഇലകള്‍ക്കുള്ളിലെ കലവ്യൂഹങ്ങളെ  ഇവ നശിപ്പിക്കുന്നു. ‘ക്ളോര്‍പൈറിഫോസ്’  നേര്‍പ്പിച്ചു തളിക്കുന്നതുവഴി ഇവ നശിക്കുന്നു.

ചെടിയിലെ പേനുകള്‍ – ഇത്തരം പേനുകള്‍ ചെടിയുടെ  നീരൂറ്റിക്കുടിച്ച് അവയെ നശിപ്പിക്കുന്നു. പുകയില കഷായം, മാലത്തിയോണ്‍ എന്നിവ നേര്‍പ്പിച്ചു തളിക്കുന്നത് ഇവയെ തുരത്താന്‍ സഹായിക്കുന്നു.

മണ്ടരികള്‍ – കൂട്ടം കൂടി നീരുവലിച്ചുകുടിക്കുന്നവയാണ് ഇവ. മണ്ടരികള്‍ ചെടികളെ വേരോടെ നശിപ്പിക്കാന്‍ കഴിവുള്ളവയാണ്‌. ഗന്ധകപ്പൊടി

വിതറുന്നതും ഫോര്‍മത്തയോണ്‍ നേര്‍പ്പിച്ച് തളിക്കുന്നതും ഇവയെ നശിപ്പിക്കുന്നതിനു സഹായിക്കുന്നു.

kerala house garden

വീട്ടിലൊരു പൂന്തോട്ടം Reviewed by on . വീട്ടില്‍ ഒരു ഉദ്യാനമെന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതുകൊണ്ടുതന്നെ വീടിന് അനുയോജ്യമായ പൂന്തോട്ടം എങ്ങനെയാവണമെന്ന് ആദ്യംതന്നെ  ഒരു പ്ലാന്‍ മനസ്സിലുണ്ടാകണം. ഓരോ വീട്ടില്‍ ഒരു ഉദ്യാനമെന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതുകൊണ്ടുതന്നെ വീടിന് അനുയോജ്യമായ പൂന്തോട്ടം എങ്ങനെയാവണമെന്ന് ആദ്യംതന്നെ  ഒരു പ്ലാന്‍ മനസ്സിലുണ്ടാകണം. ഓരോ Rating: 0

About nammudemalayalam

scroll to top