Latest News
Home » കാർഷികം » കസ്തൂരി മഞ്ഞളിന്റെ കാന്തി

കസ്തൂരി മഞ്ഞളിന്റെ കാന്തി

kasthoori manjal

കേരളത്തില്‍ ഇഞ്ചി, മഞ്ഞള്‍ എന്നീ വിളകളെപ്പോലെ  വ്യാപകമല്ലെങ്കിലും അങ്ങിങ്ങു ചെറിയ തോതില്‍ കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്തു വരുന്നു. ഔഷധസസ്യങ്ങളിലോന്നായതാകണം വന്‍തോതില്‍ കൃഷി  നടക്കാതെ വന്നതിനു കാരണം. കേരളത്തിലെ കാലാവസ്ഥ കസ്തൂരി മഞ്ഞള്‍ കൃഷിക്ക് അനുകൂലം തന്നെ.  നീര്‍വരച്ചാ സ്വഭാവമുള്ള വളക്കൂറുള്ള  മണ്ണ് കൃഷിക്ക് ഉത്തമം… കാട്ടു ചെടികളില്‍ നിന്നു കിഴങ്ങു ശേഖരിച്ചാണ് പണ്ടു കാലത്ത് ഔഷധാവശ്യത്തിന് ഉപയോഗിച്ചു പോന്നിരുന്നത്. ഇന്ന് ഇടവിളയായും അടുക്കളത്തോട്ടത്തിലും കൃഷി ആരംഭിച്ചിരിക്കുന്നു. കിഴങ്ങ് നടീല്‍വസ്തു. ഒരു ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് 1500 കിലോ ഗ്രാം വിത്ത് ആവശ്യമാണ്.

കിളച്ചൊരുക്കിയ സ്ഥലത്ത് 60×60 സെ.മീ അകലത്തില്‍ മുള മുകളിലേക്കു നില്‍ക്കത്തക്ക വിധം കിഴങ്ങ് കഷണമാക്കി നട്ട് കാലിവളവും മണ്ണും ഇട്ട് മൂടണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 10-15 ടണ്‍ ജൈവവളം വേണ്ടി വരും. വാരമെടുത്തു നടുകയാണു രീതി. കളയെടുപ്പ്, പുതയിടല്‍, മണ്ണടുപ്പിക്കല്‍ എന്നിവയും യഥാസമയം  നടത്തുക. കാര്യമായ കീടരോഗബാധ ഉണ്ടാകാറില്ല. ഏഴുമാസം കൊണ്ടു വിളവെടുപ്പിനു കാലമാകും. കിഴങ്ങുകള്‍ മുറിയാതെ കിളച്ചെടുക്കുക. വേരും തണ്ടും ഇലകളും നീക്കി വൃത്തിയാക്കി വില്‍ക്കുകയോ ഉണക്കി സൂഷിക്കുകയോ ചെയാം. ഒരു ഹെക്ടറില്‍ നിന്നു ലഭിക്കാവുന്ന പച്ചക്കിഴങ്ങ് 28 ടണ്‍. ഉണക്കുമ്പോള്‍ തൂക്കം നാലിലൊന്നായി കുറയും. കിഴങ്ങില്‍ നിന്ന് തൈലം വേര്‍തിരിച്ചെടുക്കാവുന്നതാണ്‌. ഒരു ഹെക്ടര്‍ വിളവില്‍ നിന്ന് 90 ലിറ്റര്‍ വരെ തൈലം ലഭിക്കും.

കസ്തൂരി മഞ്ഞളിന്റെ കാന്തി Reviewed by on . കേരളത്തില്‍ ഇഞ്ചി, മഞ്ഞള്‍ എന്നീ വിളകളെപ്പോലെ  വ്യാപകമല്ലെങ്കിലും അങ്ങിങ്ങു ചെറിയ തോതില്‍ കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്തു വരുന്നു. ഔഷധസസ്യങ്ങളിലോന്നായതാകണം വന്‍തോതി കേരളത്തില്‍ ഇഞ്ചി, മഞ്ഞള്‍ എന്നീ വിളകളെപ്പോലെ  വ്യാപകമല്ലെങ്കിലും അങ്ങിങ്ങു ചെറിയ തോതില്‍ കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്തു വരുന്നു. ഔഷധസസ്യങ്ങളിലോന്നായതാകണം വന്‍തോതി Rating: 0

About nammudemalayalam

scroll to top