Latest News
Home » കല,സാഹിത്യം » കോന്തുണ്ണി

കോന്തുണ്ണി

http://www.dreamstime.com/stock-photography-cartoon-angry-grouchy-man-image6455632

കോന്തുണ്ണിയെന്നാണ്ണ്

കാരാണോന്മാര്‍ എനിക്കിട്ട പേര്.

ഈ പേരിട്ടവന്‍റെ തന്തക്കെന്നും-

വിളക്കു കത്തിച്ച് ഞാന്‍

തെറി വിളിക്കാറുണ്ട്.

 

അടുത്തു പരിചയമുള്ളവര്‍

കോന്തു എന്നു വിളിക്കും.

രജിസ്റ്ററില്‍ മിസ്റ്റര്‍ കോന്തുണ്ണിയെന്ന്‍

ഘനത്തില്‍ കിടക്കുന്നു.

 

സ്ക്കൂളില്‍ എന്‍റെ പേര് വിളിച്ച

മാഷമ്മാരെല്ലാം

കുറച്ചു നേരം നില മറന്ന് ചിരിക്കാറുണ്ട്.

ഹാജര്‍ പറയുമ്പോള്‍

ക്ലാസ് മുറികള്‍ ചിരിമുറികളാവും.

 

ആദ്യരാത്രിയില്‍

പ്രേമ പരവശയായ പ്രേയസി

കോന്തുണ്യേട്ടാ……… എന്ന് നീട്ടി ഒരു വിളി.

 

വളിച്ച പഴങ്കഞ്ഞി കുടിച്ച പോലെ

എന്‍റെ മുഖമൊന്ന് ചുളുങ്ങി.

 

ഇവളു തന്നെ

കഷ്ടിച്ച് ആറു മാസം കഴിഞ്ഞപ്പോള്‍

നിങ്ങളൊരു കോന്തന്‍ ഗണേശന്‍

തന്നെയെന്നു പറഞ്ഞ്-

എന്‍റെ ആത്മാവിനേല്‍പ്പിച്ച ക്ഷതം

എളുപ്പം മറക്കാവതല്ല.

 

അയല്‍പക്കത്തെ

പരിചയമുള്ള പെണ്ണുങ്ങള്‍

എന്നെ വിളിക്കുന്നത് കോന്തച്ചാ എന്നാണ്.

 

ഇടയ്ക്ക് പാരലല്‍ കോളേജില്‍

അധ്യാപകനായിരുന്ന കാലത്ത്

പിള്ളാരെന്നെ

കോന്തന്‍ മാഷെന്നാണ് വിളിച്ചിരുന്നത്.

 

അല്പംകൂടി കടന്ന്

കോന്തന്‍ മാഷ് നമ്മെ നയിക്കുമെന്ന്

ഏതോ വികൃതി ബോര്‍ഡിലെഴുതി

 

അടുത്തകാലത്ത്

ഈ പേരൊന്ന് പരിഷ്കരിച്ച്

സര്‍വ്വശ്രീ കോന്താനന്ദ എന്നാക്കി മാറ്റാന്‍

ഒരു ശ്രമം നടത്തി.

എന്നാല്‍ വീണ്ടും ലോപിച്ച്

കോന്തുണ്ണിയില്‍ തന്നെയെത്തി.

 

എന്‍റെ രണ്ടു പിളളാരും

ഇപ്പോള്‍ കോന്തനപ്പച്ചാ

എന്നു വിളിച്ചു തുടങ്ങിയിട്ടുണ്ട്.

അവരെ എങ്ങനെ തിരുത്താനൊക്കും?

അങ്ങാടീലെ പിളളാര്‍ വിളിക്കുന്നതും

കോന്തനമ്മാവനെന്നാണല്ലോ?

സകല കുലദൈവങ്ങളേ,

അഖില പരദൈവങ്ങളെ,

ഈ പേരിട്ടവന്‍റെ

തലയില്‍ ഇടിത്തീ വീഴ്ത്തല്ലേ!

 

 

 

 

കോന്തുണ്ണി Reviewed by on . കോന്തുണ്ണിയെന്നാണ്ണ് കാരാണോന്മാര്‍ എനിക്കിട്ട പേര്. ഈ പേരിട്ടവന്‍റെ തന്തക്കെന്നും- വിളക്കു കത്തിച്ച് ഞാന്‍ തെറി വിളിക്കാറുണ്ട്.   അടുത്തു പരിചയമുള്ളവര്‍ കോന്തു കോന്തുണ്ണിയെന്നാണ്ണ് കാരാണോന്മാര്‍ എനിക്കിട്ട പേര്. ഈ പേരിട്ടവന്‍റെ തന്തക്കെന്നും- വിളക്കു കത്തിച്ച് ഞാന്‍ തെറി വിളിക്കാറുണ്ട്.   അടുത്തു പരിചയമുള്ളവര്‍ കോന്തു Rating: 0

About nammudemalayalam

scroll to top