Latest News
Home » സിനിമ » മറിയംമുക്ക് ഇന്ന് പ്രേക്ഷകര്‍ക്കു മുന്‍പില്‍

മറിയംമുക്ക് ഇന്ന് പ്രേക്ഷകര്‍ക്കു മുന്‍പില്‍

10885423_1528354074095866_2311266407740196006_n

തിരക്കഥാകൃത്തയ ജെയിംസ്ആല്‍ബര്‍ട്ട്  ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം “മറിയംമുക്ക്” ഇന്ന് പ്രേക്ഷകര്‍ക്കുമുന്‍പില്‍. ഫെലിക്സ് എന്ന മത്സ്യതൊഴിലാളിയുടെ വേഷമാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.പുതുമുഖമായ സന അല്‍താഫാണ് നയിക.

കടലിന്‍റെ മക്കളുടെ കഥ പറയുന്നത്തിനൊപ്പം പ്രണയം നര്‍മ്മത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് മറിയംമുക്ക്.ചെറുപ്പത്തില്‍തന്നെി മാതാപിതാക്കള്‍  നഷ്ട്പ്പെട്ട ഫെലിക്സി (ഫഹദ്)നെ പിന്നീട് വളര്‍ത്തുന്നത് തുറയിലെ പ്രമാണിയായ മറിയനാശാനാണ്.തുറയില്‍ വളര്‍ന്നു വന്ന ഫെലിക്സിനെ വെള്ളക്കാരുടെ പിന്മുറക്കാരാണെന്നു പറയുന്ന സായിപ്പിന്‍റെ മകള്‍ സലോമി (സന) പ്രണയിക്കുന്നു. എന്നാല്‍ സായിപ്പിനെ സംബന്ധിച്ചിടത്തോളം ഇത് തന്‍റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഈ വൈരുധ്യമാണ് ചിത്രത്തില്‍ വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്നത്.

ത്യാഗ രാജന്‍, മനോജ്‌ കെ ജയന്‍, പ്രതാപ്‌ പോത്തന്‍, ജോയ് മാത്യു, അജു വര്‍ഗീസ്, ഇര്‍ഷാദ്, നന്ദു, സാദിഖ്, ദിനേശ്, ശ്രീജിത്ത് രവി, നീരജ്, സുജ, സുബീഷ്, പാഷാണം ഷാജി, ദേവി അജിത്‌, സീമ ജി. നായര്‍, മീനാ ഗണേഷ് എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്നു. വിദ്യാസാഗര്‍ സംഗിതവും ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഐ കെ സബീര്‍ നിര്‍മ്മിച്ച ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത് എല്‍ജെ ഫിലിംസാണ്.

 

മറിയംമുക്ക് ഇന്ന് പ്രേക്ഷകര്‍ക്കു മുന്‍പില്‍ Reviewed by on . തിരക്കഥാകൃത്തയ ജെയിംസ്ആല്‍ബര്‍ട്ട്  ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം "മറിയംമുക്ക്" ഇന്ന് പ്രേക്ഷകര്‍ക്കുമുന്‍പില്‍. ഫെലിക്സ് എന്ന മത്സ്യത തിരക്കഥാകൃത്തയ ജെയിംസ്ആല്‍ബര്‍ട്ട്  ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം "മറിയംമുക്ക്" ഇന്ന് പ്രേക്ഷകര്‍ക്കുമുന്‍പില്‍. ഫെലിക്സ് എന്ന മത്സ്യത Rating: 0

About nammudemalayalam

scroll to top