Latest News
Home » ആരോഗ്യം » ഇളനീര്‍.. കണ്‍മുന്നിലെ കനി, കാണാതെ പോകുന്ന നിധി

ഇളനീര്‍.. കണ്‍മുന്നിലെ കനി, കാണാതെ പോകുന്ന നിധി

elaneer

ദാഹം തീര്‍ക്കാം, ഒപ്പം ഔഷധഗുണവും

ഉഷ്ണമാപിനികളിലെ താപനില ഉയര്‍ന്നു. അന്തരീക്ഷത്തില്‍ ചൂടു കൂടി വരികയാണ്. അതിന് അന്തരീക്ഷതാപനമെന്നും ഓസോണിലെ വിള്ളലെന്നുമൊക്കെ പേരിട്ടു വിളിക്കുന്നു. അതില്‍ നിന്നു മോചനം തേടി ശരീരത്തിനു ഉന്‍മേഷം തരുന്ന ശീതള പാനീയങ്ങള്‍ അന്വേഷിക്കുകയാണ് മനുഷ്യര്‍.

വേനലിന്‍റെ ഈ കാഠിന്യത്തെ ചെറുക്കാന്‍  ഇളനീരുള്ളപ്പോള്‍ നമ്മളെന്തിനാണ് മറ്റെന്തെങ്കിലും തേടിപ്പോവുന്നത്?

കരിക്കിന്റെയും തേങ്ങയുടെയും വെള്ളം എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ പ്രിയമുള്ള ദാഹശമനിയാണ്. കാലങ്ങളായി ഇവ  രണ്ടിന്റെയും പോഷകമൂല്യവും ഔഷധമൂല്യവും ചോദ്യം ചെയ്യപ്പെടാനാവാതെ തുടരുകയുമാണ്‌. എല്ലാ ചികിത്സാ ശാഖകളിലും ഇത് നിര്‍ലോഭം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

നാളികേരം മലയാളിയുടെ  സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അംശമാണ്. എന്നിട്ടും ആരോഗ്യ പാനീയം എന്ന നിലയിലുള്ള അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നില്ല.  വേനലില്‍ താത്കാലിക ദാഹശമനതിനുള്ള ഉപാധി എന്നതില്‍ അപ്പുറമൊരു  മാന്യതയോ പ്രാധാന്യമോ നാം കരിക്കിനു  നല്‍കാറുമില്ല. പലപ്പോഴും കരിക്കിനെ  അവഗണിച്ച് കൃത്രിമ പാനീയങ്ങളുടെ പിന്നാലെ നമ്മള്‍ പോകുകയാണ്.

എത്രയോ രാജ്യങ്ങള്‍ കരിക്കിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വന്‍ മുന്നേറ്റം നടത്തിക്കഴിഞ്ഞു. നമ്മള്‍ ഇപ്പോഴും വളരെ പിന്നിലാണ്. നാളികേരത്തിന്റെ വിലയില്‍ വര്‍ഷാവര്‍ഷം ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ കര്‍ഷകന്റെ നടുവൊടിക്കുന്നു എന്ന് നാം പരിതപിക്കുമ്പോള്‍ ഇളനീരിനു എക്കാലത്തും നാളികേരത്തിനു ലഭിക്കുന്നതിന്‍റെ ഇരട്ടിയോളം വില ഉണ്ടെന്നത് മറ്റൊരു പരമാര്‍ത്ഥം. 6 മുതല്‍ 9 മാസം വരെയുള്ള പ്രായത്തില്‍ ഇളനീര്‍ വിളവെടുക്കുന്നു എന്നത് കൊണ്ടു തന്നെ ഒരു തെങ്ങില്‍ നിന്നുള്ള പ്രതിവര്‍ഷ ഉത്പാദനവും വര്‍ധിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വിലയിലും മെച്ചം , വരവിലും മെച്ചം. എന്നിട്ടുമെന്തേ നാം ഇതിന്റെ സാധ്യതകള്‍ കാണുന്നില്ല. നാളികേരോല്‍പാദനത്തിലും ഇളനീരിന്റെ ഉപഭോഗത്തിലും മറ്റു രാജ്യങ്ങള്‍ക്കിടയില്‍ നാം എവിടെ നില്‍ക്കുന്നു എന്നത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കരിക്കിന്റെ ആഗോള പദവി

ആഗോളതലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്നത് ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ്. ഉഷ്ണ മേഖലാ രാജ്യങ്ങളിലാണ് തെങ്ങ് കൂടുതല്‍ വളരുന്നത്.

നാളികേരോല്‍പാദനത്തിന്റെ കണക്കു നോക്കിയാല്‍ (ദശലക്ഷങ്ങളില്‍ ) ഇന്ത്യ(16943) , ഇന്തോനേഷ്യ (15249) , ഫിലിപീന്‍സ് (15245), ബ്രസീല്‍ (3450) , ശ്രീലങ്ക (2707) , മെക്സിക്കോ ( 1385) , പപ്പുവഗിനിയ (1101) , വിയറ്റ്നാം (940).

ഇളനീര്‍.. കണ്‍മുന്നിലെ കനി, കാണാതെ പോകുന്ന നിധി Reviewed by on . [caption id="attachment_1051" align="alignleft" width="426"] ദാഹം തീര്‍ക്കാം, ഒപ്പം ഔഷധഗുണവും[/caption] ഉഷ്ണമാപിനികളിലെ താപനില ഉയര്‍ന്നു. അന്തരീക്ഷത്തില്‍ ചൂടു [caption id="attachment_1051" align="alignleft" width="426"] ദാഹം തീര്‍ക്കാം, ഒപ്പം ഔഷധഗുണവും[/caption] ഉഷ്ണമാപിനികളിലെ താപനില ഉയര്‍ന്നു. അന്തരീക്ഷത്തില്‍ ചൂടു Rating: 0

About nammudemalayalam

scroll to top