Latest News

Home » Uncategorized » ഫോണ്‍ എടുത്തില്ലെങ്കില്‍ ഇനി ആപ്പിലാകും

ഫോണ്‍ എടുത്തില്ലെങ്കില്‍ ഇനി ആപ്പിലാകും

Ignore-No-More-jpgrs_560x415-140818121556-560-ignore-no-more-app.ls.81814

 

ഇനിമുതല്‍ ഫോണ്‍ വന്നാൽ എടുക്കാന്‍ മടിക്കണ്ട, അതുചിലപ്പോ നിങ്ങള്‍ക്ക് ആപ്പ് ആകും. ഫോണെടുക്കാത്തവരുടെ ഫോണ്‍ ലോക്ക് ചെയ്യാന്‍ കഴിവുള്ള “ഇഗ്നോര്‍ നോ മോര്‍”  ആപ്പാണ്  നിങ്ങൾക്കു  വിനയാകാൻ പോകുന്നത്. അമേരിക്കയിലെ ടെക്സാസിലുള്ള ഷാരോണ്‍ സ്റ്റാന്‍ഡിര്‍ഡ് എന്ന അമ്മയാണ് ഈ ആപ്പ് നിര്‍മ്മിച്ചത്. ഫോണ്‍വിളിച്ചാല്‍ എടുക്കാത്ത കൗമാരപ്രായക്കാരനായ മകനെ വരുതിയി ൽവെരുത്താനാണ് ഈ അപ്പ് നിര്‍മ്മിച്ചതെന്ന് ഷാരോണ്‍ പറയുന്നു.

ഫോണ്‍ എടുത്തിലെങ്കില്‍ പാസ്സ്‌വേര്‍ഡ്‌ എന്റര്‍ ചെയ്ത് എടുക്കാത്ത ഫോണ്‍ പൂര്‍ണ്ണമായും ലോക്ക് ചെയ്യാന്‍ സാധിക്കുന്നതാണ് ഇഗ്നോര്‍ നോ മൊര്‍ ആപ്ലിക്കേഷന്‍. ഇങ്ങനെ ലോക്ക് ചെയ്ത ഫോണ്‍ വീണ്ടും ഉപയോഗിക്കണമെങ്കില്‍ ലോക്ക് ചെയ്ത ആളെ തിരിച്ചു വിളിച്ച് ഫോണ്‍ തുറന്നുതരാന്‍ ആവശ്യപ്പെടുകയേ നിവര്‍ത്തിയുള്ളു. എന്നിരുന്നാലും അത്യാവശ്യം ചില കോളുകള്‍ അനുവദിക്കും. ഫോണ്‍ ലോക്ക് അയി കഴിഞ്ഞാല്‍ മറ്റു കോളുകളോ, മെസേജിങ്ങോ, ഇന്റെര്‍നെറ്റ് സൗകര്യമോ ലഭിക്കുകയില്ല.

ഇത്രയൊക്കെയാണെങ്കിലും  ആശ്വസിക്കാന്‍ ഒരു വകയുണ്ട് .  രണ്ടു പേരുടെയും ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തെങ്കില്‍ മാത്രമേ ഈ ആപ്പിംഗ് തന്ത്രം നടക്കുകയുള്ളു. ആന്‍ഡ്രോയ്ഡ് സ്റ്റോറില്‍ ഈ ആപ്പ് ലഭ്യമാണ്.

 

ഫോണ്‍ എടുത്തില്ലെങ്കില്‍ ഇനി ആപ്പിലാകും Reviewed by on .   ഇനിമുതല്‍ ഫോണ്‍ വന്നാൽ എടുക്കാന്‍ മടിക്കണ്ട, അതുചിലപ്പോ നിങ്ങള്‍ക്ക് ആപ്പ് ആകും. ഫോണെടുക്കാത്തവരുടെ ഫോണ്‍ ലോക്ക് ചെയ്യാന്‍ കഴിവുള്ള "ഇഗ്നോര്‍ നോ മോര്‍"    ഇനിമുതല്‍ ഫോണ്‍ വന്നാൽ എടുക്കാന്‍ മടിക്കണ്ട, അതുചിലപ്പോ നിങ്ങള്‍ക്ക് ആപ്പ് ആകും. ഫോണെടുക്കാത്തവരുടെ ഫോണ്‍ ലോക്ക് ചെയ്യാന്‍ കഴിവുള്ള "ഇഗ്നോര്‍ നോ മോര്‍"  Rating: 0

About nammudemalayalam

scroll to top