Latest News

Home » കുടുംബം » സ്വകാര്യജീവിതവും ഔദ്യോഗിക ജീവിതവും

സ്വകാര്യജീവിതവും ഔദ്യോഗിക ജീവിതവും

office lady

 

ജീവിതത്തില്‍ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് സ്വകാര്യ – ഔദ്യോഗിക ജീവിതത്തെ ഒരുമിച്ച് മുമ്പോട്ടു നയിക്കാന്‍ കഴിയാതെ വരുന്നത്.

ഇവ രണ്ടും ഒരേപോലെ കാണാന്‍ ചില പൊടിക്കൈ പ്രയോഗങ്ങള്‍ പരീഷിച്ചു നോക്കൂ.

1  ഇതിനുവേണ്ടി വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടായിരിക്കണം. ഓഫീസ് അന്തരീക്ഷത്തിലെ പിരിമുറുക്കത്തിനു അയവു വരുത്താന്‍ തീര്‍ച്ചയായും സ്വകാര്യജീവിതത്തില്‍ സമയം കണ്ടെത്തണം. കുടുംബത്തോടൊത്ത് ഒരു സിനിമയോ, ഭക്ഷണശാലയില്‍ കുറച്ചു സമയമോ, കൂട്ടുകാരുമൊത്ത് ഒരു യാത്രയോ ഇവയിലേതെങ്കിലും ഒന്ന് സാധ്യമായാല്‍ നല്ല  ഫലം തന്നെ കിട്ടും.

2. ജോലി കൂടുതല്‍ ഉള്ള സന്ദര്‍ഭങ്ങളില്‍ വൈകീട്ടു കൂടുതല്‍ സമയം ചെലവഴിക്കുന്നതിനേക്കാള്‍ ഫലപ്രദമായിരിക്കും രാവിലെ നേരത്തെ തന്നെ ജോലി തുടങ്ങുന്നത്. മനസ് കൂടുതല്‍ ശാന്തവും, ശ്രദ്ധ നന്നായി കേന്ദ്രീകരിക്കാനും പറ്റുന്ന സമയമാണത്. രാവിലെ നേരത്തെ ഓഫീസില്‍ എത്താനും താരതമ്യേന എളുപ്പമായിരിക്കും. റോഡില്‍ വാഹനങ്ങള്‍ കുറവായിരിക്കുമല്ലോ.

3. എന്തു ജോലിയാണെങ്കിലും അത് എങ്ങനെ മെച്ചപ്പെടുത്താം, സമയം ലാഭിക്കാം എന്ന ഉള്‍ക്കാഴ്ച എപ്പോഴും മനസിലുണ്ടാകണം. അതിനു വേണ്ടി ചിട്ടപ്പെടുത്തിയെടുക്കുകയും വേണം.

4. വീട്ടിലെ കാര്യങ്ങള്‍ക്കുവേണ്ടി ചെലവിടുന്ന സമയം, ചിട്ടപ്പെടുത്തണം. ഉദാഹരണത്തിനു പലചരക്കും മറ്റും വാങ്ങിക്കുന്നതിനു കഴിയുന്നതും ഒരു ദിവസം മാറ്റി വയ്ക്കുക. വേണ്ടുന്ന സാധനങ്ങള്‍ മുന്‍കൂട്ടി എഴുതിവച്ച് കഴിയുമെങ്കില്‍ കുടുംബസഹിതം തന്നെ കടയിലെത്തി വാങ്ങുക. വീട്ടിലിരിക്കുന്നവര്‍ക്ക് വിരസത മാറ്റാനും ഇത് സഹായിക്കും. സമയക്കുറവുണ്ടെങ്കില്‍ കടയിലേക്ക് ഫോണ്‍വഴി ഓര്‍ഡര്‍ ചെയ്യാം. വീട്ടിലേക്ക് സാധനങ്ങള്‍ ഡോര്‍ ഡെലിവറിയായി എത്തിക്കുന്ന കടകളെ സമീപിക്കുക.

5. സ്ഥിരമായി താമസിച്ചാണ് ഓഫീസില്‍ നിന്നും വീട്ടിലേക്കു തിരിക്കുന്നതെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നേരത്തെ വീട്ടില്‍ എത്താന്‍ ശ്രമിക്കുക. ഇത് മനസിനും ശരീരത്തിനും ഉന്മേഷം നല്‍കും.കൂടാതെ കുടുംബത്തിനും ആശ്വാസകരമായിരിക്കും.

6. ജോലിഭാരം കൂടുതല്‍ ഉള്ള ആഴ്ചകളില്‍  അവസാനത്തെ പ്രവൃത്തിദിവസം കൂടുതല്‍ സമയം ചെലവഴിച്ച് അവധി ദിവസം ഓഫീസിലേക്ക് വരുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

7. ഓഫീസിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണെങ്കില്‍ കുടുംബവുമായി ചര്‍ച്ച ചെയ്യുന്നത് മനസിന്‍റെ പിരിമുറക്കം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞു വരാന്‍ സാധ്യതയുണ്ട്.അതുപോലെ സ്വകാര്യജീവിതത്തിലെ ചില കല്ലുകടികളും വേണ്ടി വന്നാല്‍ ഉറ്റ സുഹൃത്തുക്കളുമായി ഓഫീസില്‍ പങ്കുവച്ച് പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണ്.

സ്വകാര്യജീവിതവും ഔദ്യോഗിക ജീവിതവും Reviewed by on .   ജീവിതത്തില്‍ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് സ്വകാര്യ - ഔദ്യോഗിക ജീവിതത്തെ ഒരുമിച്ച് മുമ്പോട്ടു നയിക്കാന്‍ കഴിയാതെ വരുന്നത്. ഇവ രണ്ടും ഒരേപോലെ കാണാ   ജീവിതത്തില്‍ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് സ്വകാര്യ - ഔദ്യോഗിക ജീവിതത്തെ ഒരുമിച്ച് മുമ്പോട്ടു നയിക്കാന്‍ കഴിയാതെ വരുന്നത്. ഇവ രണ്ടും ഒരേപോലെ കാണാ Rating: 0

About nammudemalayalam

scroll to top