ആറ് മാസം നീണ്ടുനില്‍ക്കുന്ന ട്വന്‍റി-20 ടൂര്‍ണമെന്‍റ് തിരുവനന്തപുരം: രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് (ടിപിഎല്‍) 2026-ന്‍റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ ‘പ്രതിധ്വനി’ സംഘടിപ്പിക്കുന്ന ടിപിഎല്‍ ജനുവരി 17-നാണ് ആരംഭിക്കുന്നത്. ...