Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

BusinessCareerHeadlinesTechnology
Home›Business›ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

By Admin
November 4, 2025
387
0
തിരുവനന്തപുരം: എഡ്ജ് കമ്പ്യൂട്ടിംഗിലും എഐ ഉല്‍പ്പന്നങ്ങളിലും മുന്‍പന്തിയിലുള്ള യുഎസ് ആസ്ഥാനമായ അര്‍മഡ ടെക്നോപാര്‍ക്ക് ഫേസ് 3 കാമ്പസില്‍ പുതിയ ഓഫീസ് തുറന്നു.
ടെക്നോപാര്‍ക്ക് ഫേസ് 3 കാമ്പസിലെ എംബസി ടോറസ് കെട്ടിടത്തിലെ കമ്പനിയുടെ പുതിയ ഓഫീസ് അര്‍മഡ സ്ഥാപക ചീഫ് ടെക്നോളജി ഓഫീസര്‍ പ്രദീപ് നായര്‍ ഉദ്ഘാടനം ചെയ്തു. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), അര്‍മഡ ഇന്ത്യ എംഡിയും മേധാവിയുമായ ശരത് ചന്ദ്രന്‍, എന്‍ജിനീയറിങ് വൈസ് പ്രസിഡന്‍റ് അനീഷ് സ്വാമിനാഥന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
28 പേരുള്ള ഓഫീസില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ വലിയ കെട്ടിടത്തിലേക്കുള്ള മാറ്റം അര്‍മഡയുടെ വളര്‍ച്ചയുടെ ഗ്രാഫും സാധ്യതകളും കാണിക്കുന്നുവെന്ന് കേണല്‍ സഞ്ജീവ് നായര്‍  പറഞ്ഞു. ഇവിടത്തെ കമ്പനികളാണ് ടെക്നോപാര്‍ക്കിന്‍റെ ഏറ്റവും വലിയ അംബാസഡര്‍മാര്‍. അര്‍മാഡ അതിന് ഒരു മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, പിന്തുണാ സേവനങ്ങള്‍, കുറഞ്ഞ ചെലവ്, മികച്ച പ്രൊഫഷണലുകളെ കണ്ടെത്താനുള്ള സൗകര്യം എന്നിവയുള്ള അനുകൂല ആവാസവ്യവസ്ഥ ടെക്നോപാര്‍ക്ക് നല്‍കുന്നുവെന്ന് ശരത് ചന്ദ്രന്‍ പറഞ്ഞു.
തുടക്കത്തില്‍ അര്‍മഡയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ടെക്നോപാര്‍ക്കിന് പുറത്ത് ഒരു സ്ഥലം അന്വേഷിച്ചിരുന്നുവെന്ന് പ്രദീപ് നായര്‍ പറഞ്ഞു. പക്ഷേ ടെക്നോപാര്‍ക്കിന്‍റെ നേതൃത്വമാണ് കാമ്പസിനുള്ളില്‍ ഓഫീസ് ആരംഭിക്കാന്‍ പ്രചോദനം നല്‍കിയതെന്ന് അദ്ദേഹം അറിയിച്ചു.
ഗവേഷണ- വികസന മേഖലയില്‍ അര്‍മഡ കേരളത്തില്‍ മികച്ച അടിത്തറ സാധ്യമാക്കിയിട്ടുണ്ട്. എന്‍ജിനീയര്‍മാര്‍, പ്രൊഡക്ട് മാനേജര്‍മാര്‍, ഡിസൈനര്‍മാര്‍ എന്നിവരുടെ വലിയ സംഘത്തെ നിയമിക്കുകയും അവരുടെ തൊഴില്‍ശക്തി വികസിപ്പിക്കുകയും ചെയ്യുന്നു.
ലിങ്ക്ഡ്ഇന്‍ സിയാറ്റിലിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍ അടുത്തിടെ അര്‍മഡ രണ്ടാം സ്ഥാനത്തെത്തി. നിലവില്‍ യുഎസും മിഡില്‍ ഈസ്റ്റുമാണ് അര്‍മാഡയുടെ പ്രധാന വിപണികളെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള വിശാലമായ ആഗോള വിപണിയിലേക്കുള്ള വിപുലീകരണം ഉടന്‍ ഉണ്ടാകും.
ഇന്‍ഡസ്ട്രിയല്‍ ഓട്ടോണമിയെ പുനര്‍നിര്‍വചിക്കുന്ന അടുത്ത തലമുറ ഇന്‍റലിജന്‍റ് എഡ്ജ് സിസ്റ്റങ്ങള്‍ അര്‍മഡ ടെക്നോപാര്‍ക്കില്‍ ആഗോളതലത്തില്‍ പ്രാപ്തമാക്കുന്നു. ഡീപ്ഐക്യുവുമായുള്ള സഹകരണവും ഡാറ്റ ക്രിയേഷനില്‍ നിര്‍ണായകമാണ്. മികച്ച തത്സമയ തീരുമാനമെടുക്കലും കൂടുതല്‍ പ്രതിരോധശേഷിയുള്ളതുമായ വ്യാവസായിക പ്രവര്‍ത്തനങ്ങളും കമ്പനി പ്രാപ്തമാക്കുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം വളരുന്നതിനനുസരിച്ച് മേഖലകളിലുടനീളം സുസ്ഥിരമായ നവീകരണത്തിന് വഴിയൊരുക്കുന്ന എഐ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ അര്‍മഡ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ടെക്നോപാര്‍ക്കില്‍ അര്‍മഡ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുകയും എന്‍ജിനീയറിംഗ്, പ്രൊഡക്ട്, എഐ പ്രൊഫഷണലുകള്‍ എന്നിവയില്‍ ജീവനക്കാരെ തേടുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടെക് പ്രൊഫഷണലുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഇത് നല്‍കുന്നു. നിലവിലെ ഒഴിവുകള്‍ അര്‍മഡയുടെ വെബ്സൈറ്റിന്‍റെ കരിയര്‍ വിഭാഗത്തില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
TagsArmadaTechnopark
Previous Article

അഞ്ചുഭാഷകളിൽ വീണ്ടും  അയ്യപ്പസിനിമ

Next Article

3 മെഡിക്കൽ കോളേജുകൾക്ക് പുതിയ കാത്ത് ലാബ്

Related articles More from author

  • BusinessHeadlines

    കേരള ഐടി, എയ്റോസ്പേസ് മേഖലയിലെ സാധ്യതകള്‍ തേടണം: എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന

    December 11, 2025
    By Admin
  • BusinessTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3ല്‍ ‘വിന്‍വിഷി’ന് സ്വന്തം കാമ്പസ്

    November 6, 2025
    By Admin
  • BusinessHeadlines

    പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി ഓഫീസ് സ്ഥലമായി മാറാൻബ്രിഗേഡ് ഗ്രൂപ്പ്, വേള്‍ഡ് ട്രേഡ് സെന്‍ററിന് ടെക്നോപാര്‍ക്കില്‍ തറക്കല്ലിട്ടു

    February 12, 2026
    By Admin
  • BusinessCareerDesignTechnology

    പതിനായിരം തൊഴിലുമായി 850 കോടിയുടെ  മെറിഡിയൻ ടെക് പാർക്ക് തലസ്ഥാനത്ത്

    November 5, 2025
    By Admin
  • GeneralHeadlines

    ഐ.എ.എസ് ഉദ്യോഗസ്ഥനായ സന്ദീപ് കുമാര്‍ ടെക്നോപാര്‍ക്ക് സിഇഒ

    February 9, 2026
    By Admin
  • HeadlinesTechnology

    ‘ക്വാഡ്’ പദ്ധതിക്കായി ടെക്നോപാര്‍ക്ക് സഹ-ഡെവലപ്പര്‍മാരില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു

    December 27, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’
  • വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’
  • ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
  • തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Timeline

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

  • April 23, 2026

    വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

  • April 22, 2026

    ‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി

  • April 22, 2026

    തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions