Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി

  • സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

  • ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്:പുതുക്കി നൽകാമെന്ന് വ്യാജവാഗ്ദാനം,ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

  • നയൻതാരയുടെ ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’ റിലീസ് നവംബർ 6ന്

  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

General
Home›General›തമിഴ്നാട്ടിൽ ശുചീകരണ തൊഴിലാളികൾക്ക് മൂന്ന് നേരവും സൗജന്യ ഭക്ഷണം

തമിഴ്നാട്ടിൽ ശുചീകരണ തൊഴിലാളികൾക്ക് മൂന്ന് നേരവും സൗജന്യ ഭക്ഷണം

By Admin
October 29, 2025
134
0

ചെന്നൈ: ശുചീകരണ തൊഴിലാളികൾക്ക് മൂന്ന് നേരവും സൗജന്യ ഭക്ഷണം നൽകാനുള്ള
പദ്ധതി നടപ്പാക്കാൻ തമിഴ്നാട് സർക്കാർ തീരുമാനം. ആദ്യഘട്ടത്തിൽ ചെന്നൈ
കോർപ്പറേഷൻ പരിധിയിൽ പദ്ധതി നടപ്പാക്കും.
ഇതിനുശേഷം ഘട്ടംഘട്ടമായി മറ്റ് നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും
വ്യാപിപ്പിക്കും. അതിരാവിലെ ജോലി തുടങ്ങേണ്ടിവരുന്ന തൊഴിലാളികൾക്ക്
വീട്ടിൽ നിന്ന് ഭക്ഷണം പാചകം ചെയ്യാനും ജോലിസ്ഥലത്തേക്ക് കൊണ്ടുവരാനും
ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സർക്കാർ ഈ നടപടി
സ്വീകരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
ചെന്നൈ നഗരത്തിലെ മാലിന്യനീക്കം സ്വകാര്യവൽക്കരിക്കാനുള്ള കോർപറേഷൻ
നീക്കത്തിനെതിരെ ശുചീകരണ തൊഴിലാളികൾ ഈയിടെ സമരം ചെയ്തിരുന്നു.റോഡ്
തടസ്സപ്പെടുത്തിയുള്ള സമരം ജനജീവിതത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ചുള്ള
ഹർജിയിൽ, സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ഹൈക്കോടതി
ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് രാത്രി പൊലീസ് ബലം പ്രയോഗിച്ച്
സമരക്കാരെ നീക്കി. ഇതിനെതിരെ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി, ബിജെപി
നേതാവ് തമിഴിസൈ സൗന്ദരരാജൻ, ടിവികെ പ്രസിഡൻ്റ് നടൻ വിജയ് അടക്കമുള്ള
നേതാക്കൾ രംഗത്തെത്തിയിരുന്നു.തൊഴിലാളികൾക്കിടയിൽ ഇതിലെ അതൃപ്തി
മറികടക്കാനുള്ള നീക്കമാണ് ഭക്ഷണം സൌജന്യമാക്കിയതിലൂടെ സർക്കാർ
നടത്തുന്നതെന്നാണ് വിവരം.
സൗജന്യ ഭക്ഷണ വിതരണം തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ
സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ചെന്നൈയിലെ തൊഴിലാളികൾക്കായി
മൂന്ന് വർഷത്തേക്ക് 186.94 കോടി രൂപ അനുവദിച്ചു. സൗജന്യ ഭക്ഷണ പദ്ധതിക്ക്
പുറമെ, ശുചീകരണ തൊഴിലാളികൾക്കായി ഇൻഷുറൻസ്, ഭവന പദ്ധതികൾ, ആരോഗ്യ
ചികിത്സാ സഹായം, കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങി
ആറ് പ്രത്യേക ക്ഷേമ പദ്ധതികളും തമിഴ്‌നാട് സർക്കാർ
പ്രഖ്യാപിച്ചിട്ടുണ്ട്.

Previous Article

‘കിക്മ ’ സഹകരണ ക്വിസ് മത്സരം :രജിസ്‌ട്രേഷൻ നവംബർ ...

Next Article

മോഹൻലാലിൻ്റെ ആനക്കൊമ്പ്: സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Related articles More from author

  • GeneralHeadlines

    വീടുകളിലെ ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൌജന്യം

    February 20, 2026
    By Admin
  • GeneralHeadlines

    സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്

    September 25, 2026
    By Admin
  • GeneralHeadlines

    ‘ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ…’

    January 26, 2026
    By Admin
  • GeneralHeadlines

    പൊതുവാർഡിൽ ജയിച്ച പി വിശ്വനാഥൻ പണിയ സമുദായത്തിൽ നിന്നുള്ള ആദ്യ നഗരസഭാ അധ്യക്ഷൻ

    December 26, 2025
    By Admin
  • GeneralHeadlines

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

    September 6, 2026
    By Admin
  • GeneralHeadlines

    അയ്യാ വൈകുണ്ഠ സ്വാമിക്ക് സെക്രട്ടേറിയറ്റിനടുത്ത് സ്മാരകം: ശിലാസ്ഥാപനം ഫെബ്രുവരി 28-ന്

    February 19, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി
  • സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!
  • ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്:പുതുക്കി നൽകാമെന്ന് വ്യാജവാഗ്ദാനം,ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി
  • നയൻതാരയുടെ ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’ റിലീസ് നവംബർ 6ന്
  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

Timeline

  • October 23, 2026

    വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി

  • October 23, 2026

    സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

  • October 23, 2026

    ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്:പുതുക്കി നൽകാമെന്ന് വ്യാജവാഗ്ദാനം,ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

  • October 23, 2026

    നയൻതാരയുടെ ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’ റിലീസ് നവംബർ 6ന്

  • October 21, 2026

    ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions