Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

General
Home›General›പുക  പരിശോധന കേന്ദ്രങ്ങൾ തുടങ്ങാൻ കെഎസ്ആർടിസി

പുക  പരിശോധന കേന്ദ്രങ്ങൾ തുടങ്ങാൻ കെഎസ്ആർടിസി

By Admin
October 30, 2025
132
0

 

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ വാഹന പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുകയാണെന്ന് ഗതാഗത  മന്ത്രി  കെ ബി ഗണേഷ് കുമാർ.

ജനങ്ങൾക്കും ഈ സേവനം ഉപയോഗപ്പെടുത്താം. വികാസ് ഭവനിൽ ആദ്യ കേന്ദ്രം പൂർത്തിയായി. സംസ്ഥാനത്തുടനീളം കെഎസ്ആർടിസി പുക പരിശോധന കേന്ദ്രങ്ങളും കൂടുതൽ ഡ്രൈവിംഗ് സ്‌കൂളുകളും തുടങ്ങും. ദീർഘദൂര യാത്രകൾക്കുള്ള സ്ലീപ്പർ ബസ് വാങ്ങിയതായും, വോൾവോ സ്ലീപ്പർ ബസുകൾ വാങ്ങുന്ന ആദ്യത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് കെഎസ്ആർടിയെന്നും മന്ത്രി പറഞ്ഞു.

ദീർഘദൂര ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ക്രയോൺസ്, ചിത്രം വരയ്ക്കാനുള്ള പുസ്തകം, ബലൂൺ, ടിഷു പേപ്പർ എന്നിവയുള്ള ഗിഫ്റ്റ് ബോക്‌സ് നൽകും. ദീർഘദൂര ബസ്സിൽ ലഘു ഭക്ഷണം നൽകാനുള്ള പദ്ധതി, ബസ് ക്‌ളീനിംഗ് കുടുംബശ്രീയെ ഏൽപ്പിക്കൽ തുടങ്ങിയവ ചർച്ചയിലാണെന്നും ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കായി ഓങ്കോളജിസ്റ്റ് ഡോ. ഗംഗാധരൻ്റെ നേതൃത്വത്തിൽ സൗജന്യ ക്യാൻസർ രോഗ നിർണ്ണയ പദ്ധതി തുടങ്ങുകയാണ്. അടുത്ത ഘട്ടമായി ജീവനക്കാരുടെ ക്യാൻസർ ചികിത്സയ്ക്കുള്ള ചെലവ് കമ്പനികളുടെ സി എസ് ആർ ഫണ്ടിലൂടെ കണ്ടെത്തും. ജീവനക്കാരുടെ ആത്മാർത്ഥ പരിശ്രമത്തിലൂടെയാണ് കെഎസ്ആർടിസി മാതൃകപരമായ ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി സാങ്കേതികമായി വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. എ ഐ അധിഷ്ഠിത ഡിജിറ്റലൈസേഷനിലൂടെ കെഎസ്ആർടിസിയിലെ എല്ലാ സംവിധാനങ്ങളും ഒറ്റ ഡാഷ്‌ബോർഡിൽ ഏകോപിപ്പിച്ചു. സ്ഥാപനത്തിൻ്റെ അക്കൗണ്ട്‌സ്, കൊറിയർ, സ്പെയർ പാർട്‌സ് വാങ്ങൽ, റീ ഓർഡറിങ്, ഡിസ്ട്രിബ്യൂഷൻ, ബജറ്റ് ടൂറിസം, എസ്റ്റേറ്റ് വാടക പിരിക്കൽ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ സാങ്കേതിക നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനായുള്ള സോഫ്റ്റ്‌വെയർ കെഎസ്ആർടിസിയ്ക്ക് വേണ്ടി പ്രത്യേകമായി വികസിപ്പിച്ചതാണെന്ന് മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിൽ സജീവമായ അനവധി വികസന മാറ്റങ്ങൾ നടപ്പിലാക്കി വരികയാണ്. ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ തീർത്ഥാടന ടൂറിസം പദ്ധതി മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തിൽ കേരളം തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങൾ കണക്റ്റ് ചെയ്താണ് സേവനം തുടങ്ങുന്നത്. കെഎസ്ആർടിസിയിൽ എംപാനൽ ചെയ്ത് പരസ്യം മാർക്കറ്റ് ചെയ്ത് നൽകുന്നവർക്ക് 10 ശതമാനം പരസ്യ കമ്മീഷനായി നൽകുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം കെഎസ്ആർടിസി ചീഫ് ഓഫീസിൽ മന്ത്രി നിർവഹിച്ചു  . ഇൻ്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ, എ ഐ ഷെഡ്യൂളിംഗ് സംവിധാനം, തീർത്ഥാടന ടൂറിസം പദ്ധതി, റോളിങ്ങ് ആഡ്സ് പരസ്യ മോഡ്യൂൾ, വാഹന പുക പരിശോധനാ കേന്ദ്രം, ഹാപ്പി ലോംഗ് ലൈഫ് സൗജന്യയാത്ര കാർഡ് വിതരണം, ദീർഘദൂര ബസുകളിലെ യാത്രക്കാരായ കുട്ടികൾക്കുള്ള ഗിഫ്റ്റ് ബോക്‌സ് വിതരണം, കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കായി സൗജന്യ ക്യാൻസർ രോഗ നിർണ്ണയം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.

 

TagsKSRTCModernisationPublic TransportTRANSPORT
Previous Article

സെക്യൂരിറ്റിക്കാരെ വേണം, അഭിമുഖം 4 ന്

Next Article

ഗസ്റ്റ് ഇൻ്റർപ്രട്ടർ ഒഴിവ്:അഭിമുഖം 6ന്

Related articles More from author

  • GeneralHeadlines

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

    June 8, 2026
    By Admin
  • GeneralHeadlines

    മിടുക്കി കണ്ടക്ടർ രേഖ,അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാർ

    November 28, 2025
    By Admin
  • GeneralHeadlines

    പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും

    June 15, 2026
    By Admin
  • BusinessTravel

    ശബരിമല:കെ.എസ്.ആർ.ടി.സി ഓടിക്കുന്നത് 450 ബസുകൾ

    November 17, 2025
    By Admin
  • GeneralHeadlines

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

    June 8, 2026
    By Admin
  • GeneralHeadlines

    കെഎസ്ആർടിസി ജീവനക്കാർക്ക് കരുതൽ: അപകടത്തിൽ മരിച്ച ജീവനക്കാരൻ്റെ കുടുംബത്തിന് ഒരു കോടി രൂപ കൈമാറി

    January 21, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ
  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Timeline

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • July 22, 2026

    ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions