Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

General
Home›General›ഈ മാസം ക്ഷേമ പെൻഷൻ 20 മുതൽ,കിട്ടുന്നത്  3,600 രൂപ

ഈ മാസം ക്ഷേമ പെൻഷൻ 20 മുതൽ,കിട്ടുന്നത്  3,600 രൂപ

By Admin
October 31, 2025
111
0

തിരുവനന്തപുരം:സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3,600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ  വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭിക്കും. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും.

വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1,042 കോടി രൂപയും, ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുകുകയാണ്. പ്രഖ്യാപിച്ച  ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നൽകുമെന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധന മന്ത്രി വ്യക്തമാക്കി

കേന്ദ്ര സർക്കാർ നയ സമീപനങ്ങളുടെ ഭാഗമായി 2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്ക പശ്ചാത്തലത്തിലാണ് ക്ഷേമ പെൻഷൻ അഞ്ചു ഗഡു കുടിശികയായത്. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം കുടിശികയുടെ രണ്ടു ഗഡുക്കൾ നൽകി. ഈ സാമ്പത്തിക വർഷ പകുതിയിൽ തന്നെ  ബാക്കിയുള്ളതിൽ രണ്ടു ഗഡുക്കളുടെയും വിതരണം പൂർത്തിയാക്കി. ഇതിന് തുടർച്ചയായാണ് അവസാന ഗഡു കുടിശികയും നൽകുന്നത്. 2024 ഏപ്രിൽ മുതൽ അതാത് മാസം തന്നെ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിലെത്തുന്നു.

ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇത്രയേറെ വിപുലമായ ഒരു സാമൂഹൃ സുരക്ഷാ പദ്ധതിയുള്ളത്. സാർവ്വത്രിക ക്ഷേമ പെൻഷൻ ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. പ്രതിമാസം മുടക്കമില്ലാതെ 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്.

 വർധിപ്പിച്ച പെൻഷൻ വിതരണത്തിന് പ്രതിമാസം 1,050 കോടിയോളം രൂപ വേണ്ടി വരും.  പ്രതിവർഷ ചെലവ് 13,000 കോടിയോളം രൂപ വകയിരുത്തണം.ഈ സർക്കാർ ഇതുവരെ ക്ഷേമ പെൻഷൻ വിതരണത്തിന് അനുവദിച്ചത് 45,517 കോടി രൂപയാണ്. ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലയളവിൽ 35,154 കോടി രൂപ വിതരണം ചെയ്തു. ഇത് 2011-16 കാലത്തെ 18 മാസത്തെ കുടിശ്ശികയുൾപ്പെടെയാണ്.  ഒമ്പതര വർഷംകൊണ്ട് സർക്കാർ ചെലവിട്ടത് 80, 671 കോടി രൂപ.

ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതമുള്ളത് 8.46 ലക്ഷം പേർക്കുമാത്രമാണ്. അതുതന്നെ  കേന്ദ്ര സർക്കാരിൽനിന്ന് ശരാശരി 300 രൂപവരെയാണ് ഒരാളിന് ലഭിക്കുന്നത്. ഇതിലും 400 കോടിയിൽ അധികം രൂപ കേരളത്തിന് തരാനുണ്ട്. ഈ തുക കൂടി സംസ്ഥാന സർക്കാർ മുൻകൂർ നൽകുന്നു.

ക്ഷേമപെൻഷൻ 600 രൂപയിൽ നിന്ന് 2,000 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരുകളാണ്. 2011ലെ ഉമ്മൻചാണ്ടി സർക്കാർ 100 രൂപ വർധിപ്പിച്ച് 600 രൂപയാക്കിയ ക്ഷേമപെൻഷൻ ഒന്നാം പിണറായി സർക്കാർ 1600 രൂപയിലേക്ക് ഉയർത്തി. അത് ഈ സർക്കാർ 2000 രൂപയായി വർധിപ്പിച്ചു.

Tagskerala modelpension
Previous Article

തൃശൂർ സുവോളജിക്കൽ പാർക്ക് കേരളത്തൻ്റെ പുതിയ ടൂറിസം ആകർഷണം

Next Article

കെപിസിസിക്ക് പുതിയതായി  17 അംഗ കോര്‍ കമ്മിറ്റി

Related articles More from author

  • HeadlinesHealth

    വിവാഹം കഴിഞ്ഞ് 14 കൊല്ലത്തിനുശേഷം കണ്‍മണി പിറന്നു,സർക്കാർ ആശുപത്രിക്ക് നന്ദി പറഞ്ഞ് ദമ്പതികള്‍

    December 7, 2025
    By Admin
  • HeadlinesHealth

    ‘ശ്രുതിതരംഗം’ : 86 ശതമാനത്തിലും ശസ്ത്രക്രിയകൾ പൂർത്തിയാക്കി

    February 1, 2026
    By Admin
  • GeneralHeadlines

    കെഎസ്ആർടിസി ജീവനക്കാർക്ക് കരുതൽ: അപകടത്തിൽ മരിച്ച ജീവനക്കാരൻ്റെ കുടുംബത്തിന് ഒരു കോടി രൂപ കൈമാറി

    January 21, 2026
    By Admin
  • GeneralHeadlines

    ‘മുൻഗണനാ കാർഡ് ലഭിച്ചല്ലോ അല്ലേ?‘ മുഖ്യമന്ത്രിയുടെ ഇടപെടലിൽ മനസ്സ് നിറഞ്ഞ് ആതിര,ദിവ്യ,മേഘ,സുന്ദരൻ…

    January 15, 2026
    By Admin
  • HeadlinesHealth

    ‘സിസേറിയൻ,ഇൻകുബേറ്റർ,ഇരട്ടക്കുട്ടികൾ,റിസ്ക്…’ഓടി രക്ഷപ്പെട്ട് സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ സുഖപ്രസവം…!(ലാഭം 10-15 ലക്ഷം!)

    February 26, 2026
    By Admin
  • GeneralHeadlines

    ‘കേരളത്തിലെ 10,18,042 സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം സുരക്ഷാ പെൻഷൻ എത്തിക്കഴിഞ്ഞു’

    February 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions