Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

  • ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ

  • സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

  • ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

General
Home›General›പ്രവാസികൾക്ക്  നോർക്ക  ഇൻഷുറൻസ് 

പ്രവാസികൾക്ക്  നോർക്ക  ഇൻഷുറൻസ് 

By Admin
November 1, 2025
97
0
തിരുവനന്തപുരം:കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി  സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന  സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ  നോർക്ക കെയർ കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു.1,02,524 പ്രവാസി  കേരളീയ കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ എൻറോൾ ചെയ്തു.ഇതിലൂടെ ഏകദേശം നാല് ലക്ഷത്തിന് മുകളിൽ  പ്രവാസി കേരളീയ കുടുംബാംഗങ്ങൾക്ക്   ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
പദ്ധതിയുടെ ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്കറ്റ്  തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ ന്യൂ ഇന്ത്യ അഷ്വറൻസ് ഡി ജി എം  ജോയ്സ് സതീഷ് നോർക്ക റൂട്‌സ് സി ഇ ഒ അജിത് കൊളശ്ശേരിക്ക് കൈമാറി . നോർക്ക റൂട്‌സ് റസിഡൻ്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ ഇൻഷുറൻസ്  കമ്പനി പ്രതിനിധികൾ സംബന്ധിച്ചു.
നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചുവെങ്കിലും സമയം നീട്ടി നൽകണമെന്ന് പ്രവാസികളിൽ നിന്നും, പ്രവാസി സംഘടനകളിൽ നിന്നും ആവശ്യം ഉയർന്ന സാഹചര്യത്തിൽ സമയപരിധി നവംബർ 30 വരെ ദീർഘിപ്പിച്ചതായി ആർ വി സി പി ശ്രീരാമകൃഷ്ണനും സി ഇ ഒ അജിത് കൊളശ്ശേരിയും അറിയിച്ചു.
രാജ്യത്താദ്യമായാണ് പ്രവാസികൾക്കായി ഒരു സംസ്ഥാന സർക്കാർ സമാനതകളില്ലാത്ത ഇത്തരമൊരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്.സെപ്തംബർ 22-ന് ആരംഭിച്ച നോർക്ക കെയർ ഗ്ലോബൽ രജിസ്‌ട്രേഷൻ ഡ്രൈവ്   40 ദിവസം കൊണ്ടാണ് 1,02,524  എന്ന നേട്ടം കൈവരിച്ചത്.  ഇത് ആവേശകരമായ പ്രതികരണമാണെന്ന് ശ്രീരാമകൃഷ്ണൻ അറിയിച്ചു.
സാധുവായ നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡൻ്റ് ഐ.ഡി. എൻ.ആർ.കെ ഐ.ഡി കാർഡുളള പ്രവാസികേരളീയർക്ക് പദ്ധതിയിൽ എൻറോൾ ചെയ്യാനാകും. ഈ കാലയളവിനുള്ളിൽ  രണ്ട്  ലക്ഷത്തോളം പ്രവാസികേരളീയർ പുതുതായി നോർക്ക  പ്രവാസി ഐ.ഡി  കാർഡ് സേവനവും പ്രയോജനപ്പെടുത്തി. ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി (25 വയസ്സിൽ താഴെ): 4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി. വ്യക്തിഗത ഇൻഷുറൻസിന് (18-70 വയസ്സ്) 8,101 രൂപയുമാണ്.
നിലവിൽ കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികൾ വഴി പ്രവാസികേരളീയർക്ക് ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.
TagsNORKANRINRK
Previous Article

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്സിൻ

Next Article

മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗിന് ഐഐടിഎം

Related articles More from author

  • GeneralHeadlines

    പ്രവാസികളുടെ സുരക്ഷിതത്വത്തിനായി ഹൈപവർ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

    January 31, 2026
    By Admin
  • GeneralHeadlines

    ഗള്‍ഫ് മേഖലയിലെ നോര്‍ക്ക കൂട്ടായ്മകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍

    March 4, 2026
    By Admin
  • Headlines

    തൊഴില്‍തട്ടിപ്പ്:തായ് ലൻഡില്‍ നിന്നും ഡല്‍ഹിയെലെത്തിച്ചവരില്‍ 15 മലയാളികള്‍

    November 11, 2025
    By Admin
  • GeneralHeadlines

    നോര്‍ക്ക കെയറില്‍ ഇതുവരെ ക്ലെയിമിനത്തില്‍ നല്‍കിയത് 88 കോടി ,രണ്ടാംഘട്ട എന്‍റോള്‍മെൻ്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും തുടക്കം

    March 11, 2026
    By Admin
  • CareerHeadlinesHealth

    യു.എ.ഇ യില്‍ സ്റ്റാഫ് നഴ്സ് (പുരുഷന്‍) 50 ഒഴിവുകൾ, നോര്‍ക്ക റൂട്ട്സ് റിക്രൂട്മെന്‍റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

    December 17, 2025
    By Admin
  • GeneralHeadlinesPolitics

    ബജറ്റിന് മാർക്ക്:’മനോരമ’യ്ക്ക് ‘വെളുക്കാൻ തേച്ചത്’ പാണ്ടായി!

    January 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’
  • ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
  • മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ
  • സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും
  • ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

Timeline

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

  • June 7, 2026

    ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • June 7, 2026

    മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ

  • June 7, 2026

    സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

  • June 6, 2026

    ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions