Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

General
Home›General›നെല്ല് സംഭരണം തുടങ്ങി

നെല്ല് സംഭരണം തുടങ്ങി

By Admin
November 1, 2025
96
0

 

ആലപ്പുഴ : ആലപ്പുഴയിൽ നെല്ല് സംഭരണം തുടങ്ങി.

ശനിയാഴ്ച രാവിലെ ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ഓൺലൈൻ സാന്നിധ്യത്തിൽ സപ്ലൈകോയിൽ നടന്ന യോഗത്തിലാണ് ആലപ്പുഴ ജില്ലയിലെ നെല്ല് അടിയന്തരമായി സംഭരിക്കാൻ തീരുമാനിച്ചത്. സപ്ലൈകോയുമായി വെള്ളിയാഴ്ച കരാർ ഒപ്പിട്ട കാലടി അമിലോസ് മില്ലിനോട് ആലപ്പുഴ ജില്ലയിലെ നെടുമുടി വള്ളുവൻകാട് പാട ശേഖരം, പൂന്തുറ പാടശേഖരം എന്നിവിടങ്ങളിലെ നെല്ല് സംഭരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.  തുടർന്ന് കരുവാറ്റ ഈഴഞ്ചീരി വെസ്റ്റ്, പരിയക്കാടൻ സമിതി എന്നിവിടങ്ങളിലെ നെല്ലും അമിലോസ് മില്ല് സംഭരിക്കും. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ മില്ലുകൾ സഹകരിക്കാത്തത് കാരണം നേരത്തെ നെല്ല് സംഭരണം തടസ്സപ്പെട്ടിരുന്നു. 75 ലോഡ് നെല്ല് കെട്ടിക്കിടക്കുന്ന ആലപ്പുഴ ജില്ലയിൽ അടിയന്തരസംഭരണം നടത്തണമെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നിരുന്നു.

ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, കൃഷിമന്ത്രി പി പ്രസാദ്, സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം, പാഡി മാനേജർ കവിത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പാലക്കാട് ജില്ലയിൽ കൊയ്തു സൂക്ഷിച്ചിരിക്കുന്ന നെല്ലിന് സപ്ലൈകോയുടെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ടെത്തി പച്ചച്ചീട്ട് നൽകി കണക്കെടുക്കുകയും അടുത്തയാഴ്ചയോടെ സംഭരണം ആരംഭിക്കുകയും ചെയ്യുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

മില്ലുടമകൾ ഉന്നയിച്ച ചില ആവശ്യങ്ങളിൽ പരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് ചില മില്ലുകൾ സംഭരണപ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നിരുന്നു. ഇതുമൂലമാണ് സംഭരണം വൈകാൻ ഇടയായത്. ഈ സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച സംഭരണവിലയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് നെല്ല് വിൽക്കുവാൻ കർഷകർ നിർബന്ധിതരാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അടിയന്തരമായി പച്ചച്ചീട്ട് നൽകാൻ മന്ത്രി നിർദ്ദേശിച്ചത്. കഴിഞ്ഞ സംഭരണവർഷത്തിൽ 28 രൂപ 20 പൈസ ആയിരുന്ന സംഭരണവില ഈ സീസൺ മുതൽ 30 രൂപയായി ഉയർത്തിയിട്ടുണ്ട്. സംഭരണവിലയേക്കാൾ കുറഞ്ഞ നിരക്കിൽ സ്വകാര്യമില്ലുകൾക്കോ വ്യാപാരികൾക്കോ ആരും നെല്ല് നൽകേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.

TagsAgr
Previous Article

ശ്രീകാകുളം  ക്ഷേത്രത്തിലെ ഏകാദശിത്തിരക്കിൽ 12 മരണം

Next Article

കേരളം ലോകത്തിന് അത്ഭുതം : മമ്മൂട്ടി

Related articles More from author

  • GeneralHeadlines

    ‘മോദിയുടെ ഇംഗ്ലീഷ്, പിണറായിയുടേതും…’

    December 31, 2025
    By Admin
  • GeneralHeadlines

    കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു

    November 29, 2025
    By Admin
  • GeneralHeadlines

    അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ‘കെ-ടെറ്റ്’ പാസാകണം; ശമ്പള തടസ്സമില്ല: മന്ത്രി വി. ശിവൻകുട്ടി

    February 18, 2026
    By Admin
  • GeneralHeadlines

    ‘ധോമി കിത കിത ധോമി ‘, ‘ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ- കഥകളി ഓഫ് മോറോ ‘,’വൈ’എന്നീ നാടകങ്ങൾ ‘മെറ്റ ‘ ചുരുക്കപ്പട്ടികയില്‍

    February 21, 2026
    By Admin
  • General

    ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 4 ന്

    October 30, 2025
    By Admin
  • GeneralHeadlines

    ഇ-ഓട്ടോറിക്ഷകൾക്ക് 30,000 രൂപ സബ്സിഡി: മാർച്ച് 4 മുതൽ അപേക്ഷിക്കാം

    February 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions