Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

BusinessCareerGeneralHeadlines
Home›Business› നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക :മന്ത്രി വി. ശിവൻകുട്ടി

 നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക :മന്ത്രി വി. ശിവൻകുട്ടി

By Admin
November 4, 2025
79
0

തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്ന് തൊഴിൽ  മന്ത്രി വി. ശിവൻകുട്ടി.

ഓരോ ജില്ലയെയും പ്രത്യേക ലേബർ മാർക്കറ്റായി പരിഗണിച്ച് പ്രാദേശിക സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന വിധത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച്, സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കുന്നതിനുള്ള ബൃഹത് പദ്ധതി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര നൈപുണ്യ വികസന മന്ത്രി ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് മന്ത്രി അറിയിച്ചു.

കേന്ദ്രസർക്കാരുമായി സഹകരിച്ച് സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിൽപ്പെട്ട 15390 ഉദ്യോഗാർത്ഥികൾക്കായി അടുത്ത മാർച്ചിനകം 34 കോടി രൂപ ചെലവിട്ട് സംസ്ഥാന നൈപുണ്യ വികസന മിഷൻ മുഖാന്തരം പി എം കെ വി വൈ- ഫോർ നടപ്പിലാക്കുന്നതിന് സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് നേതൃത്വം നൽകും.

കേന്ദ്ര നൈപുണ്യവും സംരംഭകത്വവും വകുപ്പും കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും സംയുക്തമായി രാജ്യത്ത് ആദ്യമായി മെട്രോ ആൻഡ് റെയിൽ ടെക്‌നോളജി മേഖലയിൽ ദേശീയ പരിശീലന സ്ഥാപനം ആരംഭിക്കും. കൊട്ടാരക്കരയിൽ ഡ്രോൺ ടെക്‌നോളജിയിൽ ഐഐടി പാലക്കാട്, നീലിറ്റ് എന്നിവയുമായി സഹകരിച്ച് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ്റെ സഹകരണത്തോടെയാണ് പരിശീലനം .

മാർച്ചിനകം പ്രവർത്തനക്ഷമമാകും വിധം തിരുവനന്തപുരത്ത് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിൻ്റെ സഹായത്തോടെ സ്‌കിൽ ഇന്ത്യാ ഇൻ്റർനാഷണൽ  സെൻ്ററും  മൈഗ്രേഷൻ സെൻ്ററും സ്ഥാപിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും സംസ്ഥാന നൈപുണ്യ വികസന മിഷനും സംയുക്തമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജസ്‌ സ്ഥാപിക്കും. കൊച്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജസ്  ജനുവരിക്കകം ഉദ്ഘാടനത്തിന് തയ്യാറാകും.

വിദേശ ഭാഷാ പരിശീലനത്തിൻ്റെ ഗുണനിലവാരവും സർട്ടിഫിക്കേഷൻ സൗകര്യങ്ങളും ഉറപ്പു വരുത്തി ജർമ്മൻ ഭാഷാ പരിശീലന സർട്ടിഫിക്കേഷൻ സ്ഥാപനങ്ങളായ ഗോഥെ ഇൻസ്റ്റിറ്റ്യൂട്ട്, ഒ.എസ്.ഡി എന്നിവയുമായി സഹകരിച്ച് സ്വകാര്യഭാഷാ പരിശീലന സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് വിദേശ ഭാഷാ പരിശീലനത്തിൻ്റെ നിലവാരം ഉറപ്പിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിൽ വരുത്തും.

ജർമ്മനിയിൽ ഒരു ലക്ഷം രൂപ പ്രതിമാസ സ്‌റ്റൈപ്പൻ്റോടെ വൊക്കേഷണൽ ട്രെയിനിംഗ് പരിശീലനത്തിന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാമൂഹിക വിഭാഗങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്കായി രാജ്യത്ത് ആദ്യമായി ഇൻഡോ ജർമ്മൻ ട്രെയിനിംഗ് ഫെയർ സംഘടിപ്പിക്കും.ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ട്രെയിനിംഗ് ഫെയർ പൂർത്തീകരിച്ച് വിദ്യാർത്ഥികൾക്ക് വൊക്കേഷണൽ ട്രെയിനിംഗ് അവസരം ഉറപ്പാക്കുന്നതിനുള്ളതാണ് ഈ പദ്ധതി. സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ മികച്ച നൈപുണ്യ ശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള തൊഴിൽ അവസരങ്ങൾ പ്രാദേശിക തലത്തിൽ സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

TagsV Sivankutty
Previous Article

ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Next Article

‘തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്രചാരണ സാമഗ്രികൾ മാറ്റണം’

Related articles More from author

  • HeadlinesPolitics

    പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങിൽ ബിജെപി മേയറെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുൻ മേയർ കൂടിയായ സിപിഎം മന്ത്രി വി.ശിവൻകുട്ടി

    January 23, 2026
    By Admin
  • GeneralHeadlines

    സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ:ജനുവരി 18ന് സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ

    December 19, 2025
    By Admin
  • HeadlinesPolitics

    മന്ത്രി വി.ശിവൻകുട്ടിയേയും ലിൻ്റോ ജോസഫിനേയും ചേർത്തുപിടിച്ചും വി.ഡി സതീശനെ വിമർശിച്ചും മന്ത്രി എം.ബി രാജേഷ്

    January 28, 2026
    By Admin
  • GeneralHeadlines

    ‘ബി എസ് രാജീവ് ഇന്നും പ്രകാശധാര…’

    January 12, 2026
    By Admin
  • GeneralHeadlines

    ‘പ്രതിപക്ഷനേതാവേ,ഇത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ എൻ്റെ അനുഭവം’

    January 29, 2026
    By Admin
  • HeadlinesShort stories

    ‘കേരള സവാരി 2.0’ വീണ്ടും 

    November 4, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions