ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
തിരുവനന്തപുരം:ഐ.എച്ച്.ആർ.ഡി റീജിയണൽ സെൻ്ററിലുള്ള പ്രൊഡക്ഷൻ ആൻഡ് മെയിൻ്റനൻസ് വിഭാഗത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ / ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര-എൻജിനിയറിങ് ഡിപ്ലോമ / ഡിഗ്രി യോഗ്യതയുള്ളവർക്ക് http://pmdamc.ihrd.ac.in ൽ നവംബർ 6 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഐ.എച്ച്.ആർ.ഡി റീജിയണൽ സെൻ്ററിലുള്ള പ്രൊഡക്ഷൻ ആൻ്റ് മെയിൻ്റനൻസ് വിഭാഗത്തിൽ വീഡിയോ എഡിറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ/ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി യോഗ്യതയും വിഡിയോ എഡിറ്റിങ്ങിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് http://pmdamc.ihrd.ac.in/ ൽ നവംബർ 6 വരെ അപേക്ഷ സമർപ്പിക്കാം.
രണ്ട് തസ്തികയിലും തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 0471 2550612.
സീനിയർ കാസ്പ് എക്സിക്യൂട്ടീവ് നിയമനം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സീനിയർ കാസ്പ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനത്തിനായി നവംബർ 6 രാവിലെ 10.30 ന് അഭിമുഖം നടക്കും. ബിരുദവും KASP സ്കീം സ്വന്തമായി ചെയ്യുവാനുള്ള കഴിവും ബന്ധപ്പെട്ട തസ്തികയിൽ ചുരുങ്ങിയത് 3 വർഷത്തെ തൊഴിൽ പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും തിരിച്ചറിയൽ കാർഡുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9495999304.
പ്ലാസ്റ്റിക് സർജൻ ഒഴിവ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനുകീഴിലെ ബേൺസ് യൂണിറ്റ് പ്രോജക്ടിൽ ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജൻസ്/ ജനറൽ സർജൻസ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 15 രാവിലെ 11 ന് പ്രിൻസിപ്പലിൻ്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.






