വിവിധ ഒഴിവുകളിലേക്ക് അഭിമുഖം

തിരുവനന്തപുരം : ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്ററിൽ നവംബർ 7ന് രാവിലെ 10.15ന് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ പിക്കർ, പാക്കർ, അസിസ്റ്റൻ്റ് സെയിൽസ് മാൻ, സർവീസ് മാനേജർ (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനിയറിങ്), ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നീഷ്യൻ (ഐ.ടി.ഐ./ ഡിപ്ലോമ – ഇലക്ട്രിക്ക്/ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനിയറിങ്), മോട്ടോ വിദഗ്ധൻ (ഐ.ടി.ഐ./ ഡിപ്ലോമ- മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനിയറിങ്), കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്സ്, ഷോറൂം സെയിൽസ് ഓഫീസർ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടക്കുന്നു.പ്രായപരിധി 40 വയസ്സ്. പ്രവൃത്തി പരിചയം നിർബന്ധമല്ല. ഫോൺ: 8921916220, 0471 2992609.
എ.എൻ.എം നഴ്സിങ് ഹെൽപ്പർ നിയമനം
തിരുവനന്തപുരം ഐരാണിമുട്ടം ഗവ.ഹോമിയോപതിക് മെഡിക്കൽ കോളേജിലെ Post stroke rehabilitation & treatment എന്ന പ്രോജക്ടിലേക്ക് എ.എൻ.എം സർട്ടിഫിക്കറ്റുള്ള 2 എ.എൻ.എം നഴ്സിങ് ഹെൽപ്പർമാരെ നിയമിക്കുന്നു.ഹോമിയോ ഫാർമസികളിലോ പ്രോജക്ടുകളിലോ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നവംബർ 11ന് രാവിലെ 10ന് നടത്തുന്ന വാക്ക്- ഇൻ-ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.വിശദവിവരങ്ങൾക്ക്: 0471 2459459.






