ഹരിയാനയിലും വോട്ടുകൊള്ള,രാഹുൽ ഗാന്ധിയുടെ ‘ഹ്രൈഡ്രജൻ ബോംബ്’

ന്യൂഡൽഹി:ഹരിയാനയിൽ 2024ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടു തട്ടിപ്പ് നടന്നതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
അവിടത്തെ ത്തെ രണ്ട് കോടി വോട്ടർമാരിൽ നിന്ന് 25 ലക്ഷം വോട്ടുകൾ ‘മോഷ്ടിക്കപ്പെട്ടു’.’ഇതിനർത്ഥം ഹരിയാനയിലെ ഓരോ എട്ട് വോട്ടർമാരിലും ഒരാൾ കള്ളവോട്ടറാണ്, അതായത് 12.5 ശതമാനം’ ‘ഹ്രൈഡ്രജൻ ബോംബ്’ പ്രയോഗിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് തെളിവുകൾ നിരത്തി കുറ്റപ്പെടുത്തി.
എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് ഹരിയാനയിൽ വിജയം പ്രവചിച്ചപ്പോൾ, തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അപ്രതീക്ഷിത വിജയം നൽകി.തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ഹരിയാണ മുഖ്യമന്ത്രി നായബ് സിങ് സൈനിയോട് മാധ്യമങ്ങൾ സംസാരിക്കുന്ന വീഡിയോയും കോൺഗ്രസ് നേതാവ് പ്രദർശിപ്പിച്ചു. ‘ക്രമീകരണങ്ങൾ’ പൂർത്തിയാക്കിയിട്ടുണ്ട്, തൻ്റെ പാർട്ടി വിജയിക്കുമെന്നും സൈനി അതിൽ പറയുന്നതായി ഗാന്ധി പറഞ്ഞു. “എന്തായിരുന്നു ഈ ക്രമീകരണങ്ങൾ?” എന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
ബ്രസീലിയൻ മോഡലിന് 22 വോട്ട്!
ഒരു ബ്രസീലിയൻ മോഡലിൻ്റെ ചിത്രം ഉപയോഗിച്ച് ഹരിയാനയിലെ പത്തിലധികം ബൂത്തുകളിലായി 22 തവണ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സ്റ്റോക്ക് ഫോട്ടോ വെബ്‌സൈറ്റുകളിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന മോഡൽ മാത്യൂസ് ഫെറേറോയുടെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ‘സ്വീറ്റി, സീമ, സരസ്വതി’ എന്നിങ്ങനെ പല പേരുകളിൽ ഈ സ്ത്രീയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
223 തവണ വോട്ട് ചെയ്ത സ്ത്രീ!
ഒരു സ്ത്രീ 100 തവണ വോട്ട് ചെയ്തു. ഇങ്ങനെയാണ് ഓരോ സ്ഥലത്തും തോന്നും പടി വോട്ട് ചെയ്യാൻ വഴി ഒരുക്കുന്നത്. ഒരു സ്ത്രീ 223 തവണ വോട്ട് ചെയ്തു. ഒരേ ഫോട്ടോ ഉപയോഗിച്ചായിരുന്നു വോട്ട് ചെയ്തത്. ഇത് കണ്ടെത്താതിരിക്കാൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ഫൂട്ടേജ് പുറത്ത് വിടാത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
1,24,177 വോട്ട് വ്യാജഫോട്ടോ ഉപയോഗിച്ച് നടത്തി. ബിജെപിയെ സഹായിക്കാൻ കമ്മീഷൻ നടത്തിയത് വലിയ തട്ടിപ്പ് ആണിത്. വ്യാജ വോട്ട് ചെയ്തവരിൽ ആയിരക്കണക്കിന് പേര് മറ്റ് സംസ്ഥാനങ്ങളിലും വോട്ട് ഉളളവരാണ്. യുപിയിൽ നിന്നുള്ള ബിജെപി വോട്ടുകൾ ഹരിയാനയിൽ എത്തി.ദാൽചന്ത് യുപിയിലെ ബിജെപി പ്രവർത്തകൻ ഹരിയാനയിലും യുപിയിലും വോട്ട് ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.
ബീഹാറിലും നടക്കുക വോട്ടുകൊള്ള തന്നെ
ബീഹാറിലും ഇത് തന്നെയാണ് നടക്കുകയെന്ന് വ്യക്തമാണ്.ഇത് തടയാൻ ആകില്ല,വോട്ടർ ലിസ്റ്റ് തന്നത് അവസാന നിമിഷമാണെന്ന് രാഹുൽ ഗാന്ധി ഗാന്ധി വിശദീകരിച്ചു.
അവിടെ ഒരു കുടുംബത്തിലെ മുഴുവൻ വോട്ടുകൾ ഒഴിവാക്കിയതായി അറിയിച്ച രാഹുൽ ഗാന്ധി, ദിലീപ് യാദവ് എന്ന ഭിന്നശേഷിക്കാരനെ വാർത്താ സമ്മേളനത്തിൽ ഹാജരാക്കി. ഇദ്ദേഹത്തിൻ്റെ വോട്ടെടക്കം ഒഴിവാക്കി. ഒരു ഗ്രാമത്തിലെ മാത്രം 187 പേരുടെ വോട്ടുകൾ ഒഴിവാക്കി. ഇത് സംബന്ധിച്ച വിവരങ്ങളുമായി ബീഹാറിലെ തെരഞ്ഞെടുപ്പിന് ശേഷം ഉറപ്പായും ജനങ്ങൾക്ക് മുന്നിലെത്തും.അപേക്ഷ കൊടുത്തതിനുശേഷവും വോട്ടർ പട്ടികയിൽ പേര് ചേർത്തില്ല.ജനാധിപത്യം തിരികെ കൊണ്ടുവരാൻ യുവജനങ്ങൾക്ക് ശക്തിയുണ്ടെന്ന് ഹരിയാനയിലും, മഹാരാഷ്ട്രയിലും സർക്കാരിന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.






