ശബരിമലയിൽ ഇനി ടാങ്കർ കുടിവെള്ളം വേണ്ട

തിരുവനന്തപുരം: മണ്ഡല കാലത്തും മാസപൂജ സമയത്തും ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ശുദ്ധജല വിതരണം ലക്ഷ്യം വെച്ചുള്ള സീതത്തോട്–നിലയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തുന്ന കാലം മാറുകയാണ്.ശബരിമല നിലയ്ക്കൽ ബേസ് ക്യാംപിനു പുറമെ സീതത്തോട്, പെരുനാട് പഞ്ചായത്തുകൾക്കും സ്ഥിരമായ ജലവിതരണം ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക് കുറിപ്പിലൂടെ അറിയിച്ചു. നബാർഡ് സഹായത്തോടെ നിർമ്മിക്കുന്ന 120 കോടി രൂപയുടെ പദ്ധതിയില്‍ 84.38 കോടി രൂപയുടെ പ്രവൃത്തിയാണ് പൂര്‍ത്തിയായിരിക്കുന്നത്. സീതത്തോട്–നിലയ്ക്കൽ കുടിവെള്ള പദ്ധതി ശബരിമലയിലെത്തുന്ന ഭക്തർക്കും പ്രദേശവാസികൾക്കും കൈത്താങ്ങായി മാറുമെന്ന് മുഖ്യമന്ത്രി പ്രത്യാശിച്ചു.






