തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9നും 11 നും,ഫലം 13ന്

തിരുവനന്തപുരം:രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ 9,11 തീയതികളിൽ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും.വോട്ടെണ്ണൽ ഡിസംബർ 13ന്.സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.
ഡിസംബർ 9ന് തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം .
ഡിസംബർ 11ന് തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകൾ: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർകോട്.
പത്രിക സമർപ്പിക്കാനുള്ള അവസാന സമയം –നവംബർ 21. സൂക്ഷ്മപരിശോധന –നവംബർ 22.
രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് പോളിങ്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ആസ്ഥാന ഓഫീസ്
941 ഗ്രാമപഞ്ചായത്തുകളിലെ 17331 വാര്‍ഡുകള്‍,152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍,14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍,86 നഗരസഭകളിലെ 3205 വാര്‍ഡുകള്‍,6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.ഒരു ബാലറ്റ് യൂണിറ്റില്‍ പരമാവധി 15 സ്ഥാനാര്‍ഥികളുടെ പേരാണ് ഉള്‍പ്പെടുത്തുക.15ല്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ബാലറ്റ് യൂണിറ്റുകള്‍ ഉപയോഗിക്കും.ആകെ 1249 റിട്ടേണിങ് ഓഫിസര്‍മാരാണുണ്ടാവുക.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാനും സെക്രട്ടറി ബി.എസ് പ്രകാശും തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍
നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും.നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം.
കൊവിഡ് കാരണംകഴിഞ്ഞ തവണമൂന്നുഘട്ടങ്ങളിലായായിരുന്നു തെരഞ്ഞെടുപ്പ്.അതിനുമുമ്പ് രണ്ട ഘട്ടങ്ങളിലായിരുന്നുവോട്ടെടുപ്പ്.






