Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

Headlines
Home›Headlines›അർഹരായവർക്കെല്ലാം  വീട്,20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ:എൽ ഡി എഫ് പ്രകടനപത്രിക

അർഹരായവർക്കെല്ലാം  വീട്,20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ:എൽ ഡി എഫ് പ്രകടനപത്രിക

By Admin
November 17, 2025
395
0

തിരുവനന്തപുരം: കേവല ദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യൽ,വീടില്ലാത്തവർക്ക് വരുന്ന 5 വർഷം കൊണ്ട് വീട് നിർമ്മാണം,കേരളത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റൽ,സ്ത്രീകൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങളുൾപ്പെടുന്ന എൽ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി.എ കെ ജി സെൻ്ററിൽ നടന്ന ചടങ്ങിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണനും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.ഘടകകക്ഷി നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തു.
‘വികസനത്തുടർച്ചയ്ക്ക്,ജനക്ഷേമത്തിന്,മതനിരപേക്ഷതയ്ക്ക് -ഇടതുപക്ഷത്തിനൊപ്പം’എന്ന മുദ്രാവാക്യമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തുന്നത്.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ ഗ്രാൻ്റ് 30,000 കോടി രൂപയിൽ താഴെയായിരുന്നെങ്കിൽ ഈ എൽ.ഡി.എഫ് സർക്കാർ അത് 70,000 കോടി രൂപയായി ഉയർത്തിയെന്ന് പ്രകടനപത്രികയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എൽ ഡി എഫ് പ്രകടനപത്രികയിൽ നിന്ന്:
അർഹരായ എല്ലാവർക്കും അടുത്ത 5 വർഷത്തിനുള്ളിൽ വീട്
ലൈഫ് മിഷനിലൂടെ 4.71 ലക്ഷം വീടുകൾ പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ചു. അവശേഷിക്കുന്ന അർഹരായ എല്ലാവർക്കും അടുത്ത 5 വർഷത്തിനുള്ളിൽ വീട് നൽകും. തീരദേശവാസികൾക്കായി ‘പുനർഗേഹം’ പദ്ധതി പൂർത്തീകരിക്കും.
കേരളത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റും. അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര സമൃദ്ധമായ ഭക്ഷണം ഉറപ്പാക്കും. കൊച്ചിയിലെ ‘സമൃദ്ധി’ മാതൃകയിൽ കൂടുതൽ ജനകീയ ഭക്ഷണശാലകൾ ആരംഭിക്കും. പൊതു അടുക്കളകൾ പ്രോത്സാഹിപ്പിക്കും, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തും.
സ്ത്രീകൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തും. ഇതിനായി ‘സ്കിൽ അറ്റ് കോൾ’, ‘ഷോപ്പ് അറ്റ് ഡോർ’ തുടങ്ങിയ നൂതന സംരംഭങ്ങളിലൂടെയും കുടുംബശ്രീ വഴിയും 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകും. യുവജനങ്ങൾക്ക് തൊഴിൽ പരിശീലന കാലത്ത് 1000 രൂപ സ്കോളർഷിപ്പ് നൽകും.
എല്ലാ വാർഡുകളിലും ‘വയോക്ലബ്ബുകൾ’
‘ആരോഗ്യകരമായ വാർദ്ധക്യം’ ഉറപ്പാക്കാൻ എല്ലാ വാർഡുകളിലും ‘വയോക്ലബ്ബുകൾ’ ആരംഭിക്കും. കിടപ്പുരോഗികളുടെ വിവരങ്ങൾ ഡിജിറ്റൽ ഗ്രിഡിലാക്കി വീടുകളിൽ ചികിത്സയും പരിചരണവും എത്തിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമാക്കും.
അടുത്ത ലക്ഷ്യം ‘ജലശുചിത്വം’ 
ഖരമാലിന്യ സംസ്കരണത്തിന് ശേഷം ‘ജലശുചിത്വ’മാണ് അടുത്ത ലക്ഷ്യം. ജലാശയങ്ങൾ ശുചീകരിക്കും. മെഡിക്കൽ, നിർമ്മാണ മാലിന്യങ്ങൾ 100% സംസ്കരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ‘നെറ്റ് സീറോ’ പദ്ധതിയും ‘ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാനും’ നടപ്പാക്കും. 2026-27 ൽ അറ്റകുറ്റപ്പണികൾ ആവശ്യമുള്ള മുഴുവൻ പ്രാദേശിക റോഡുകളും ഒറ്റത്തവണ പദ്ധതി വഴി നവീകരിക്കും.
സുരക്ഷയ്ക്കായി ക്രൈം മാപ്പിംഗ്
വിദ്യാഭ്യാസ നിലവാരത്തിൽ കേരളത്തെ ദേശീയതലത്തിൽ ഒന്നാമതെത്തിക്കും. വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്താൻ ‘ശുചിത്വ അംബാസിഡർ’മാരെ നിയമിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരുവുനായ്ക്കൾക്ക് ഷെൽട്ടറുകൾ നിർമ്മിക്കും. സ്ത്രീ സുരക്ഷയ്ക്കായി ക്രൈം മാപ്പിംഗും കൂടുതൽ ‘വൺ സ്റ്റോപ്പ് സെന്ററുകളും’ ആരംഭിക്കും.

 

 

TagsLDF Local Election Manifesto
Previous Article

തിരുവനന്തപുരത്ത് അന്തർദേശീയ കിഴങ്ങുവിള സിംപോസിയം

Next Article

കേരളം അടിമുടി മാറുന്നു:ഡോ. മുരളി തുമ്മാരുകുടി

Related articles More from author

  • GeneralHeadlines

    കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ ‘കുരിശിന്‍റെ വഴി’,തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം

    April 2, 2026
    By Admin
  • HeadlinesMovies

    ‘തായ് കിളവി’യിലെ മുത്തുകുമാർ നിറഞ്ഞാടുന്ന ‘വവ്വാൽ’വേനലവധിക്ക്

    March 18, 2026
    By Admin
  • HeadlinesTechnology

     ‘പുതിയ കുഷാക്ക്’ ,ഓട്ടോമോട്ടീവ് എഐ ഏജന്‍റ് ശക്തിപകരുന്ന ആധുനിക വോയ്‌സ് അസിസ്റ്റൻ്റ് സവിശേഷത

    January 21, 2026
    By Admin
  • GeneralHeadlines

    ശബരിമല സന്നിധാനത്ത് നവ്യാനുഭവമായി ‘അയ്യപ്പ മാഹാത്മ്യം’

    December 12, 2025
    By Admin
  • GeneralHeadlines

    കെ.എസ്.ഇ.ബി ജീവനക്കാർക്കും പെൻഷൻകാർക്കും നാല് ഗഡു ക്ഷാമബത്ത

    February 27, 2026
    By Admin
  • BusinessGeneralHeadlines

    വിഴിഞ്ഞം:അദാനിയുടെ നിക്ഷേപം 2500 കോടി,കിട്ടിയത് 12000 കോടി,കേരളം മുടക്കിയത് 5000 കോടി,സ്ഥലം,അടിസ്ഥാന സൌകര്യം,കിട്ടിയത് ആനമുട്ട!

    July 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

Timeline

  • July 24, 2026

    ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions