Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Headlines
Home›Headlines›പോസ്റ്റൽ ബാലറ്റ് വിതരണം 26 മുതൽ

പോസ്റ്റൽ ബാലറ്റ് വിതരണം 26 മുതൽ

By Admin
November 23, 2025
234
0

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 ന് ആരംഭിക്കും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ജീവനക്കാർക്കുള്ള ഉത്തരവ് ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് മേധാവികൾ,വരണാകാരികൾ,ഉപവരണാധികാരികൾ എന്നിവർ യഥാസമയം പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ ഉത്തരവിന്‍റെ ശരിപകർപ്പ് സഹിതം നിശ്ചിത ഫാറത്തിലും,സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകേണ്ടതാണെന്ന് കമ്മീഷൻ എല്ലാ വരണാധികാരികൾക്കും നിർദ്ദേശം നൽകി. ത്രിതലപഞ്ചായത്തുകളെ സംബന്ധിച്ച് 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നൽകേണ്ടത്.
പോളിംഗ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാൽ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും കമ്മീഷൻ ആവശ്യപ്പെട്ടു.
പോസ്റ്റൽ ബാലറ്റ് ലഭിക്കാൻ അർഹതയുള്ളവർ
1. പോളിംഗ് സ്റ്റേഷനിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർ
2. പോളിംഗ് ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ ജീവനക്കാർക്കും
3. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസുകളിലെയും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി,കോർപ്പറേഷൻ എന്നിവിടങ്ങളിലെയും ഇലക്ഷൻ വിഭാഗം ജീവനക്കാർ
4. വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷൻവിഭാഗംജീവനക്കാർ
5. ഒബ്സർവർമാർ
6. സെക്ടറൽ ഓഫീസർമാർ
7. ആന്‍റി ഡിഫെയ്‌സ്‌മെൻ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ
8. തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിൽ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ എന്നവർക്ക്പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

അപേക്ഷ ഫാറം 15 ൽ 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്റ്റൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും.
അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് 7 ദിവസം മുൻപോ, അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ ലഭിക്കത്തക്കവിധം അയക്കുകയോ,നേരിട്ട് നൽകുകയോ ചെയ്യാം.നേരിട്ട് നൽകുമ്പോൾ അപേക്ഷകൻ സ്വന്തം ഐഡന്‍റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തിയിരിക്കണം.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിന്‍റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ നൽകണം.മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നൽകിയാൽ മതി.എല്ലാ തലത്തിലെയും പോസ്റ്റൽ ബാലറ്റിനായി മൂന്ന് വരണാധികാരികൾക്കുമുള്ള ഫാറം 15 ലെ മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാലും മതി.
ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍റെ ബാലറ്റ് അയക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.
ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ, ഫാറം 16 ലെ സത്യപ്രസ്താവന (3 വീതം), ഫാറം 17 ലെ സമ്മതിദായകർക്കുള്ള നിർദ്ദേശങ്ങൾ (1 വീതം), ഫാറം 18 ലെ ചെറിയ കവറുകൾ (3 വീതം), ഫാറം 19 ലെ വലിയ കവറുകൾ (3 വീതം) എന്നിവ ഒന്നിച്ച് ഒരു വലിയ കവറിലാക്കി അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നൽകും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇവയെല്ലാം ഒന്നു വീതമാണ് നൽകുക. നേരിട്ട് കൈമാറുകയാണെങ്കിൽ അപേക്ഷകൻ സ്വന്തം ഐഡന്‍റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം.

TagsKerala Local body ElectionPostal Ballots
Previous Article

വിജയുടെ ‘ജനനായകന്’ റിലീസിന് മുൻപെ ലാഭം

Next Article

ശബരിമലയില്‍ അയ്യപ്പനുവേണ്ടി പാല്‍ ചുരത്തി ഗോശാലയിലെ പൈക്കള്‍

Related articles More from author

  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ

    December 14, 2025
    By Admin
  • GeneralHeadlines

    തദ്ദേശ തെരഞ്ഞെടുപ്പ്: യോഗങ്ങൾ തടസ്സപ്പെടുത്തുന്നവർക്ക് 3 മാസം തടവും പിഴയും

    November 30, 2025
    By Admin
  • GeneralHeadlines

    തദ്ദേശ തെരഞ്ഞെടുപ്പ് : സ്വകാര്യ മേഖലയിലുള്ളവർക്കും വോട്ട് ചെയ്യാൻ അവധി

    November 29, 2025
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെ

    December 1, 2025
    By Admin
  • HeadlinesPolitics

    ‘വിശ്വാസം’ യുഡിഎഫിനെയും ബിജെപിയേയും തുണച്ചു,’പെൻഷൻ’ എല്‍ഡിഎഫിനെ കാത്തില്ല

    December 13, 2025
    By Admin
  • GeneralHeadlines

    തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ ‘ട്രെൻഡ്’

    December 12, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions